Home Blog Page 58

മെസ്സി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ഓഫീസിലും പരിശോധന

അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ആണ് പ്രത്യേക അന്വേഷണം സംഘം അഞ്ച് സ്ഥലങ്ങളിൽ റെയിഡ് നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഇന്ന് പുലർച്ചെ മുതലാണ് അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപങ്ങളിലും പൊലീസ് സംഘം തെരച്ചിൽ തുടങ്ങിയത്. വിവാദത്തിൽ അന്വേഷണം നടത്താൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനെ നേരത്തെ സർക്കാർ നിയോഗിച്ചിരുന്നു.
മെസിയുടെ പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. 
ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്.

സംസ്ഥാന സ്‌കൂൾ കലോത്സവം… ഇത്തവണ വേദിയാകുക എറണാകുളം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ ഇത്തവണ വേദി ആകുക എറണാകുളം. അറുപത്തിനാലാമത്‌ സ്കൂൾ കലോത്സവം ജനുവരി ആദ്യവാരം നടത്താൻ വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതി യോഗം (ക്യുഐപി) തീരുമാനിച്ചു. ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 25 മുതൽ 31 വരെ കോഴിക്കോട്‌ നടക്കും. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്‌ക്ക്‌ പാലക്കാട്‌ മണ്ണാർക്കാട്‌ ആതിഥേയത്വം വഹിക്കും. നവംബർ മൂന്നാം വാരമാകും മേള നടക്കുക. സംസ്ഥാന ടിടിഐ കലോത്സവം ഒക്‌ടോബറിൽ തൃശൂരിലും സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 10നകം തിരുവനന്തപുരത്തും നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിലായിരുന്നു യോഗം.

സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായി

താരദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായി. തങ്ങളുടെ ഇരുപതാം വിവാഹ വാർഷികദിനത്തിലാണ് ഇരുവരും വീണ്ടും വിവാഹിതരായത്. പരസ്പരമുള്ള പ്രണയവും ഒപ്പമുള്ള യാത്രയിലെ പോരാട്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ട് ഇരുവരും വീണ്ടും വിവാഹവേഷത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതൊരു ‘തികഞ്ഞ’ ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് അപൂർണ്ണതകളും വിട്ടുവീഴ്ചകളും പരസ്പര ധാരണയും ത്യാഗങ്ങളും നിറഞ്ഞ നിസ്വാർത്ഥമായ സ്നേഹത്തിന്റെ ആഘോഷമാണെന്നും ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


ഒരിക്കൽ യാഥാർത്ഥ്യമാകുമെന്ന് കരുതാതിരുന്ന ഒരു സ്വപ്നം, ഇന്ന് എന്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്ന മനോഹരമായ യാഥാർത്ഥ്യമായി മാറി. ഭർത്താവും കുട്ടികളുടെ അച്ഛനുമൊക്കെയായി ഒപ്പമുള്ള സൂര്യയിൽ ഒരു സുഹൃത്തിനെക്കൂടി കണ്ടെത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. വഴക്കിടുകയും പിന്നീട് ഇണങ്ങിയും, ഓരോ ദിവസവും കൂടുതൽ അടുക്കുന്ന ആ ‘അപൂർണ്ണയായ’ പങ്കാളിയായി തുടരും എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ്

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് യുപിഐ വഴി പണമടയ്ക്കുമ്പോൾ 0.4 ശതമാനം മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കും. ഒക്ടോബർ 15 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് നിരക്ക് പ്രഖ്യാപിച്ചത്.
₹75,000-മോ അതിലധികമോ തുകയ്ക്കുള്ള ഇടപാടിൽ പരമാവധി ₹300 ആയിരിക്കും എംഡിആർ. അതായത് ₹3,000യുടെ ഇടപാടിന് ₹12യും ₹50,000യുടെ ഇടപാടിന് ₹200യും നിരക്കായി ഈടാക്കും. ₹1 ലക്ഷം രൂപയുടെ ഇടപാടിനും പരമാവധി ₹300 മാത്രമായിരിക്കും ഈടാക്കുക.
പ്രതിമാസം യുപിഐ ക്യുആർ വഴി ഒരു ലക്ഷം രൂപ വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് എംഡിആർ ബാധകമല്ല. വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളെ നിരക്കിൽനിന്ന് ഒഴിവാക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
റെയിൽവേ, ഇന്ധനം, ടെലികോം, ഇൻഷുറൻസ്, കാർഷിക ഉൽപാദനോപാധികൾ തുടങ്ങിയ നിർദിഷ്ട മേഖലകളിൽ ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം അഞ്ച് രൂപയുടെ ഫ്ലാറ്റ് എംഡിആർ ആയിരിക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള ക്യാപിറ്റൽ മാർക്കറ്റ് ഇടപാടുകൾക്ക് 0.02 ശതമാനം നിരക്കും പരമാവധി ₹300 എന്ന പരിധിയും ബാധകമാകും.
വ്യക്തികൾ തമ്മിലുള്ള (P2P) യുപിഐ ഇടപാടുകൾക്ക് നിരക്ക് ബാധകമല്ല. ₹2,000 വരെയുള്ള വ്യക്തി-വ്യാപാരി (P2M) ഇടപാടുകൾക്കും എംഡിആർ ഇല്ല. നിലവിലെ യുപിഐ വ്യാപാരി ഇടപാടുകളുടെ 95 ശതമാനത്തിലധികവും ₹2,000 വരെയുള്ള ഇടപാടുകളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എംഡിആർ വ്യാപാരിയിൽനിന്നാണ് ഈടാക്കുക. ഈ ചെലവ് ഉപഭോക്താവിൽനിന്ന് പ്രത്യേക ചാർജായി ഈടാക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുപിഐ ഇടപാടുകളുടെ അടിസ്ഥാന സൗകര്യം, സൈബർ സുരക്ഷ, നവീകരണം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്നാണ് വിശദീകരണം.

കുണ്ടറയിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് പരിക്ക്

കുണ്ടറ : കുണ്ടറ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടു യുവാക്കൾക്കും ഒരു വൃദ്ധനുമാണ് കടിയേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കുണ്ടറ ആശുവപത്രിമുക്കിനും മുക്കടയ്ക്കും ഇടയിൽ വിവിധ ഭാഗങ്ങളിലായിരുന്നു യാത്രക്കാർക്ക് നേരെ നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കുണ്ടറ താലൂക്ക്  ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് തുടർചികിത്സ നൽകി.

കുണ്ടറയുടെ വിവിധ ഭാഗങ്ങൾ ഇന്ന് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കുണ്ടറ റയിൽവേസ്റ്റേഷൻ പ്ലാറ്റ്‌ഫോം ഉൾപ്പെടെ നായ്ക്കൾ കയ്യടിക്കിയിരിക്കുന്ന കാഴ്ചയാണ് പലപ്പോഴും ഉള്ളത്. രാത്രികാലങ്ങളിൽ കുണ്ടറ റയിൽവേസ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി നടക്കുന്നത്. രാത്രിയുടെ മറവിൽ ഈ ഭാഗങ്ങളിൽ നിക്ഷേപിക്കുന്ന ഇറച്ചിയുൾപ്പെടെയുള്ള  ഭക്ഷണമാലിന്യങ്ങളാണ് തെരുവ് നായ്ക്കൾ ഈ ഭാഗങ്ങളിൽ തമ്പടിക്കാൻ കാരണമാകുന്നത്. മുക്കട റയിൽവേഗേറ്റിന് സമീപത്തു നിന്നും റയിൽവേസ്റ്റേഷനു മുന്നിലൂടെ പോകുന്ന സമാന്തരപാതയ്ക്ക് ഇരുവശവും നിറഞ്ഞ് നിൽക്കുന്ന കാടുകളും ഇതിനിടയിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളും പിന്നെ തെരുവ് നായ്ക്കളുടെ ശല്യവും മൂലം ഈ വഴിയാത്ര ഇപ്പോൾ കഠിനമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് അധികാരികൾ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ പതിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏഴുകോണിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം: 6.5 ലക്ഷം രൂപ കവർന്നു

കുണ്ടറ : ഒരേ ഉടമസ്ഥതയിലുള്ള രണ്ടു വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് 6.5 ലക്ഷം രൂപയിലേറെ കവർന്നതായി പരാതി. എഴുകോൺ പോച്ചംകോണം കാർത്തികയിൽ കെ.എസ്.ചന്ദ്രലാലിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിൽ എഴുകോണിൽ  റോഡിനിരുവശത്തായി സ്ഥിതി ചെയ്യുന്ന മാക് ട്രേഡിങ് കമ്പനി, മാക് മെറ്റൽസ് കമ്പനി എന്നീ സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് മോഷണം നടന്നത്.

രണ്ടിടത്തും പിൻവശത്തെ ഷീറ്റുകൾ പൊളിച്ചുമാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നത്. മുഖം മറച്ച് മഴക്കോട്ട് ധരിച്ച മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്. ആദ്യം മാക് മെറ്റൽസിലാണ് മോഷണം നടന്നത്. ഇതിനുള്ളിൽ കയറിയ മോഷ്ടാക്കൾ ഇവിടെ വിൽപനയ്ക്കു വച്ചിരുന്ന പിക്കാസ് ഉപയോഗിച്ച് കാഷ് കൗണ്ടറിലെ മേശയും അലമാരയും വെട്ടിപ്പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.
കൗണ്ടറിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയോളം ഇവിടെ നിന്നു നഷ്ടമായതാണ് പറയുന്നത്.

പിന്നീട് റോഡ് മുറിച്ചുകടന്ന മോഷ്ടാക്കൾ മാക് ട്രേഡിംഗ് കമ്പനിയുടെ പിൻഭാഗത്തെത്തി ഷീറ്റ് പൊളിച്ച് ഉള്ളിൽക്കയറി. ഇവിടെ കാഷ് കൗണ്ടർ പൊളിച്ച് 54,000 രൂപ കവർന്നു. പിന്നീടാണ് ലോക്കർ തുറന്ന് 5.6 ലക്ഷം രൂപ അപഹരിച്ചത്. ലോക്കറിൽ ഉണ്ടായിരുന്ന ക്യാരി ബാഗിൽ പണം നിറച്ച ശേഷം മോഷ്ടാക്കൾ പുലർച്ചെ മൂന്നരയോടെയാണ് സ്ഥലംവിട്ടത്.

അവധിയായിരുന്നതിനാൽ ബാങ്കിൽ അടയ്ക്കാൻ കഴിയാതെ സൂക്ഷിച്ചിരുന്ന തുകയാണ് ലോക്കറിലുണ്ടായിരുന്നത്. എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.

മാവേലിക്കര വ്യാപാരശാലയിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ തമിഴ് നാട്ടിൽ നിന്ന് പിടികൂടി

മാവേലിക്കര. നഗരമധ്യത്തിലെ വ്യാപാരശാലയിൽ മോഷണം നടത്തിയ കേസിൽ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷഫീക്കിനെ മാവേലിക്കര പൊലീസും ചെങ്ങന്നൂർ dysp യുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് തമിഴ് നാട്ടിൽ നിന്ന് പിടികൂടി .
കഴിഞ്ഞ മാസം 31ന് അർദ്ധരാത്രിയിൽ ആണ് മോഷണം നടന്നത്.


കഴിഞ്ഞമാസം 31നാണ് മാവേലിക്കര കെഎസ്ആർടിസി സമീപത്തെ പച്ചക്കറി കട കുത്തിത്തുടർന്ന് 35000 രൂപ പ്രതി മോഷ്ടിച്ചത്.മോഷണത്തിന് പിന്നാലെ വാർത്തകൾ വന്നതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.ചെന്നൈ വേളാങ്കണ്ണി കന്യാകുമാരി നാഗർകോവിൽ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ച ശേഷം മാർത്താണ്ഡത്ത് എത്തുകയായിരുന്നു.പ്രതിയെ പിടികൂടാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും തമിഴ്നാട്ടിൽ വിവിധ ഭാഗങ്ങളിൽ പ്രതിക്കുവേണ്ടി തിരക്കിൽ നടത്തിയിരുന്നു.പ്രതി മാർത്താണ്ഡത്തെത്തിയ വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ തൃപ്പരപ്പിൽ നിന്നാണ് പിടികൂടിയത്.വിശദമായി ചോദ്യം ചെയ്യലാണ് പ്രതി മാവേലിക്കരയിലെ മോഷണം താനാണ് ചെയ്തതെന്ന് സമ്മതിച്ചത്.മോശത്തിനു മുൻപ് കായംകുളം പുള്ളിക്കണക്ക് നിന്ന് ഒരു സ്കൂട്ടറും ഷെഫീഖ് മോഷ്ടിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13-കാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ

തൃശ്ശൂർ. മാളയിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13-കാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. പ്രണയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടി വീട്ടുകാരോട് വിവരം ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

മാള പള്ളിപ്പുറം സ്വദേശിയായ വലിയവീട്ടിൽ സഹിൽ ആണ് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു പതിനെട്ടുകാരൻ പിടിയിൽ.  ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റാഗ്രാം വഴി സഹിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ആളൊഴിഞ്ഞ പാടത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി വിവരം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കൾ ഉടൻതന്നെ മാള പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത ശേഷം അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ഷാജു എ.എൻ.-ന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ. വിശാഖ് കെ. വിശ്വൻ, സബ് ഇൻസ്പെക്ടർ സുധാകരൻ, എ.എസ്.ഐ. ഷീബ, സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണ, കിരൺ, ഷാരോൺ, നവീൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിർണായക വിവരങ്ങൾ ഉടൻ,പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്

കൊച്ചി.പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയനെ വെറുതെ വിടില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതായി സ്വപ്ന സുരേഷ് വ്യക്തമാക്കി.

എം. ശിവശങ്കർ തനിക്ക് കൈമാറിയിട്ടുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും വോയ്‌സ് മെസ്സേജുകളും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മുന്നറിയിപ്പ് നൽകി. ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ പിണറായി വിജയനും കുടുംബത്തിനും മുന്നിലുള്ളൂ എന്ന് വ്യക്തമാക്കിയ സ്വപ്ന സുരേഷ്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മണിക്കൂറുകളോളം നിശ്ചലമായി മോട്ടോർ വാഹന വകുപ്പിന്റെ ”സാരഥി പോർട്ടൽ’

കൊല്ലം.മണിക്കൂറുകളോളം നിശ്ചലമായി മോട്ടോർ വാഹന വകുപ്പിന്റെ ”സാരഥി പോർട്ടൽ’. പല തവണയായി പോർട്ടൽ സെർവർ പണിമുടക്കി തുടങ്ങിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഉപയോക്താക്കൾ. നൂറുകണക്കിന് ആളുകളാണ് ആര്‍ടിഒ ഓഫീസുകളിലെത്തി മടങ്ങിപ്പോകുന്നത്. സാങ്കേതിക പിഴവെന്നും ഉടൻ പരിഹാരം കാണുമെന്നും മോട്ടോർവാഹന വകുപ്പ്.

ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍ തുടങ്ങി മുപ്പത്തിയഞ്ചോളം സേവനങ്ങളാണ് ‘സാരഥി’ പോർട്ടൽ വഴി ലഭ്യമാകേണ്ടത്. എന്നാൽ ദിവസങ്ങളായി പോർട്ടൽ പൂർണ്ണ നിശ്ചലം. ലേണേഴ്സ് പരീക്ഷ എഴുതാനോ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ബുക്ക് ചെയ്യാനോ സാധിക്കുന്നില്ല. ലൈസൻസിന്റെ കാലാവധി തീർന്ന് പുതിയതിന് അപേക്ഷിക്കുന്നവർ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനു പുറമെ മോട്ടോർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റും പലപ്പോഴും പണിമുടക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാങ്കേതിക തകരാർ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന ഏക വിശദീകരണം.

എം.വി.ഡിയുടെയും ഡ്രൈവിംഗ് സ്കൂളുകളുടെയും ദൈനംദിന പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ ആവശ്യവും ശക്തം. പ്രശ്നത്തിന് ശാശ്വത പരിഹാരമായി തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രത്യേക സെർവറോ മിറർ സെർവറോ ഉടൻ സ്ഥാപിക്കണം. മുടങ്ങിപ്പോയ ലേണേഴ്സ് പരീക്ഷകൾ പുനഃക്രമീകരിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നു.