26.4 C
Kollam
Thursday 15th October, 2026 | 07:36:24 PM
Home News Breaking News മാർപ്പാപ്പയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്,തിരിച്ചടിച്ച് പാപ്പ

മാർപ്പാപ്പയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്,തിരിച്ചടിച്ച് പാപ്പ

മാർപ്പാപ്പയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്. പോസ്റ്റിനൊപ്പം സ്വയം പാപ്പയായി ചിത്രീകരിക്കുന്ന എ ഐ ചിത്രവും. വിമർശനം ട്രൂത്ത് സോഷ്യലിലൂടെ. വിദേശ നയങ്ങളിൽ മാർപാപ്പ ദുർബലനെന്നും ട്രംപ്.താൻ മാർപ്പാപ്പയുടെ ആരാധനകനല്ലെന്നും ട്രംപ്

ഇറാനെ ന്യായീകരിക്കുന്ന പോപ്പിനെ വേണ്ടെന്നും ട്രംപ്.താൻ പ്രസിഡന്റായില്ലായിരുന്നെങ്കിൽ ലിയോ ഒരിക്കലും മാർപ്പാപ്പ ആവില്ലായിരുന്നുവെന്നും ട്രംപ് .ട്രംപിന് മാർപാപ്പയുടെ മറുപടി ഇങ്ങനെ ഇറാൻ ആക്രമണത്തിൽ അമേരിക്കയെ ന്യായീകരിക്കാനില്ലെന്ന് പോപ്പ് വ്യക്തമാക്കി. ട്രംപിനെ തനിക്ക് ഭയമില്ല. യുദ്ധത്തിനെതിരെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ല

സഭയുടെ ദൌത്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഏറ്റവും പ്രബലൻ താനാണെന്ന മിഥ്യാ ധാരണയാണ് ട്രംപിനെന്ന് പോപ്പ് ലിയോ പ്രതികരിച്ചു.