29.7 C
Kollam
Saturday 12th September, 2026 | 06:25:00 PM
Home News Breaking News പുതിയ ബസുകളൊന്നും ഇല്ല, വരുന്നത് കെഎസ്ആര്‍ടിസി നിലനില്‍പ്പിനായി പോരാടുംകാലം

പുതിയ ബസുകളൊന്നും ഇല്ല, വരുന്നത് കെഎസ്ആര്‍ടിസി നിലനില്‍പ്പിനായി പോരാടുംകാലം

തിരുവനന്തപുരം. കെ എസ്ആര് ടിസിക്ക് പുതിയ ബസുകള് വാങ്ങാന് ഇത്തവണത്തെ ബജറ്റില് പണം വകയിരുത്താനിടയില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില് കൂടുതല് പണം നല്കാനാവില്ലെന്ന് ധനവകുപ്പിന്റെ നിലപാടാണ് കാരണം. കാലപഴക്കം ചെന്നബസുകള് കട്ടപുറത്തായാല് ഏറ്റവുമധികം ബാധിക്കുക ഓര്ഡിനറി സർവീസുകളെയാണ്

ജനുവരിയിലെ മുന് സര്ക്കാരിന്റെ ഇടക്കാല ബജറ്റില് 127 കോടി രൂപയാണ് പുതിയ ബസുകള് വാങ്ങാന് വകയിരുത്തിയിരുന്നത്. കാലപഴക്കം ചെന്ന ബസുകള് നിരവധിയുണ്ടെന്നും അത് മാറ്റണമെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല് നിലവില് ഇതോന്നും സാധിക്കില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. കാലപഴക്കം ചെന്നവ നന്നാക്കി ഒന്നോ രണ്ടോ വർഷം ഉപയോഗിക്കേണ്ടിവരുമെന്ന് കെഎസ്ആര് ടിസിയെ അറിയിച്ചുകഴിഞ്ഞു. പ്രിയദര്ശനി പദ്ധതിക്കായി 720 കോടി രൂപ ഈ വര്ഷം കണ്ടെത്തണം.

പെന്ഷന് ശമ്പള ഇനങ്ങള്ക്കുള്ള സര്ക്കാര് സഹായം കൂടി കൂട്ടുമ്പോള് 1300 കോടിയാകും. ഇതിലധികം നിലവില് കെഎസ് ആര് ടിസിക്ക് നല്കാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.ഇത് ഏറ്റവുമധികം ബാധിക്കുക ഓര്ഡിനറി സർവീസുകളെയാണ്. കാലപഴക്കം ചെന്ന വണ്ടികളാണ് സർവീസ് നടത്തുന്നതിലധികവും.പരിഹരിക്കാന് മറ്റു വഴികള തേടുകയാണ് വകുപ്പ്.