Home Blog Page 739

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു

കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയിൽ പിടിച്ചു കിടക്കുകയായിരുന്നു.

അർച്ചനേന്ദ്രയും ഭർത്താവ് അസിം ഷെയ്ഖും ചേർന്നു പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നു പൊലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പൊലീസ് വ്യക്തമാക്കി. ആഴം കൂടുതലായതിനാൽ കിണറ്റിൻ കരയിൽ നിന്നു നോക്കിയാൽ വെള്ളം നേരെ കാണാൻ കഴിയാത്ത സ്ഥിതിയാണ്.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ആർ ദിനേശ്, എസ്‍യു അരുൺ എന്നിവർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്ഖ്, ബർണാഷ് ഷെയ്ഖ് എന്നിവർ മക്കളാണ്.

ശബരിമല സ്വർണ്ണക്കൊള്ള, കട്ടിള പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിള പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു. കട്ടിള പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് എസ് ഐ ടി വിവരങ്ങൾ തേടുന്നത്. ഈ മാസം പത്താം തീയതി വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുമുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് SIT

സസ്പെൻഷൻ കാലയളവിൽ 500 അധികം ഫയലുകൾ രജിസ്ട്രാർ കെ എസ്അനിൽകുമാർ ഒപ്പിട്ടു,കേരള സർവകലാശാല ഭരണ തർക്കം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്

തിരുവനന്തപുരം.കേരള സർവകലാശാല ഭരണ തർക്കം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് സൂചന.. സസ്പെൻഷനിൽ ഉള്ള രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ വൈസ് ചാൻസിലർ പോലീസിൽ പരാതി നൽകിയേക്കും.. സസ്പെൻഷൻ കാലയളവിൽ 500 അധികം ഫയലുകൾ അനിൽകുമാർ ഒപ്പിട്ടത് നിയമവിരുദ്ധമായിട്ടാണെന്നാണ് ആക്ഷേപം.. ഇന്നലെ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ ചാൻസിലർക്ക് സിൻഡിക്കേറ്റ് യോഗം സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിലാണ് പൊലീസിൽ പരാതി നൽകണം എന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.. നേരത്തെ വൈസ് ചാൻസിലർ മിനിട്സ് തിരുത്തി എന്ന സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയും പോലീസ് പരിഗണനയിലാണ്..

തീവ്ര വോട്ടർപട്ടിക പരിഷ്കരണം, ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും

തിരുവനന്തപുരം.തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളലവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. ഡ്യൂട്ടി യുടെ ഭാഗമാകുന്ന ബി എൽ ഒ മാർക്ക് ഒരു മാസം പൂർണമായം SIR ഡ്യൂട്ടിയായിരിക്കും

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പട്ന.ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും . പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ NDA യുടെ പ്രചാരണത്തിനായി സംസ്ഥാനത്ത് ഇന്നും എത്തും. 18 ജില്ലകളിലായി 121 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധി തേടുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മൈഥിലി ഠാക്കൂർ തുടങ്ങി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. നവംബർ 11നാണ് ശേഷിച്ച 122 സീറ്റുകളിൽ വോട്ടിംഗ് നടക്കുക. 14 ന് ബിഹാറിലെ ജനവിധി അറിയാം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ഇന്നും നാളെയും കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഒക്ടോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടിയാണിത്.

പേര് ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം. പ്രവാസികൾക്കും അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
14നു പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയാക്കിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി

മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി. ഭക്ഷണപാനീയങ്ങളുടെ വില ക്രമീകരിക്കണം. ഇല്ലെങ്കിൽ തിയറ്ററുകൾ കാലിയാകുമെന്നും സുപ്രീം കോടതി ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയും അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.
മൾട്ടിപ്ലക്സ് ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യുന്നതിന് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.


ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ഒരു കാപ്പിക്ക് 700 രൂപയുമാണ് ഈടാക്കുന്നതെന്നും ഇത് ന്യായമാണോ എന്നും കോടതി തിയറ്റർ ഉടമളോട് ചോദിച്ചു. എന്നാൽ താജ് ഹോട്ടലിൽ ഒരു കാപ്പിക്ക് 1000 രൂപയാണ് ഈടാക്കുന്നതെന്നായിരുന്നു മൾട്ടിപ്ലക്സ് അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്ഗി വാദിച്ചത്. സിനിമാ വ്യവസായം താഴേക്ക് പോകുമ്പോൾ, ആളുകൾക്ക് വന്ന് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാക്കുക, അല്ലാത്തപക്ഷം സിനിമാ തിയേറ്ററുകൾ ശൂന്യമാകും എന്ന് ജസ്റ്റിസ് വിക്രം നാഥ് മുന്നറിയിപ്പ് നൽകി. എന്നാൽ എന്ത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന്റെ തീരുമാനമാണെന്നും, മൾട്ടിപ്ലക്സുകൾ വേണ്ടാത്തവർക്ക് മറ്റ് തിയറ്ററുകളിൽ പോകാമല്ലോ എന്നും റോഹ്ത്ഗി വാദിച്ചു.


സാധാരണയായി ഒരു തിയറ്ററുകളും ഇപ്പോൾ അവശേഷിക്കുന്നില്ലെന്നും, പരമാവധി നിരക്ക് 200 രൂപയാക്കിയ ഡിവിഷൻ ബെഞ്ച് നടപടിക്കൊപ്പമാണ് തങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബിജെപിക്കാർ മകനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്ന് ആത്മകഥയിൽ ഇ.പി.ജയരാജൻ

കണ്ണൂർ: ബിജെപിക്കാർ മകനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്ന് ഇ.പി.ജയരാജൻ. ഇന്ന് പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവതം’ എന്ന തന്റെ ആത്മകഥയിലാണ് ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ.

‘എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.’- ഇ.പി ‘വീണ്ടും വിവാദം’ എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, വൈദേകം റിസോർട്ട് വിവാദത്തിൽ സി.പി.എം നേതൃത്വത്തോടുള്ള അമർഷവും ആത്മകഥയിൽ പരസ്യമാക്കുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ വൈദേകം ആയുർവേദ റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചതായ വാർത്ത വലിയ വിഷമമാണുണ്ടാക്കിയത്.

ആ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ദിവസങ്ങളോളം വാർത്തകൾ പുറത്തുവന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന വിഷയം മാത്രം പുറത്തുവന്നില്ല. അടുത്ത യോഗത്തിലാണ് സത്യാവസ്ഥ വ്യക്തമാക്കിയത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാൻ പാടുണ്ടോ എന്നുമാത്രമാണ് പറഞ്ഞതെന്ന് പി. ജയരാജൻ പിന്നീട് പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിലെ പ്രയാസം കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. താൻ പങ്കെടുക്കാത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാറ്റാൻ ആദ്യചർച്ച നടന്നതെന്നും പുസ്തകത്തിൽ വിവരിക്കുന്നു.
കൂത്തുപറമ്പ് വെടിവെപ്പ്, വധശ്രമങ്ങൾ, ഉമ്മൻ ചാണ്ടി ഭരണകാലത്തെ നിയമസഭ പ്രക്ഷോഭങ്ങൾ, മന്ത്രി, എം.എൽ.എ എന്ന നിലയിൽ ഉണ്ടായ അനുഭവങ്ങൾ, ജയിൽവാസം, എ.കെ.ജിയും അഴീക്കോടൻ രാഘവനും അടക്കമുള്ള നേതാക്കളുമൊത്തുള്ള ഓർമകൾ, നക്സലൈറ്റ് വർഗീസുമായുള്ള ആത്മബന്ധം തുടങ്ങിയവ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.

ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കഥാകൃത്ത് ടി. പത്മനാഭന് ആദ്യ കോപ്പി നൽകി. പലരീതിയിലുള്ള അസത്യങ്ങളും അർധസത്യങ്ങളും ഉപയോഗിച്ച് ഇ.പി. ജയരാജനെതിരെ വലതുപക്ഷ ശക്തികൾ കള്ളപ്രചാരണങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജയരാജനും പലവിധത്തിലുള്ള ദുരാരോപണങ്ങൾ നേരിടേണ്ടിവന്നു. കട്ടൻചായയും പരിപ്പുവടയും എന്ന പ്രയോഗത്തെ രൂപകമാക്കി ഉപയോഗിച്ച് ജയരാജനെയും കമ്യൂണിസ്റ്റുകാരെ മുഴുവനും ആക്ഷേപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കട്ടൻചായയും പരിപ്പുവടയും പരിഹാസ പ്രയോഗമാക്കി ഉപയോഗിച്ചു. ശിശുസഹജമായ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തീയതികളില്‍ മാറ്റം

തിരുവനന്തപുരം: തൃശ്ശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ കലോത്സവം ജനുവരി 7 മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റം എന്നാണ് വിശദീകരണം. ഉത്സവ സീസണ്‍ ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകും എന്നതിനലാണ് തീയതി മാറ്റിയതെന്നാണ് സൂചന.

ഭിന്നശേഷിവിഭാഗക്കാരനായ യാത്രക്കാരനെ മര്‍ദ്ദിച്ചത് ശുചിമുറിവാതിലില്‍ നിന്നു പുറത്തിറങ്ങാന്‍ വഴിചോദിച്ചതിന്

ശാസ്താംകോട്ട:ട്രെയിനിൽ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം നടന്നത് ശുചിമുറിവാതിലില്‍ നിന്നു പുറത്തിറങ്ങാന്‍ വഴിചോദിച്ചതിന് . ഭിന്നശേഷിക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം അക്രമി രക്ഷപ്പെട്ടു.ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലൻ്റ് എക്സ്പ്രസ്സിൽ തിങ്കൾ രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്.ആലപ്പുഴ താമരക്കുളം വല്ല്യത്ത് നാസർ (49)ന് നേരെയാണ് അതിക്രമം ഉണ്ടായത്.ഭിന്നശേഷിക്കാരുടെ കംപാർട്ട്മെൻ്റിൽ വച്ച് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് അക്രമം നടന്നത്.അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.നാസർ ശുചിമുറിയിൽ കയറിയ ശേഷം പുറത്തേക്കിറങ്ങുമ്പോൾ വാതിൽ അടഞ്ഞ് നിന്ന യുവാവിനോട് വഴി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല.ക്ഷുഭിതനായ ഇയ്യാൾ അസഭ്യം പറഞ്ഞ് കൊണ്ട് മർദ്ദിക്കുകയായിരുന്നു.നാസറിൻ്റെ മുഖത്താണ് പരിക്കേറ്റത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്ന വേളയിൽ അക്രമി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.എന്നാൽ ഇയ്യാൾ പ്ലാറ്റ്ഫോമിൽ വീണങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.തുടർന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നാസർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ച ശേഷം താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി.ശാസ്താംകോട്ട പോലീസിലും പരാതി നൽകി.ഞായറാഴ്ച രാത്രിയിൽ വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ യുവതിയെ പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരുന്നു.മറ്റൊരു യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ട്രെയിനുകളിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.