27.3 C
Kollam
Wednesday 29th July, 2026 | 11:41:45 AM
Home News Breaking News “ഇങ്ങനെയൊക്കെ പറയാമോ”?

“ഇങ്ങനെയൊക്കെ പറയാമോ”?

സ്റ്റീഫന്‍

രാഷ്ട്രീയ നേതാക്കളുടെടെ പ്രസംഗങ്ങൾ വിവാദമാകുമ്പോൾ രക്ഷപെടാൻ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് ‘നാവ് പിഴ’യെന്നും ‘വളച്ചൊടിച്ചു’ എന്നും.

ബൈബിളിൽ നാവിനെ പ്പറ്റി പറയുന്നത് “അങ്ങനെ തന്നെ നാവ് ചെറിയൊരു അവയവം എങ്കിലും വളരെ വമ്പു പറയുന്നു, കുറഞ്ഞ തീ എത്ര എത്ര വലിയ കാട് കത്തിക്കുന്നു! നാവും ഒരു തീ തന്നെ” (യാക്കോബ് 3:5)

ഭഗവദ്ഗീതയിൽ നാവിനെ (ജിഹ്വ) ഒരു ജ്ഞാനേന്ദ്രിയമായും ആഗ്രഹങ്ങളെ അനുഭവിക്കുന്ന മാർഗ്ഗമായും വിവരിക്കുന്നു.

അടുത്തിടെ ടി ജി മോഹൻദാസ് കൂടി വിവാദ പ്രസംഗത്തിൽ ഇടം നേടി. ഇതോടെ എംഎം മണി ,ആർ ബാലകൃഷ്ണപിള്ള, പിസി ജോർജ് തുടങ്ങിയ നേതാക്കൻ ന്മാരുടെ പട്ടികയിലേക്ക് ടി ജി മോഹൻദാസും ഉയർത്തപ്പെട്ടു. പൊതു സമൂഹത്തിൽ നിൽക്കുന്നവർ ‘ഇങ്ങനെയൊക്കെ പറയാമോ’ എന്ന് ഒരു സാധാരണക്കാരൻ ചോദിച്ചാൽ ചോദിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയുമോ? ഇപ്പോൾ ടി ജി മോഹൻദാസ് പറഞ്ഞതും എം എം മണി , ആർ ബാലകൃഷ്ണപിള്ള, പിസി ജോർജ് തുടങ്ങിയ നേതാക്കൻമ്മാരെ മുമ്പ് വിവാദത്തിലേക്ക് തള്ളിവിട്ടതുമായ ചില പരാമർശങ്ങൾ ഈ സന്ദർഭത്തിൽ ഓർത്തു പോകയാണ്.

എഞ്ചിനീയർ, അഭിഭാഷകൻ, സാമൂഹിക നിരൂപകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ എന്നി നിലകളിൽ ബഹുമുഖ പ്രതിഭയാണ് ടി. ജി. മോഹൻദാസ്. ഭാരതീയ ജനതാ പാർട്ടിയുടെ ബൌദ്ധിക സെല്ലിന്റെ സംസ്ഥാന കൺവീനറും 1997 ൽ ഭാരതിയ വിചാര കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറിയും 2006 ൽ അതിന്റെ വൈസ് പ്രസിഡന്റും ആയിരുന്നു മോഹൻദാസ്.

ഒരു യുട്യൂബ് ചാനലിലൂടെയാണ് ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ ടി.ജി മോഹൻദാസ് കടുത്ത അധിക്ഷേപങ്ങൾ നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച, വിദ്യാർഥികൾ നടത്തിയ 35 ദിവസം നീണ്ട സിജെപി സമരത്തിനെതിരെയായിരുന്നു ഈ പരാമർശങ്ങൾ.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തറിന് ചുറ്റും നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവെക്കുമെന്നും, ഇതിൽ ആളുകൾ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമ്പോൾ ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞിരുന്നു.

ഇതിന് പുറമെ, സമരക്കാർ ക്രിമിനലുകളാണെന്നും അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും അദ്ദേഹം ആരോപിച്ചു. അതിൽ പങ്കെടുക്കുന്ന സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരാണെന്നും, പ്രത്യേകിച്ച് ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങളിലുള്ളവർ ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണെന്നും വരെ അദ്ദേഹം അധിക്ഷേപിച്ചിരുന്നു.

ഡൽഹി ജന്തർ മന്തറിൽ നടന്ന ജെൻ സി പ്രതിഷേധത്തിനെതിരെ അങ്ങേയറ്റം പ്രകോപനപരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ ടി.ജി മോഹൻദാസിനെ തള്ളി ആർഎസ്എസ്. രംഗത്തെത്തി.
ടി.ജി മോഹൻദാസിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ പൂർണമായും വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന് ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് കെ.ബി ശ്രീകുമാർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങളോട് ആർഎസ്എസിന് യാതൊരു യോജിപ്പുമില്ലെന്ന് മാത്രമല്ല, ഇവയെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കേണ്ടതുണ്ടെന്നും കെ.ബി ശ്രീകുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ടി.ജി മോഹൻദാസിന്റെ ഈ പ്രസ്താവനകൾ വലിയ തോതിൽ ജനരോഷത്തിന് കാരണമായതോടെ വിവിധ യുവജന സംഘടനകൾ അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

മുണ്ടക്കൽ വീട്ടിൽ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളിൽ ഒന്നാമനായി ജനിച്ച എം എം മണി കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തിൽ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തിൽ കൂലിവേല ചെയ്തു വളർന്നു, പിന്നീട് അവർക്കിടയിൽ നിന്ന് കർഷക തൊഴിലാളി നേതാവായി. 1966 ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1970 ൽ ബൈസൺ വാലി, 1971 ൽ രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരളസംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. അരനൂറ്റാണ്ടു കാലത്തെ പാർട്ടി പ്രവർത്തനത്തിനിടയിൽ കാൽ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാൻ അവസരം ലഭിച്ചയാളാണ് മണിയാശാൻ എന്ന എം എം മണി.

ടിപി വധത്തെ തുടർന്ന് ‘സി.പി.ഐ(എം)എതിരാളികളെ കൊന്നിട്ടുണ്ട് ‘ എന്ന മണിയാശാൻ്റെ പ്രസംഗം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. അതിലെ വിവാദ ഭാഗം ഏറെ ചർച്ചകൾക്കിടയാക്കി:

“ ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യം ചെയ്തു. ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായിലേ്ല, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു . ”
ഇതിനെ തുടർന്ന് അദ്ദേഹത്തെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.ഐ(എം) നീക്കം ചെയ്തു. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും, അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് ആവശ്യപ്പെടുകയും ചെയ്തു.

1985-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രി ആയിരിക്കെ ആർ. ബാലകൃഷ്‌ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസ്‌ സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്. പാലക്കാട്ട്‌ അനുവദിക്കാമെന്നേറ്റ കോച്ച്‌ ഫാക്‌ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25നു നടന്ന കേ­രള കോൺ­ഗ്ര­സി­ന്റെ എറ­ണാ­കു­ളം സമ്മേ­ള­ന­ത്തിൽ കേ­ര­ള­ത്തോ­ടു­ള്ള അവ­ഗ­ണന തു­ടർ­ന്നാൽ കേ­ര­ള­ത്തി­ലെ ജന­ങ്ങ­ളും പഞ്ചാബി­ലെ ജന­ങ്ങ­ളെ­പ്പോ­ലെ സമ­ര­ത്തി­നു (ഖാലിസ്ഥാൻ സമരം) നിർ­ബ­ന്ധി­ത­രാ­കു­മെ­ന്ന് പ്ര­സ്താ­വി­ച്ചു.

ജി. കാർത്തികേയൻ യൂത്ത്‌കോൺഗ്രസ്‌ നേതാവെന്ന നിലയിൽ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമായതിനാൽ പിള്ള എന്ന മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്‌ഞാലംഘനമാണെന്നും പിള്ള രാജി വയ്‌ക്കണമെന്നും ആവശ്യം ഉയർന്നു. കേരള ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യ ഹർജിയിന്മേൽ ജസ്‌റ്റീസ്‌ രാധാകൃഷ്‌ണമേനോന്റെ പരാമർശത്തെ തുടർന്ന്‌ പിള്ള മന്ത്രിപദം രാജിവച്ചു.

2011 ഒക്ടോബർ 27-ന് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് വച്ച് യു.ഡി.എഫ്. നടത്തിയ ഒരു പൊതുയോഗത്തിൽ സി.പി.ഐ.(എം) നേതാവും മുൻ മന്ത്രിയും എം.എൽ.ഏ-യുമായ എ.കെ. ബാലനെ ജാതി പറഞ്ഞു അധിക്ഷേപിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിരുന്നു.

തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദപ്രസംഗം നടത്തിയതും വിവാദമായിരുന്നു.

2016 ജൂലൈ 31 ന് പത്തനാപുരം കമുകന്‍ചേരി എന്‍.എസ്.എസ് കരയോഗത്തിൻ്റെ യോഗത്തിലായിരുന്നു പള്ളിയിലെ ബാങ്കുവിളിയെയടക്കം അധിക്ഷേപിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ ബാലകൃണപിള്ളയുടെ പ്രസംഗം. ഐ.പി.സി 153ാം വകുപ്പുപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച ഡി.ജി.പി  മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

‘ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ് . ഈ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി.സി.ജോർജ് പറഞ്ഞു. ഇതും ഏറെ വിവാദമായിരുന്നു. മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോർജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോർജ് പ്രസംഗിച്ചിട്ടുള്ളത് ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണ്. അഭിപ്രായവ്യത്യാസങ്ങ ഉണ്ടാകാം. എന്നാലും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കണം.
‘എറിഞ്ഞ കല്ലും പറഞ്ഞ വാക്കും’ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലന്നെ മലളാ യാളത്തിലെ ഒരു ഏറ്റവും പഴയ ഒരു പഴച്ചൊല്ല് ഓർത്തു പോകയാണ്.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാലും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കണം.
‘എറിഞ്ഞ കല്ലും പറഞ്ഞ വാക്കും’ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലന്നെ മലയാളത്തിലെ ഒരു ഏറ്റവും പഴയ ഒരു ചൊല്ല് ഓർത്തു പോകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here