Home Blog Page 76

സുഹൃത്തിന്‍റെ ഭാര്യയുമായി ബന്ധം,ഗര്‍ഭിണി ആണോയെന്ന സംശയം വഴക്കിലെത്തി തുടര്‍ന്ന് കൊലപാതകം, കണ്ടുനിന്ന മകളെയും കൊലപ്പെടുത്തി

പാലക്കാട്.അട്ടപ്പാടിയിൽ 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്. യുവതി ഗർഭിണിയാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി . തർക്കത്തെ തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്നു കൊലപാതകം
.

കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.
പശ്ചിമ ബംഗാളിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തെക്ക് ജോലിക്ക് പോയപ്പോൾ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണി ആണെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കോട്ടത്തറ ആശുപത്രിയിൽ യുവതി ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമായത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. ഇതിനിടെ പ്രതി 4 വയസ്സുകാരിയായ മകള്‍ ജോഹിതയെ ക്രൂരമായി മർദിച്ചത് പ്രോണിത ചോദ്യ ചെയ്തു. പിന്നാലേ ആണ് കൊലപാതകം. അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ചും കൊന്നു. പിന്നാലേ മൃതദ്ദേഹങ്ങൾ വെട്ടി കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഭവാനി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ബംഗാളിലേക്ക് കടന്ന പ്രതിയെ പിടികൂടി അട്ടപ്പാടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരം: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കരിമ്പാലൂര്‍ സ്വദേശി നൗഫല്‍-ജാസില ദമ്പതികളുടെ മകന്‍ മുഹമ്മദ് സുഹൈല്‍ ആണ് മരിച്ചത്. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം തര്യന്‍തോപ്പ് കടവിലാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റില്‍ എത്തിയത്. ഇവരില്‍ സുഹൈല്‍ നീന്താനായി ആറ്റിലിറങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. പിന്നീട് സ്‌കൂബാ ടീം സംഘവും മറ്റും നടത്തിയ തെരച്ചിലിലാണ് സുഹൈലിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നത്തെ ഒരു കോടി ആർക്ക്

കാരുന്നു ലോട്ടറി ഫലം

റാങ്കിന്റെ തിളക്കത്തിൽ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ്

ശാസ്താംകോട്ട. കേരളസർവകലാശാല 2025-26 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദഫലം പ്രഖ്യാപിച്ചപ്പോൾ സംസ്കൃതം വേദാന്തത്തിൽ വിദ്യാർഥികൾ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയത് സംസ്കൃതവിഭാഗത്തിനും കോളേജിനും അഭിമാനമായി.

സർവകലാശാല രണ്ടാം റാങ്ക് നേടിയ എസ് വൈഷ്ണവിയും   മൂന്നാം റാങ്ക് നേടിയ ലക്ഷ്മി എസ് പ്രസാദും കുന്നത്തൂർ ഈസ്റ്റ്‌ സ്വദേശികളാണ്. സംസ്കൃതവിഭാഗം വിദ്യാർഥികളുടെ റാങ്ക് നേട്ടം ഇത്തവണയും ആവർത്തിച്ച വിദ്യാർഥികളെ പ്രിൻസിപ്പലും സംസ്കൃതവിഭാഗവും അധ്യാപകരും  അഭിനന്ദിച്ചു.

ചിത്രം . റാങ്ക് നേടിയ വൈഷ്ണവി (ഇടത്), ലക്ഷ്മി S പ്രസാദ്

ആറ് പേര്‍ക്ക് പുതുജീവനേകി സൈനികന്റെ അവയവങ്ങള്‍

തിരുവല്ല: മസ്തിഷ്‌കമരണത്തെ തുടര്‍ന്ന് മരണാനന്തര അവയവദാനം നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ രാഹുല്‍ രാജീവിന്റെ വൃക്ക തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തി. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ആംബുലന്‍സ് പുറപ്പെട്ടു. റോഡില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി 1.37ന് അവയവം പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു.
രാജ്യത്തിന് കാവലൊരുക്കിയ സൈനികന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതുജീവനേകും. വെള്ളിയാഴ്ച രാത്രി പത്തിനാണ് രാഹുലിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. കൊല്ലം കല്ലുവാതില്‍ക്കല്‍ പാമ്പുറം പടിഞ്ഞാറവിള വീട്ടില്‍ രാജീവിന്റെയും സുനിതയുടെയും മകനാണ് രാഹുല്‍ രാജീവ്.
രാഹുലിന്റെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍, ഹൃദയവാല്‍വ് എന്നിവയാണ് ബന്ധുക്കള്‍ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കി. ഹൃദയവാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്ക് ലഭ്യമാക്കി.
കരള്‍ തിരുവനന്തപുരം കിംസ് ഹെല്‍ത്തിലേക്കും രണ്ട് നേത്രപടലങ്ങള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

അടിമാലി ഇരുമ്പുപാലത്ത് ഒരു വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചത് ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സംശയം

അടിമാലി: ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ഒരു വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചത് ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സംശയം. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്‌സല്‍സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും മരിച്ചത്.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ പെട്ടെന്ന് അവശനിലയിലായതിനെ തുടര്‍ന്ന് പിതാവ് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ താലൂക്ക് ആശുപത്രിയിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിനുള്ളില്‍ നിന്ന് പൊട്ടിയൊഴുകിയ നിലയില്‍ ചിതല്‍നാശിനി പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ വൈദ്യുതി മുടങ്ങിയ സമയത്താണ് കുട്ടികള്‍ക്ക് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലെ ചിമ്മിനിയോട് ചേര്‍ന്നുള്ള തട്ടില്‍ സൂക്ഷിച്ചിരുന്ന ചിതല്‍നാശിനി പൊട്ടിയൊഴുകി തറയില്‍ വീണതാകാമെന്നാണ് കരുതുന്നത്. അടുക്കളയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കൈകളില്‍ വിഷാംശം പറ്റുകയും അറിയാതെ കൈ വായില്‍ വെച്ചതിലൂടെ വിഷം ഉള്ളില്‍ ചെന്നതാകാമെന്നാണ് സംശയം.
സംഭവസമയത്ത് കുട്ടികളുടെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇത് കഴുകിക്കളഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
പിന്നീട് ഒരു കുട്ടിക്ക് പാല്‍ നല്‍കുന്നതിനിടെ ഇരുവരും അവശനിലയിലാകുകയായിരുന്നു. ഉടന്‍ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയിലെ ആശുപത്രികളിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

ദക്ഷിണകൊറിയയെ കീഴടക്കി ജൂനിയര്‍ പെണ്‍കുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. ദക്ഷിണകൊറിയയെ 3-1ന് ആണ് ഇന്ത്യ കീഴടക്കിയത്. സുപ്രിയ ഹാട്രിക് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. മധു സിദാര്‍, സുഖ്വീര്‍ കൗര്‍ എന്നിര്‍ ഓരോ ഗോളും നേടി. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ ക്വാര്‍ട്ടറില്‍ 13-ാം മിനിറ്റില്‍ മധു സിദാറിലൂടെ ഇന്ത്യ ലീഡ് നേടി തുറന്നു. തുടര്‍ന്ന് 17-ാം മിനിറ്റില്‍ സുപ്രിയ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. തുടര്‍ന്ന് 33, 56 മിനിറ്റുകളില്‍ കൂടി ഗോള്‍ നേടിയ സുപ്രിയ ഹാട്രിക് പൂര്‍ത്തിയാക്കി. 21-ാം മിനിറ്റില്‍ സുഖ്വീര്‍ കൗര്‍ ഇന്ത്യയ്ക്കായി ഗോള്‍ നേടിയപ്പോള്‍ 41-ാം മിനിറ്റില്‍ ജിയോങ് യൂറിയിലൂടെ ദക്ഷിണ കൊറിയ ആശ്വാസ ഗോള്‍ മടക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയിലും ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു. മലേഷ്യയെ 31ന് കീഴടക്കി. ക്യാപ്റ്റന്‍ അന്‍മോല്‍ എക്ക രണ്ട് ഗോളടിച്ചു. സുഖ്വീന്ദര്‍ പട്ടിക പൂര്‍ത്തിയാക്കി.

ഇടകുളങ്ങര റെയിൽവേ മേൽപാലം നിർമാണംടെൻഡർ ഉടൻ, സി ആർ മഹേഷ്‌ എം എൽ എ,നിർമാണ ചിലവ്- 49.34 കോടി രൂപ

കരുനാഗപ്പള്ളി. കാരൂർ കടവ് -ഭരണിക്കാവ് റോഡുകളെ ബന്ധിപ്പിക്കുന്ന ഇടക്കുളങ്ങര റെയിൽവേ മേൽപ്പാലനിർമാണ പ്രവൃ ത്തി
ഈ മാസം അവസാനം ടെൻഡർ ചെയ്യുമെന്ന്സി ആർ മഹേഷ്‌ എം എൽ എഅറിയിച്ചു . സ്ഥലം ഏറ്റടുപ്പ് അവസാന ഘട്ടത്തിൽ ആണ്. ഒക്ടോബർ മാസത്തോട് കൂടി പണി ആരംഭിക്കുവാൻ സാധികുന്നതാണ്.


നിർമാണ ചുമതല കേരള റെയിൽ ഡെവ ലപ്മെന്റ് കോരർപറേഷന് ആണ് നൽകിയിരിക്കുന്നത്.
7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാത ആയി ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
100% റെയിൽവേ ഫണ്ട് വിനിയോഗിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.


ഇരു വശങ്ങളിലും സർവീസ് റോഡ് ഉൾപെടുത്തിയാണ് പാലം നിർമ്മാണം നടപ്പാക്കുന്നത്. മേൽപാലം വരുന്നതോടു കൂടി ഏറെ നാളായിയുള്ള ഗതാഗതാകുരുക്കിന് ഒരു ആശ്വാസം ആകും.
ഓച്ചിറ -താമരക്കുളം റോഡിൽ മേൽപാലം സ്ഥലമെടുപ്പ് അവസാ ഘട്ടത്തിലാണ്. ടെൻസർ നടപടികൾ പുരോഗമിക്കുന്നു.

വവ്വാകാവ്- ആനയടി റോഡിലെയും , ചിറ്റുമൂല -മുരുകാലയംറോഡിലെയും മേൽപാലങ്ങൾ നിർമ്മിക്കുന്നതിനുള്ളനടപടികൾ പുരോഗമിക്കുന്നതായും എം എൽ എ അറിയിച്ചു
എം എൽ എ യോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ,കെ ആർ ഡി സി എൽ ഉദ്യേഗസ്ഥരായ രാജേന്ദ്രൻ , ഹരിദാസൻ,ജോസഫ്, റോബിൻ, എന്നിവരും സ്ഥലമെടുപ്പ് ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ മാറ്റം,സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പ്രതിഫലം

തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്രമായ മാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന കാര്യം പരിഗണനയിലാണ്. മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതിനൊപ്പം, പുനരുപയോഗിക്കാന്‍ കഴിയാത്ത സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതേസമയം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേന യൂസര്‍ ഫീ ഈടാക്കുന്നത് തുടരുന്നതാണ്.

വീടിന്റെ വലിപ്പമനസുരിച്ച് യൂസര്‍ ഫീ പിരിക്കുന്നതും ആലോചനയിലുണ്ട്. ചെറിയ വീടുള്ളവര്‍ ചെറിയ തുക നല്‍കിയാല്‍ മതി. പുനഃ സംഘടിപ്പിച്ച സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗത്തില്‍ മന്ത്രി കെഎം ഷാജി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണ പദ്ധതികള്‍ സമഗ്രമായി പഠിക്കാനുംശാസ്ത്രീയവും സുസ്ഥിരവുമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര ചെയര്‍മാനായും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ കണ്‍വീനറായും ഒരു ഉപസമിതി രൂപീകരിച്ചു.

വഴിയരികുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്ക് ഒന്നിന് 5000 രൂപ നിരക്കില്‍ പിഴ ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പിഴത്തുകയ്ക്ക് പുറമേ, ഇവ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതാണ്. ഈ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത്തരം തുക തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിപരമായി ഈടാക്കുമെന്നും ഉത്തരവിലുണ്ട്.

ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഇയാള്‍ അമിതമായ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. ഇരുവര്‍ക്ക് വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്.

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.