Home Blog Page 595

പുതിയ ബസുകളൊന്നും ഇല്ല, വരുന്നത് കെഎസ്ആര്‍ടിസി നിലനില്‍പ്പിനായി പോരാടുംകാലം

തിരുവനന്തപുരം. കെ എസ്ആര് ടിസിക്ക് പുതിയ ബസുകള് വാങ്ങാന് ഇത്തവണത്തെ ബജറ്റില് പണം വകയിരുത്താനിടയില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില് കൂടുതല് പണം നല്കാനാവില്ലെന്ന് ധനവകുപ്പിന്റെ നിലപാടാണ് കാരണം. കാലപഴക്കം ചെന്നബസുകള് കട്ടപുറത്തായാല് ഏറ്റവുമധികം ബാധിക്കുക ഓര്ഡിനറി സർവീസുകളെയാണ്

ജനുവരിയിലെ മുന് സര്ക്കാരിന്റെ ഇടക്കാല ബജറ്റില് 127 കോടി രൂപയാണ് പുതിയ ബസുകള് വാങ്ങാന് വകയിരുത്തിയിരുന്നത്. കാലപഴക്കം ചെന്ന ബസുകള് നിരവധിയുണ്ടെന്നും അത് മാറ്റണമെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല് നിലവില് ഇതോന്നും സാധിക്കില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. കാലപഴക്കം ചെന്നവ നന്നാക്കി ഒന്നോ രണ്ടോ വർഷം ഉപയോഗിക്കേണ്ടിവരുമെന്ന് കെഎസ്ആര് ടിസിയെ അറിയിച്ചുകഴിഞ്ഞു. പ്രിയദര്ശനി പദ്ധതിക്കായി 720 കോടി രൂപ ഈ വര്ഷം കണ്ടെത്തണം.

പെന്ഷന് ശമ്പള ഇനങ്ങള്ക്കുള്ള സര്ക്കാര് സഹായം കൂടി കൂട്ടുമ്പോള് 1300 കോടിയാകും. ഇതിലധികം നിലവില് കെഎസ് ആര് ടിസിക്ക് നല്കാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.ഇത് ഏറ്റവുമധികം ബാധിക്കുക ഓര്ഡിനറി സർവീസുകളെയാണ്. കാലപഴക്കം ചെന്ന വണ്ടികളാണ് സർവീസ് നടത്തുന്നതിലധികവും.പരിഹരിക്കാന് മറ്റു വഴികള തേടുകയാണ് വകുപ്പ്.

വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. 4 മാസമായി പണം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് നടപടി. മുടങ്ങി കിടക്കുന്ന പണം തിങ്കളാഴ്ച തന്നെ ലഭ്യമാക്കും എന്ന് മന്ത്രിയുടെ ഉറപ്പ്

കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ നൽകുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. വനിതാ-ശിശു വികസന വകുപ്പ് വഴിയാണ് ധനസഹായം അനുവദിച്ചിരുന്നത്. എന്നാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചെങ്കിലും മാർച്ച് മുതൽ ഒരു രൂപ പോലും അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറഞ്ഞു.. ധനസഹായം മുടങ്ങിയതോടെ പഠനച്ചെലവുകൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കടുത്ത പ്രതിസന്ധിആണെന്നും കുടുംബം

ഇതൊടെ ആണ് വിഷയത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ. മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. പണം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഇതിനൊപ്പം, പാലക്കാട് ജില്ലാ ആശുപത്രി അധികൃതർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലും കാര്യമായ പുരോഗതിയില്ലെന്ന പരാതിയും കുടുംബം ഉന്നയിച്ചു..

ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു,ആ ലാത്തികള്‍ എവിടെപ്പോയി

ആലപ്പുഴ. കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു.മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിലും നിർണായക ചോദ്യങ്ങളോടു പ്രതികരിക്കാതെ അഞ്ചു പ്രതികളും.ആഭ്യന്തര വകുപ്പ് അനുവദിക്കാത്ത ലാത്തികൾ എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.പ്രതികളുടെ മൊഴി വിശദാംശങ്ങൾ ഉൾപ്പെടുത്തി കോടതിയിൽ എസ്ഐടി റിപ്പോർട്ട് നൽകും

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ച സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.മൂന്നുദിവസം ചോദ്യം ചെയ്തുവെങ്കിലും പ്രതികൾ എസ്ഐടിയുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകിയില്ല.പോലീസ് വകുപ്പ് നൽകാത്ത ലാത്തികൾ എവിടെ നിന്ന് ലഭിച്ചു എന്ന് ചോദ്യത്തിന് പ്രതികൾക്ക് മറുപടിയില്ല.ഔദ്യോഗികമായി ലഭിച്ച ലാത്തികൾ നവ കേരളയാത്രയ്ക്കുശേഷം എ ആർ ക്യാമ്പിൽ തിരികെ ഏൽപ്പിച്ചു എന്നായിരുന്നു പ്രതികളുടെ മൊഴി.

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പല ചോദ്യങ്ങളോടും പ്രതികൾ നിസ്സഹകരിച്ചത്. ഇന്ന് വൈകിട്ട് വരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ എസ്ഐടിക്ക് അവസരം ഉള്ളത്.മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന്റെയും മൊഴികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എസ് ഐ ടി അടുത്തദിവസം കോടതിയിൽ സമർപ്പിക്കും. കോടതിയുടെ മുൻകൂർ ജാമ്യം അനുവദിച്ച വിധിയിലുള്ള തെറ്റായ പരാമർശം നീക്കണമെന്നതും എസ്ഐടി സംഘം ആവശ്യപ്പെട്ടേക്കും .

ഇക്കാര്യത്തിൽ എന്ത് ചെയ്യണം എന്നതിൽ നിയമപദേശവും എസ് ഐ ടി സംഘം തേടിയിട്ടുണ്ട്.വിചാരണ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ പുതിയ തെളിവുകൾ ഉൾപ്പെടുത്തിയാവും റിപ്പോർട്ട് നൽകുക. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ആവശ്യവും എസ്ഐടി സംഘം സർക്കാറിന് മുന്നിൽ അപേക്ഷയായി സമർപ്പിക്കും.ഇന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതിനു മുൻപ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിടാനും സാധ്യതയുണ്ട്

കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍

കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍. സ്ഥാപനത്തിന്റെ ഉടമ ബ്രഹ്‌മദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഭയകേന്ദ്രത്തില്‍ താമസിച്ചിരുന്ന വയോധികമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, അനധികൃത പണപ്പിരിവ്, അന്തേവാസികളെ സമ്മര്‍ദത്തിലാക്കി പണം വാങ്ങല്‍ തുടങ്ങിയ ആരോപണങ്ങളാണ് സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
അന്തേവാസികളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കിയിരുന്നുവെന്നതിനൊപ്പം, അഭയകേന്ദ്രത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതികളുണ്ട്. ഈ ആരോപണങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.
അതിനിടെ, പുനര്‍ജനി അഭയകേന്ദ്രത്തില്‍ മുന്‍പ് നടന്നതായി പറയപ്പെടുന്ന ദുരൂഹ മരണങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം പൊതുപ്രവര്‍ത്തകരും വിവിധ സംഘടനകളും ഉയര്‍ത്തിയിട്ടുണ്ട്. പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളെ പത്തനാപുരത്തെ ഗാന്ധിഭവനിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണവും ആരംഭിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മാത്രമല്ല, പുനര്‍ജനി അഭയകേന്ദ്രത്തിന് സാമൂഹ്യനീതി വകുപ്പിന്റെയോ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയോ ഔദ്യോഗിക അംഗീകാരം ഇല്ലെന്നാണ് പരിശോധന നടത്തിയ കേരള സ്റ്റേറ്റ് സീനിയര്‍ സിറ്റിസണ്‍സ് കമ്മിഷന്‍ വ്യക്തമാക്കിയത്.

വിജയ്യും സംഗീതയും വീണ്ടും ഒന്നിക്കുന്നു…?

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യും സംഗീതയും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നും ഇരുവരും ഉടനെ ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. വിവാഹ മോചന നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെ ദമ്പതിമാര്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങള്‍ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് റിപ്പോര്‍ട്ട്. 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വര്‍ണലിങ്കമാണ് വിവാഹമോചനക്കേസ് നല്‍കിയത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഗീത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംഗീതയുടെ അമ്മയുടെയും മുതിര്‍ന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടര്‍ന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോള്‍ ഒരേ വീട്ടില്‍ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 22നാണ് വിജയ്യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സോഷ്യല്‍ മീഡിയാ ഫാന്‍സ് ഗ്രൂപ്പുകളില്‍ പരക്കുന്ന ഊഹാപോഹം.

ടാറ്റ മോട്ടോഴ്സിന്റെ സിയറ ഇവി ലോഞ്ച് 30ന്

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ വാഹനമാണ് സിയേറ എന്ന മിഡ് സൈസ് എസ്യുവി. സിയറയുടെ ഇലക്ട്രിക് പതിപ്പ് ജൂണ്‍ 30ന് കമ്പനി അവതരിപ്പിക്കും. വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് വാഹനം വിപണിയിലിറക്കാന്‍ പൂര്‍ണ്ണസജ്ജമായ രൂപത്തിലാകും അവതരിപ്പിക്കുക. ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിത്താര, മഹീന്ദ്ര ബിഇ6 തുടങ്ങിയ വാഹനങ്ങളുമായായിരിക്കും സിയേറ ഇവി വിപണിയില്‍ ഏറ്റുമുട്ടുക. ടാറ്റയുടെ സാനന്ദിലെ പ്ലാന്റില്‍ റെഗുലര്‍ സിയേറ വാഹനങ്ങള്‍ക്കൊപ്പമായിരിക്കും ഇലക്ട്രിക് പതിപ്പുകളും നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ റെഗുലര്‍ സിയേറയ്ക്ക് സമാനമായ ഡിസൈനില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുക. ക്ലോസ്ഡ് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, വീതിയേറിയ എല്‍ഇഡി ഡിആര്‍എല്‍, എന്നിവ ഇലക്ട്രിക്കിലും നല്‍കും. ICE പതിപ്പുമായി ഇന്റീരിയര്‍ ഫീച്ചറുകള്‍ പങ്കിട്ടായിരിക്കും സിയേറ ഇവിയും എത്തുക. ഉയര്‍ന്ന വേരിയന്റുകളില്‍ മൂന്ന് സ്‌ക്രീനുകളും താഴ്ന്ന വേരിയന്റില്‍ രണ്ട് സ്‌ക്രീനും ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഇലക്ട്രിക് പതിപ്പില്‍ നല്‍കും.

ഫീച്ചറുകളും ഡിസൈനും സംബന്ധിച്ച സൂചനകളും അഭ്യൂഹങ്ങളും ഉയരുമ്പോഴും മെക്കാനിക്കല്‍ ഫീച്ചറുകളില്‍ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവ്, ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ സിയേറ ഇവി ലഭ്യമാകും. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും സിയേറയുടെ ഇലക്ട്രിക് പതിപ്പ് എത്തും. ഹാരിയറിലെ 65kWh, 75kWh ബാറ്ററി പാക്കുകളായിരിക്കും ഇതില്‍ നല്‍കുകയെന്നും സൂചനയുണ്ട്.

നിലവില്‍ ICE പതിപ്പായാണ് സിയേറ എത്തുന്നത്. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 1.5 ലിറ്റര്‍ ക്രെയോജെറ്റ് ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഹൈപ്പീരിയോണ്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ മോഡല്‍ എത്തുന്നത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിവയാണ് ഈ എന്‍ജിനുകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍.

തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു…രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്

വടക്കാഞ്ചേരി: തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗബാധ ഉണ്ടായത്. ഇവര്‍ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ബോധവത്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയില്‍ ബേക്കറിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 132 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂണ്‍ 15ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15ന് രാവിലെ 10ന്‌ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുവരെ നടക്കും. ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽനിന്ന്‌ ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

​ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ​

ഇതുവരെ അപേക്ഷിക്കാനാകാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും അലോട്ട്‌മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്‌: https://www.hscap.kerala.gov.in/

കൈക്കുഞ്ഞുമായി ആറാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു… കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കൈക്കുഞ്ഞുമായി ആറാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ 37 കാരി ഇഷ സാഹുവാണ് മരണപ്പെട്ടത്. ഹൈദരാബാദിലെ മിയാപൂരിലെ അപ്പാര്‍ട്‌മെന്റിലാണ് വെള്ളിയാഴ്ചയായിരുന്നു ദാരുണ സംഭവം. ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെ കൈകളില്‍ എടുത്തുകൊണ്ടാണ് ഇഷ കെട്ടിടത്തില്‍ നിന്ന് ചാടിയത്.

യുവതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. താഴേക്ക് വീഴുന്നതിനിടെ ഒരു സുരക്ഷാ വേലിയില്‍ തട്ടിയതാണ് കുഞ്ഞിന് രക്ഷയായത്. വേലിയില്‍ തട്ടിയതിനാല്‍ താഴേക്ക് പതിച്ചതിന്റെ ആഘാതം കുറഞ്ഞു. നിലത്ത് വീണപ്പോള്‍ തന്നെ കുഞ്ഞി എടുത്ത് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിക്ക് പ്രസവാനന്തര വിഷാദമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നു.

യുവതി ഏതാനും മാസങ്ങളായി ഉറക്കക്കുറവ്, ഉത്കണ്ഠ, എന്നിവ നേരിട്ടിരുന്നതായാണ് വിവരം. മധ്യപ്രദേശ് സ്വദേശിനിയായ ഇഷ സാഹു ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. 11 വര്‍ഷം മുന്‍പായിരുന്നു ഇഷയുടെ വിവാഹം. ഇവര്‍ക്ക് എട്ട് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

മേയര്‍ ആര്യാ രാജേന്ദ്രനുമായ റോഡില്‍ തര്‍ക്കമുണ്ടാക്കിയ ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായ റോഡില്‍ തര്‍ക്കമുണ്ടാക്കിയ ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം നല്‍കി. വിവാദങ്ങള്‍ക്ക് പിന്നാലെ, യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കുകയും കെഎസ്ആര്‍ടിസി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നിരുന്നു. യദുവിന് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് നിയമനം നല്‍കിയത്.
തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവര്‍ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായി പ്രശ്‌നമുണ്ടാക്കിയതുകൊണ്ടല്ലെന്നും ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിനാലാണെന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വച്ച് മുന്‍ മന്ത്രിയുടെ വാദം തെറ്റാണെന്ന് യദു പറഞ്ഞിരുന്നു.