29.7 C
Kollam
Saturday 12th September, 2026 | 07:08:27 PM
Home News Breaking News വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. 4 മാസമായി പണം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് നടപടി. മുടങ്ങി കിടക്കുന്ന പണം തിങ്കളാഴ്ച തന്നെ ലഭ്യമാക്കും എന്ന് മന്ത്രിയുടെ ഉറപ്പ്

കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ നൽകുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. വനിതാ-ശിശു വികസന വകുപ്പ് വഴിയാണ് ധനസഹായം അനുവദിച്ചിരുന്നത്. എന്നാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചെങ്കിലും മാർച്ച് മുതൽ ഒരു രൂപ പോലും അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറഞ്ഞു.. ധനസഹായം മുടങ്ങിയതോടെ പഠനച്ചെലവുകൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കടുത്ത പ്രതിസന്ധിആണെന്നും കുടുംബം

ഇതൊടെ ആണ് വിഷയത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ. മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. പണം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഇതിനൊപ്പം, പാലക്കാട് ജില്ലാ ആശുപത്രി അധികൃതർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലും കാര്യമായ പുരോഗതിയില്ലെന്ന പരാതിയും കുടുംബം ഉന്നയിച്ചു..