തിരുവല്ല : തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ കോടതി ശിക്ഷാവിധി വ്യാഴാഴ്ച പ്രസ്താവിക്കും.
2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റേഡിയോളജി വിദ്യാർഥിനിയായ അയിരൂർ സ്വദേശിനിയെയാണ് പഠിക്കുന്ന സ്ഥാപനത്തിന്റെ മുന്നിൽവച്ച് അജിൻ റെജി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തിയ ശേഷം കയ്യിൽ കരുതിയ പെട്രോൾ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിലാണ് ക്രൂര കൊലപാതകം നടത്തിയത്. പെൺകുട്ടിയെ തീകൊളുത്തുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അജിനും പെൺകുട്ടിയും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. പഠിക്കുന്ന കാലത്തും നിരന്തരം പ്രണയാഭ്യർഥന നടത്തി അജിൻ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. കോടതിയിൽ വിശ്വാസമുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കവിതയുടെ മാതാപിതാക്കൾ പ്രതികരിച്ചു.
തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,0000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.
ബാലമുരുകന്‍റെ രക്ഷപ്പെടൽ, കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്…തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ ബാല മുരുകനെ കണ്ടെത്തുന്നതിനായി ഇയാളുടെ കൂടുതൽ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. അതേസമയം സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. അതേസമയം, രക്ഷപ്പെട്ട ബാലമുരുകനെ കണ്ടെത്താൻ കേരള പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇതിനിടെ, ബാലമുരുകന്‍റെ കുറ്റകൃത്യത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തമിഴ്നാട്ടിലെ കവർച്ച കേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. പിന്നീട് മറയൂർ പൊലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരിൽ എത്തിക്കുന്നത്. ഇതിനിടെയാണ് തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്. തിരിച്ചുകൊണ്ടുവരുന്നതിനിടെയാണിപ്പോള്‍ രക്ഷപ്പെട്ടത്.
കുന്നത്തൂർ മണ്ഡലത്തിലെ എന്യുമറേഷൻ ഫോറം വിതരണത്തിന് തുടക്കം
ശാസ്താംകോട്ട. വോട്ടർ പട്ടിക സമ്പൂർണ്ണ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി കുന്നത്തൂർ മണ്ഡലത്തിലെ എന്യുമറേഷൻ ഫോറം വിതരണത്തിൻ്റെ തുടക്കം കുറിച്ചു. മൈനാഗപ്പള്ളി വേങ്ങയിൽ റിട്ടയേർഡ് കളക്ടർ പി. അർജ്ജുനൻ ഐ എ എസിന് ബി.എൽ ഓ അനൂപ് ഫോറം നൽകി. കുന്നത്തൂർ ERO ആയ ഡപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് തഹസിൽദാർ മാരായ R Kസുനിൽ, ബിനോയ് ബേബി, എന്നിവരും രാജേഷ്കുമാർ ബഷീർ കുഞ്ഞ് ,സിനു എന്നിവരും പങ്കെടുത്തു.
ആറ് വ്യത്യസ്ത നിറങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാറിന്റെ ഫേസ്-ലിഫ്റ്റ് മോഡല്‍
ആറ് വ്യത്യസ്ത നിറങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാറിന്റെ ഫേസ്-ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. അത്യാധുനിക സൗകര്യങ്ങള്‍, സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയോടുകൂടിയ ഈ എസ്-യുവി നഗരയാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കാനും സാഹസിക യാത്രകളെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിടുന്നത് എന്ന വിശേഷണത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്‍, ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍, ആര്‍1 8 അലോയ് വീലുകള്‍ എന്നിവ പുറംകാഴ്ചയും കറുത്ത തീമിലുള്ള ഡാഷ്ബോര്‍ഡും പുതിയ സ്റ്റിയറിങ് വീലും ഇന്റീരിയറും കൂടുതല്‍ മികച്ചതാക്കുന്നു.
പിന്‍നിരയിലെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ റിയര്‍ എസി വെന്റുകളും ഡ്രൈവിങ് എളുപ്പമാക്കാന്‍ പുതിയ റിയര്‍ വ്യൂ കാമറയും ടയർ ദിശാ നിരീക്ഷണ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയോടുകൂടിയ 26.03 സെന്റിമീറ്റര്‍ എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനുണ്ട്. വ്യത്യസ്ത ഡ്രൈവിങ് അനുഭവങ്ങള്‍ക്കായി പെട്രോൾ, ഡീസൽ എൻജിനുകളില്‍, 6- സ്പീഡ് മാന്വല്‍, 6- സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍, റിയര്‍-വീല്‍ ഡ്രൈവ്, 4×4 കോണ്‍ഫിഗറേഷനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടാംഗോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങളിൽ കൂടി വാഹനം ലഭ്യമാകും.
സുഡാനിൽ മാനുഷിക പ്രതിസന്ധി,യുഎന്‍
സുഡാനിലെ സ്ഥിതിഗതികൾ കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ.അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിനുപേർ പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്നും പലായനം ചെയ്തു.ഡാർഫറിനു പിന്നാലെ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്സസിൽ നിന്നും എൽ ഒബൈദും പിടിച്ചെടുക്കാനൊരുങ്ങി ആർ എസ് എഫ്.ഡാർഫറിന്റെ നിയന്ത്രണം പിടിച്ചെടുത്തശേഷം ആർ എസ് എഫ് നൂറുകണക്കിനുപേരെ വധിച്ചിരുന്നു
പലസ്തീൻ തടവുകാരനെ ഇസ്രയേലി സൈനികർ പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ടു ,ഇസ്രയേലി സൈനിക അഭിഭാഷക അറസ്റ്റിൽ
ടെല്‍ അവിവ്.പലസ്തീൻ തടവുകാരനെ ഇസ്രയേലി സൈനികർ പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ടതിന് മുൻ ഇസ്രയേലി സൈനിക അഭിഭാഷകയെ ഇസ്രയേൽ അറസ്റ്റ് ചെയ്തു.മേജർ ജനറൽ ഇഫത് തോമർ യെരുഷാൽമിയെ ആണ് അറസ്റ്റിലായത്.
ഇസ്രയേലി ജയിലുകളിൽ പലസ്തീൻ തടവുകാർ പീഡനങ്ങൾ നേരിടുന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.ഇസ്രയേൽ സ്ഥാപിതമായതിനുശേഷം രാജ്യം നേരിട്ട ഏറ്റവും കടുത്ത പബ്ലിക് റിലേഷൻസ് ആക്രമണമെന്നാണ് വിഡിയോ ചോർന്നതിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്
ഇന്ത്യൻ സ്റ്റുഡന്റ് വീസകൾ കാനഡ വ്യാപകമായി നിഷേധിക്കുന്നു
ഒട്ടാവ. ഇന്ത്യൻ സ്റ്റുഡന്റ് വീസകൾ വലിയ തോതിൽ നിഷേധിച്ച് കാനഡ.കനേഡിയൻ കോളെജുകളിൽ പഠിക്കാനുള്ള പെർമിറ്റുകൾക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്.ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കുറവ്.
2023ൽ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ൽ 4515 ആയി കുറഞ്ഞു.വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിനും താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിദേശ വിദ്യാർത്ഥി പെർമിറ്റുകൾ കാനഡ കുറച്ചത്
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക
വാഷിംങ്ടണ്‍.ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക.സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക്.ഡോണൾഡ് ട്രംപിന്റെ ആദ്യഭരണകാലയളവിലുണ്ടായ 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്.
ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തുന്നതാണ് അടച്ചുപൂട്ടലിന് കാരണം.ധനാനുമതി ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു.ബിൽ പാസ്സാകാൻ സെനറ്റിൽ 60 വോട്ടുകളാണ് വേണ്ടത്.സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള ശ്രമത്തിൽ ട്രംപ്.രാജ്യത്തെ ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ കഴിഞ്ഞ ഒരു മാസമായി നിർബന്ധിത അവധിയിലും ഏഴു ലക്ഷത്തി മുപ്പതിനായിരം സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെയുമാണ് തൊഴിലെടുക്കുകയാണ്.ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ വരെ പ്രതിസന്ധിയിലാണ്.
കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ കാലിൽ വെടിവച്ചു കീഴ്പ്പെടുത്തി പോലീസ്
കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേർ തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. കാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.
































