27.6 C
Kollam
Saturday 12th September, 2026 | 08:06:46 PM
Home News Breaking News മേയര്‍ ആര്യാ രാജേന്ദ്രനുമായ റോഡില്‍ തര്‍ക്കമുണ്ടാക്കിയ ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം

മേയര്‍ ആര്യാ രാജേന്ദ്രനുമായ റോഡില്‍ തര്‍ക്കമുണ്ടാക്കിയ ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായ റോഡില്‍ തര്‍ക്കമുണ്ടാക്കിയ ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം നല്‍കി. വിവാദങ്ങള്‍ക്ക് പിന്നാലെ, യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കുകയും കെഎസ്ആര്‍ടിസി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നിരുന്നു. യദുവിന് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് നിയമനം നല്‍കിയത്.
തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവര്‍ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായി പ്രശ്‌നമുണ്ടാക്കിയതുകൊണ്ടല്ലെന്നും ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിനാലാണെന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വച്ച് മുന്‍ മന്ത്രിയുടെ വാദം തെറ്റാണെന്ന് യദു പറഞ്ഞിരുന്നു.