26.6 C
Kollam
Wednesday 29th July, 2026 | 07:38:14 AM
Home News National വിജയ്യും സംഗീതയും വീണ്ടും ഒന്നിക്കുന്നു…?

വിജയ്യും സംഗീതയും വീണ്ടും ഒന്നിക്കുന്നു…?

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യും സംഗീതയും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നും ഇരുവരും ഉടനെ ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. വിവാഹ മോചന നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെ ദമ്പതിമാര്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങള്‍ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് റിപ്പോര്‍ട്ട്. 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വര്‍ണലിങ്കമാണ് വിവാഹമോചനക്കേസ് നല്‍കിയത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഗീത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംഗീതയുടെ അമ്മയുടെയും മുതിര്‍ന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടര്‍ന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോള്‍ ഒരേ വീട്ടില്‍ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 22നാണ് വിജയ്യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സോഷ്യല്‍ മീഡിയാ ഫാന്‍സ് ഗ്രൂപ്പുകളില്‍ പരക്കുന്ന ഊഹാപോഹം.