Home Blog Page 740

സ്‌പൈസസ് റിസർച്ചിൽ യങ് പ്രൊഫഷണൽ, അവസരം

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന് കീഴിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ, യങ് പ്രൊഫഷണലിന്റെ രണ്ടൊഴിവിലേക്ക് അവസരം. ഒരുവർഷത്തെ കരാർ നിയമനമാണ്. മൂന്നുവർഷം വരെ നീട്ടിയേക്കാം.

യങ് പ്രൊഫഷണൽ (മൈക്രോ ബയോളജി): ഒഴിവ്-1. ശമ്പളം: 30,000 രൂപ. യോഗ്യത: മൈക്രോബയോളജിയിലുള്ള ബിരുദം. പ്രായം:21-45 വയസ്സ്.

യങ് പ്രൊഫഷണൽ(അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ): ഒഴിവ്-1. ശമ്പളം: 30,000 രൂപ. യോഗ്യത: ബിരുദം (അഗ്രിക്കൾച്ചർ/ഹോർട്ടി കൾച്ചർ). പ്രായം: 21-45 വയസ്സ്.

ഇരുവിഭാഗങ്ങളിലേക്കുള്ള ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി., ഒ.ബി.സി, ഭിന്നശേഷി വിഭാഗം, വിമുക്തഭടന്മാർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ/അഭിമുഖം നടത്തിയാകും തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം വാക് എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം.

വാക്-ഇൻ
മൈക്രോബയോളജി വിഭാഗത്തിലേക്ക് മേയ് 20-നും അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ വിഭാഗത്തിലേക്ക് മേയ് 22-നുമാണ് അഭിമുഖം. രാവിലെ 9.30 മണിക്ക് രജിസ്‌ട്രേഷന് ഹാജരാകണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.spices.res.in

ഉയർന്ന രക്തസമ്മർദ്ദം നിസാരമായി കാണരുത്, ഇത് തലച്ചോറിനെ തകരാറിലാക്കിയേക്കാം: പഠനം

ഉയർന്ന രക്തസമ്മർദ്ദം നിരവധി രോ​ഗങ്ങൾ‌ക്കാണ് ഇടയാക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) എന്നത് ധമനികളുടെ ചുവരുകളിൽ രക്തം ചെലുത്തുന്ന മർദ്ദം സാധാരണയിൽ കവിഞ്ഞ് സ്ഥിരമായി ഉയർന്ന അവസ്ഥയാണ്. ഉയർന്ന ബിപി തലച്ചോറിനെ തകരാറിലാക്കുക മാത്രമല്ല ഓർമ്മക്കുറവും പക്ഷാഘാത സാധ്യത എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു.

Also Read: ‘അണ്ണാ ഡിഎംകെ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട, വിജയ്‍യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കും’; ടിവികെയോട് കാർത്തി ചിദംബരം

ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലേക്ക് നയിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം ഘടനാപരമായ കേടുപാടുകൾക്ക് കാരണമാവുകയും തലച്ചോറിലെ സുപ്രധാന കലകളിലേക്കുള്ള ഓക്സിജൻ വിതരണം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരവധി ഗുരുതരമായ ന്യൂറോളജിക്കൽ സങ്കീർണതകളിലേക്ക് നയിക്കുന്നു.

അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലെ അതിലോലമായ രക്തക്കുഴലുകളെ നശിപ്പിക്കുമെന്നും മുമ്പ് കരുതിയിരുന്നതിനേക്കാൾ വളരെ നേരത്തെ തന്നെ ബുദ്ധിശക്തി കുറയാനും പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ,: കാലക്രമേണ ചെറുതും പലപ്പോഴും ലക്ഷണമില്ലാത്തതുമായ തടസ്സങ്ങൾ ഉണ്ടാകാം. ഇത് ക്രമേണ വൈജ്ഞാനിക വൈകല്യത്തിനോ വാസ്കുലർ ഡിമെൻഷ്യയ്‌ക്കോ കാരണമാകും. മധ്യവയസ്സിലെ ഉയർന്ന രക്തസമ്മർദ്ദം അൽഷിമേഴ്‌സ് രോഗത്തിന്റെയും മറ്റ് തരത്തിലുള്ള മാറ്റാനാവാത്ത ഡിമെൻഷ്യയുടെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഭക്ഷണക്രമം, വ്യായാമം, എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. രക്താതിമർദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നത് ഡിമെൻഷ്യ സാധ്യത 55 % വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇടുങ്ങിയതോ അടഞ്ഞതോ ആയ ധമനികൾ തലച്ചോറിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തും. ഇത് വാസ്കുലർ ഡിമെൻഷ്യ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഡിമെൻഷ്യയിലേക്ക് നയിച്ചേക്കാം. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്ന ഒറ്റ സ്ട്രോക്കോ ഒന്നിലധികം ചെറിയ സ്ട്രോക്കുകളോ വാസ്കുലർ ഡിമെൻഷ്യയ്ക്ക് കാരണമാകും.

റെറ്റിനയിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ കണ്ണിൽ രക്തസ്രാവം, കാഴ്ച മങ്ങൽ, കാഴ്ച പൂർണ്ണമായും നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദത്തോടൊപ്പം പ്രമേഹവും ഉണ്ടാകുന്നത് റെറ്റിനോപ്പതിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

‘അണ്ണാ ഡിഎംകെ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട, വിജയ്‍യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കും’; ടിവികെയോട് കാർത്തി ചിദംബരം

ചെന്നൈ: അണ്ണാ ഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് എംപി കാർത്തി പി ചിദംബരം രംഗത്ത്. ഇത്തരമൊരു തീരുമാനം രാഷ്ട്രീയപരമായി സർക്കാരിന് ക്ഷീണമുണ്ടാക്കുമെന്നും വിജയ്‍യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്നും കാർത്തി ചിദംബരം ചൂണ്ടിക്കാട്ടി. അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ സ‍ർക്കാരിൻ്റെ ഭാ​ഗമാക്കേണ്ട ആവശ്യമില്ലെന്നും കാ‍ർത്തി ചിദംബരം മാധ്യമങ്ങളോട് പറ‍‌ഞ്ഞു.

Also Read: ഒറ്റവർഷം 4 കോടി യാത്രക്കാർ, ഇതുവരെ 40 കോടി യാത്രക്കാർ; നിർണായക നേട്ടം കൈവരിച്ച് ബെംഗളൂരു വിമാനത്താവളം

അണ്ണാ ഡിഎംകെയെ സർക്കാരിന്റെ ഭാ​ഗമാക്കേണ്ട ആവശ്യമില്ല, അണ്ണാ ഡിഎംകെയുടെ പിന്തുണയില്ലാതെ സ‍ർക്കാരിന് അടുത്ത അഞ്ച് വർഷം സുഖമായി ഭരണം നടത്താം. അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തിയാൽ അത് പോരായ്മയാകുമെന്നും കാ‍ർത്തി ചിദംബരം പറഞ്ഞു.

അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തേണ്ട ഒരു കാര്യവുമില്ലെന്ന് ജനങ്ങളും പറയുന്നു. ഇതൊരു പരിവ‍ർത്തന സർക്കാരാണെന്നാണ് ജനം പറ‍ഞ്ഞത്. അതുകൊണ്ടാണ് കമ്യൂണിസ്റ്റിനെയും മുസ്ലീം ലീ​ഗിനെയും വിസികെയെയും കോൺ​ഗ്രസിനെയും ഉൾപ്പെടുത്തിയത് അവർ അം​ഗീകരിച്ചത്. അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തിയാൽ, തന്നെ സംബന്ധിച്ച്, അത് പൂർണമായി അം​ഗീകരിക്കാനാവില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു.

അതേസമയം സമാന അഭിപ്രായവുമായി സർക്കാരിന്റെ ഭാ​ഗമായ വിസികെയും കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. അണ്ണാ ഡിഎംകെ എംഎൽഎമാരെ മന്ത്രിയാക്കുന്നതിനെതിരെ വിസികെ ജനറൽ സെക്രട്ടറി ഡി രവികുമാർ രം​ഗത്തെത്തി. ഇത്തരമൊരു നീക്കം രാഷ്ട്രീയ ധാർമികതയെയും സദാചാര ഔചിത്യത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ്‍‍ നേതൃത്വം നൽകുന്ന ടിവികെ സ‍ർക്കാരിന് അനുകൂലമായി 25 അണ്ണാ ഡിഎംകെ എംഎൽഎമാരാണ് വോട്ട് ചെയ്തത്. 108 അം​ഗങ്ങളുള്ള ടിവികെ നേതൃത്വം നൽകുന്ന സർക്കാരിന് അനുകൂലമായി കോൺ​ഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലീം ലീ​ഗ് എന്നീ പാ‍ർ‌ട്ടികൾക്ക് പുറമേ, അണ്ണാ ഡിഎംകെ വിമത എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയതോടെ ആകെ 144 എംഎൽഎമാരുടെ പിന്തുണ ലഭിച്ചിരുന്നു.

ഒറ്റവർഷം 4 കോടി യാത്രക്കാർ, ഇതുവരെ 40 കോടി യാത്രക്കാർ; നിർണായക നേട്ടം കൈവരിച്ച് ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബെംഗളൂരുവിലെ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിർണായക നേട്ടം. 40 കോടി യാത്രക്കാരെന്ന നേട്ടം വിമാനത്താവളം സ്വന്തമാക്കിയെന്ന് വിമാനത്താവള നടത്തിപ്പുകാരായ ബാം​ഗ്ലൂ‍ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ‍ഡ് (BIAL) അറിയിച്ചു.

Also Read: കോൺ​ഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കൾ; കെ മുരളീധരനും ചാണ്ടി ഉമ്മനുമടക്കം മന്ത്രിസ്ഥാനം ഉറപ്പിച്ചവരുടെ വിവരങ്ങൾ പുറത്ത്

വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ആണ് 40 കോടി യാത്രക്കാരെ കൈകാര്യം ചെയ്തത്. ബാം​ഗ്ലൂ‍ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ‍ഡിന്റെ 134-ാമത് ബോർഡ് യോഗം കർണാടക ചീഫ് സെക്രട്ടറി ശാലിനി രാജ്നീസിൻ്റെ അധ്യക്ഷതയിൽ നടന്നു.

2025-26 സാമ്പത്തിക വർഷം 4.447 കോടി യാത്രക്കാരെ ആണ് വിമാനത്താവളം കൈകാര്യം ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 6.2 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 23.9 ശതമാനം വർധിച്ച് 72.3 ലക്ഷമായ ഉയർന്നു. അതേസമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 3.3 ശതമാനം വർധിച്ചു 3.724 കോടിയായി.

ബെംഗളൂരു നഗരത്തിൽനിന്ന് 35 കിലോമീറ്ററുകൾക്ക് അപ്പുറം സ്ഥിതിചെയ്യുന്ന കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 78 ആഭ്യന്തര സർവീസുകളും 34 രാജ്യാന്തര സർവീസുകളാണ് നടത്തുന്നത്. 2025-26 സാമ്പത്തിക വർഷം വിമാനത്താവളത്തിൽനിന്ന് 2.7 ലക്ഷം വിമാനങ്ങൾ സർവീസ് നടത്തി. മുൻവർഷത്തേക്കാൾ ഇത് 4.5 ശതമാനം വർധിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 769 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന ശരാശരി സർവീസുകളുടെ എണ്ണം 837 ആണ്. വിമാനത്താവളത്തിലൂടെ പ്രതിദിനം കടന്നുപോകുന്നവരുടെ എണ്ണം 1.39 ലക്ഷമായി ഉയർന്നിട്ടുണ്ട്.

അതേസമയം വിമാനത്താവളത്തിൻ്റെ ചരക്കുനീക്കത്തിലും വർധന രേഖപ്പെടുത്തി. മുൻവർഷത്തേക്കാൾ ആറ് ശതമാനം വർധിച്ച് 5.32 ലക്ഷം ടൺ ചരക്കാണ് വിമാനത്താവളം കൈകാര്യം ചെയ്തത്.

കോൺ​ഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കൾ; കെ മുരളീധരനും ചാണ്ടി ഉമ്മനുമടക്കം മന്ത്രിസ്ഥാനം ഉറപ്പിച്ചവരുടെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും.

Also Read: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; `തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല’

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; `തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല’

പത്തനംതിട്ട: ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു.

Also Read: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം, 1644 അവസരം

പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവായി പിണറായിയെ ആരും കെട്ടി ഇറക്കിയതല്ല എന്ന് തോമസ് ഐസക്ക് പറഞ്ഞു. തീരുമാനം പാർട്ടിയുടേത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ഞുരുകി, ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാക്കും.കെ സി വേണുഗോപാൽ ചെന്നിത്തലയുടെ വസതിയിലെത്തി വകുപ്പ് സംബന്ധിച്ച് ചർച്ച നടത്തി. രാവിലെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കെ സി വേണുഗോപാൽ നടത്തിയ ചർച്ചകളിലെ തീരുമാനപ്രകാരമാണ് കെ സി വേണുഗോപാൽ ചെന്നിത്തലയെ സന്ദർശിച്ചത്.

മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതോടെ അതൃപ്തിയിലായ രമേശ് ചെന്നിത്തല പക്ഷം, തങ്ങൾക്ക് ആഭ്യന്തര വകുപ്പ് വേണമെന്ന കർശന നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം വി.ഡി സതീശൻ ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. പുതിയ മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ നേരിട്ട് അഭ്യർത്ഥിച്ചെങ്കിലും, തനിക്ക് ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിന്നു. മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത പരിചയമുള്ളതിനാൽ, അതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ വികാരം

നേരത്തെ, മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന സൂചനകൾ ചെന്നിത്തല നൽകിയിരുന്നെങ്കിലും, അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകണമെന്ന ശക്തമായ നിലപാടിലാണ് യുഡിഎഫിലെ ഘടകകക്ഷികൾ. മുന്നണിയുടെ കരുത്തിനും ഭരണമികവിനും ചെന്നിത്തലയുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഘടകകക്ഷികൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

ലീഗിന് 5 മന്ത്രിമാർ, പി കെ ബഷീറിന് മന്ത്രി സ്ഥാനമില്ല

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, എ കെ എം അഷറഫ് എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.

ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. ജില്ലാ പ്രസിഡന്റ് എം.എ. റസാഖിന്റെ പേരാണ് കോഴിക്കോട് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്.

കളമശ്ശേരി എംഎൽഎ വി.ഇ. ഗഫൂറിന്റെ പേരും ചർച്ചയിലുണ്ടെങ്കിലും സാധ്യത കുറവാണ്. അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവി നൽകി ഒത്തുതീർപ്പിന് യുഡിഎഫ് ശ്രമിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. എന്നാൽ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ലീഗിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പിന്തുണ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നീ മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്ന പദവികൾ വേണമെന്ന ആവശ്യവും ലീഗ് ഉന്നയിച്ചിട്ടുണ്ട്.ലീഗിന് 5 മന്ത്രിമാർ ലഭിച്ചാൽ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാനിടയില്ല.

പോരുവഴി അമ്പലത്തും ഭാഗംകണ്ണമത്ത് പടിഞ്ഞാറ്റതിൽ രാധാകൃഷ്ണ കുറുപ്പ് നിര്യാതനായി

പോരുവഴി . അമ്പലത്തും ഭാഗം കണ്ണമത്ത് പടിഞ്ഞാറ്റതിൽ രാധാകൃഷ്ണ കുറുപ്പ് (62) അന്തരിച്ചു
ഭാര്യ : പത്മകുമാരി മക്കൾ: രാധുകൃഷ്ണൻ, വിഷ്ണു ആർ കുറുപ്പ്
മരുമക്കൾ : രതീഷ് കുമാർ
സഞ്ചയനം ബുധനാഴ്ച 8 ന്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3240 രൂപയാണ് ഇടിഞ്ഞത്.

ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.