പാലക്കാട്.അട്ടപ്പാടിയിൽ 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്. യുവതി ഗർഭിണിയാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി . തർക്കത്തെ തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്നു കൊലപാതകം
.
കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.
പശ്ചിമ ബംഗാളിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തെക്ക് ജോലിക്ക് പോയപ്പോൾ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണി ആണെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കോട്ടത്തറ ആശുപത്രിയിൽ യുവതി ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമായത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. ഇതിനിടെ പ്രതി 4 വയസ്സുകാരിയായ മകള്‍ ജോഹിതയെ ക്രൂരമായി മർദിച്ചത് പ്രോണിത ചോദ്യ ചെയ്തു. പിന്നാലേ ആണ് കൊലപാതകം. അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ചും കൊന്നു. പിന്നാലേ മൃതദ്ദേഹങ്ങൾ വെട്ടി കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഭവാനി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ബംഗാളിലേക്ക് കടന്ന പ്രതിയെ പിടികൂടി അട്ടപ്പാടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.



























