27.9 C
Kollam
Saturday 13th June, 2026 | 03:38:08 PM
Home News Breaking News ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

Advertisement

ജോർഹട്ട്: ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു. കൊല്ലപ്പെട്ട അഞ്ച് പേരും വ്യോമസേനാ ഉദ്യോഗസ്ഥരാണ്.   അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട് വിമാനത്തിനാണ് തീപിടിച്ചത്. ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോർഹട്ടിലെ റൺവേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കാണ് തകർന്നു വീണത്. അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വ്യോമസേനാ അധികൃതർ ശേഖരിച്ചുവരികയാണ്. ജോർഹട്ടിലെ വ്യോമസേനാ താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വടക്കുകിഴക്കൻ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ സഹപൈലറ്റ് രക്ഷപ്പെട്ടു. അപകടത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 45 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന വിമാനത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. 

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 1986ന് ശേഷം ഇന്ത്യയിൽ എഎൻ32 വിമാനങ്ങൾ ഉൾപ്പെട്ട ഏകദേശം 22 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിലത്തെ എഎൻ 32 അപകടം സംഭവിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. ഇന്ത്യൻ വ്യോമസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഒന്നാണ് ഇപ്പോഴും എഎൻ32. രാജ്യത്തുടനീളമുള്ള സൈനിക നീക്കങ്ങൾക്കും ലോജിസ്റ്റിക്സ് ദൗത്യങ്ങൾക്കും ഈ വിമാനം ഇന്നും വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചുവരുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് അസമിൽ തന്നെയുണ്ടായ മറ്റൊരു വ്യോമാപകടത്തിന് പിന്നാലെയാണ് ഇപ്പോൾ ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. ജോർഹട്ട് എയർ ബേസിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് ജില്ലയിലെ ബൊകാജൻ സബ് ഡിവിഷനിലുള്ള ഇംഗ്ലോങ് എകോപി കുന്നുകളിലായിരുന്നു അന്ന് അപകടം നടന്നത്. വ്യോമസേനയുടെ സുഖോയ്30എംകെഐ യുദ്ധവിമാനം അതിന്റെ പതിവ് പരിശീലന പറക്കലിനിടയിൽ ഇവിടെ തകർന്നു വീഴുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here