31.2 C
Kollam
Monday 28th September, 2026 | 11:40:37 AM
Home News Local കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരം തൊഴിലുറപ്പ് തൊഴിലാളിയ്ക്ക്

കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരം തൊഴിലുറപ്പ് തൊഴിലാളിയ്ക്ക്

ശാസ്താംകോട്ട : മൈനാഗപള്ളിയിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും CPIM നേതാവുമായിരുന്ന കെ.ശ്രീധരൻ്റെ പേരിൽ അനുസ്മരണ സമിതിയും കുടുംബവും കൂട്ടായി ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് തൊഴിലാളി പുരസ്ക്കാരം പ്രഖ്യാപിച്ചു
ഇത്തവണ തൊഴിലുറപ്പ് തൊഴിലാളി ക്കാണ് പുരസ്കാരം
തെക്കൻ മൈനാഗപ്പള്ളി കൈതവിള വടക്കതിൽ സൗദാബീവിയാണ് പുരസ്കാരം നേടിയത്. 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച അറുനൂറിലധികം തൊഴിലാളികളിൽ നിന്നാണ് മികച്ച തൊഴിലാളിയെ കണ്ടെത്തിയത്
അനുസ്മരണ ദിനമായ സെപ്തംബർ 30 ന് മൈനാഗപള്ളി സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് 10000 രൂപ കാഷ് അവാർഡും, കീർത്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം CITU സംസ്ഥാന കമ്മിറ്റി അംഗം TR ശങ്കരപ്പിളള്ള നൽകുമെന്ന് പുരസ്കാര നിർണ്ണയ സമിതി ചെയർമാൻ എസ്. ഓനക്കുട്ടനും
കൺവീനർ ആർ കമൽ ദാസും അറിയിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്
സെമിനാറിൽ പ്രമുഖ മാധ്യമപ്രവർത്തകൻ പി. എം. മനോജ് “സനാതനികളുടെ ഹിന്ദുത്വവഴികൾ ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും
കൊല്ലം DCC പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് CPI സംസ്ഥാ കൗൺസിൽ അംഗം അജിത് കൊളാടി എന്നിവർ ചർച്ചകളിൽ പങ്കെടുക്കും
എഴുത്ത്കാരനും പ്രഭാഷകനുമായ പി.കെ. അനിൽകുമാർ മോഡറേറ്ററാകും
വിദ്യാഭ്യാസ എൻഡോവ്മെൻ്റ് പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ വിതരണം ചെയും
അനുസ്മരണ സമിതി പ്രസിഡൻ്റ് എം.കാസിം അദ്ധ്യക്ഷനാകും

LEAVE A REPLY

Please enter your comment!
Please enter your name here