പത്തനാപുരം: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കരിമ്പാലൂര്‍ സ്വദേശി നൗഫല്‍-ജാസില ദമ്പതികളുടെ മകന്‍ മുഹമ്മദ് സുഹൈല്‍ ആണ് മരിച്ചത്. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം തര്യന്‍തോപ്പ് കടവിലാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റില്‍ എത്തിയത്. ഇവരില്‍ സുഹൈല്‍ നീന്താനായി ആറ്റിലിറങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. പിന്നീട് സ്‌കൂബാ ടീം സംഘവും മറ്റും നടത്തിയ തെരച്ചിലിലാണ് സുഹൈലിന്റെ മൃതദേഹം കണ്ടെത്തിയത്.



























