Home Blog Page 57

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ: സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ച നടത്തും

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി സഖ്യകക്ഷികളുമായി ചർച്ചകൾ നടത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. പ്രധാനമായും ജെഡിയു, ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രധാന സഖ്യകക്ഷികളുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണ് ബിജെപി നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

Also Read: റിപ്പോർട്ടർ ഓഫീസിൽ കടന്നതിൽ വിശദീകരണവുമായി എസ്ഐടി, തട്ടിപ്പിൽ കമ്പനിയും പ്രതിയെന്ന് പ്രതികരണം

അതേസമയം മറ്റൊരു പ്രധാന സഖ്യകക്ഷിയായ തെലുങ്ക് ദേശം പാർട്ടി (TDP) തങ്ങളുടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പൊതു സിവിൽ കോഡിനോട് പാർട്ടിക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് ടിഡിപി ആന്ധ്രപ്രദേശ് അധ്യക്ഷൻ ശ്രീനിവാസ് റാവു വ്യക്തമാക്കി. എൻഡിഎ മുന്നണിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ടിഡിപിയുടെ പ്രതികരണം വന്നത്.

എന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തന്റെ ഭിന്നാഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾ വഴിയല്ല, മറിച്ച് പാർലമെന്റിലൂടെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പാർലമെന്റിൽ ഇക്കാര്യത്തിൽ വ്യക്തമായ സമവായം ഉണ്ടാകുന്നത് വരെ കേന്ദ്ര സർക്കാർ കാത്തിരിക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

റിപ്പോർട്ടർ ഓഫീസിൽ കടന്നതിൽ വിശദീകരണവുമായി എസ്ഐടി, തട്ടിപ്പിൽ കമ്പനിയും പ്രതിയെന്ന് പ്രതികരണം

കൊച്ചി: റിപ്പോർട്ടർ ഓഫീസിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്ഐടി. തട്ടിപ്പിൽ കമ്പനിയും പ്രതിയെന്നാണ് എസ്ഐ‌ടി പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കളമശ്ശേരി ഓഫിസ് വിലാസത്തിലാണ്. ഇടപെടുകളുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് ഓഫിസിൽ എത്തിയത്. ബിനാമി ഇടപാടുകൾ തെളിഞ്ഞിട്ടുണ്ട് കേസിന്റെ ഭാഗമായി ഈ രേഖകൾ കണ്ടെടുക്കണം. ചാനൽ ഡെസ്കിന്റെ പ്രവർത്തനം തടഞ്ഞിട്ടില്ലെന്നും എസ്ഐടി വിശദീകരണം നൽകി.

Also Read: സംസ്ഥാന സ്‌കൂൾ കലോത്സവം… ഇത്തവണ വേദിയാകുക എറണാകുളം

അതേ സമയം, റെയ്ഡുമായി റിപ്പോർട്ടർ ടിവി സഹകരിച്ചില്ലെന്നും അഡ്മിൻ ഓഫീസ് തുറന്നു തരാൻ വിസമ്മതിച്ചെന്നും വിമർശിച്ച് തൃക്കാക്കര എസിപി രംഗത്തെത്തി. ബന്ധപ്പെട്ട ഓഫീസർമാരെ വിളിച്ചിട്ടും നടപടി എടുത്തില്ല. പരിശോധിക്കേണ്ട ഓഫീസ് തുറന്നു തരാൻ ജീവനക്കാർ എത്തും എന്ന് പറഞ്ഞെങ്കിലും മണിക്കൂറുകൾ ആയിട്ടും വരുന്നില്ല. ന്യൂസ് ഡെസ്കിൽ കയറിയത് ബിൽഡിങ്ങിന്റെ മറ്റു ഭാഗത്ത് ആരെയും കാണാത്തത് കൊണ്ടാണെന്നും എസിപി പറഞ്ഞു. പരിശോധന തുടങ്ങുന്നതിനു വേണ്ടിയാണ് വിവരങ്ങൾ അറിയാൻ ന്യൂസ് ഡെസ്കില്‍ എത്തിയത്.

മെസിയുടെ പേരിലെ തട്ടിപ്പിൽ കേസെടുത്ത എസ്ഐടി, ആന്റോ അഗസ്റ്റ്യനെയും ജോസ് കുട്ടി അഗസ്റ്റിനെയും ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ വച്ചാണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്. സ്പോൺസർഷിപ് വന്ന വഴി, സർക്കാർ അനുമതിക്ക് മുമ്പേ അർജന്റീനയുമായുള്ള കരാർ ഒപ്പിട്ടത്, കലൂർ സ്റ്റേഡിയം കരാർ ഇല്ലാതെ കൈവശം വച്ചത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, പണം വന്ന വഴി, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം എന്നിവ സംബന്ധിച്ചാണ് വിശദമായ ചോദ്യം ചെയ്യൽ.

സ്വർണ വിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധന. അന്താരാഷ്ട്ര വിപണിയിലും വർധിച്ചു. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല.

പവന് ഇന്ന് 200 രൂപ കൂടി 1,12,520 രൂപയും ഗ്രാമിന് 25 രൂപ കൂടി 14065 രൂപയുമായി. ഇന്നലെ ഗ്രാമിന് 30രൂപ വർധിച്ച് 14,040ഉം പവന് 240 രൂപ ഉയർന്ന് 1,12,320ഉം ആയിരുന്നു വില.

പശ്ചിമേഷ്യയിലെ യുദ്ധവും തുടർന്ന് പ്രധാന ചരക്ക് പാതയായ ഹുർമുസിലെ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയുമാണ് ക്രൂഡിനെയും അതുവഴി സ്വർണ വിലയെയും സ്വാധീനിക്കുന്നത്.

ബാല്യ സ്പന്ദനം മുനിസിപ്പാലിറ്റി തല ഉത്ഘാടനം

കരുനാഗപ്പള്ളി: സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി മൂന്ന് വയസ്സുമുതല്‍ ആറ് വയസ്സുവരെയുളള കുട്ടികളുടെ ആരോഗ്യ പരിശോധന (ബാല്യ സ്പന്ദനം) കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പടനായര്‍കുളങ്ങര സൗത്ത് ആയുഷ്മാന്‍ ആരോഗ്യ മന്ദിറില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരീഷിന്റെ അദ്ധ്യക്ഷതയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനമ്പത്തു ഗഫൂര്‍ ഉത്ഘാടനം ചെയ്തു. മൈനാഗപ്പള്ളി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ബുഷ്‌റ വിഷയാവതരണം നടത്തി. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി.

കൗണ്‍സിലര്‍മാരായ സിംലാല്‍, രാജേഷ്, ശ്രീവിദ്യ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രദീപ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷീബ, പി.പി.യൂണിറ്റ് പി.എച്ച്.എന്‍ ജ്യോതി ലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരായ മുംതാസ്, ശ്രീകുമാര്‍, റഊഫ്, അസീന, സന്തോഷ് നിഷ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്നഴ്‌സ് മാരായ ഹസീന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യോഗത്തിന് ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ ബേബിക്കുട്ടി യോഹന്നാന്‍ സ്വാഗതം ആശംസിക്കുകയും പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മോളി നന്ദി അറിയിക്കുകയും ചെയ്തു.

ഭീഷണിപ്പെടുത്തി മൊഴിയെടുത്തു,മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി

കൊച്ചി: മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സുരേഷ്‌കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തിൽ സുരേഷ്‌കുമാർ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മുൻ മൊഴി. ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാർ ഇപ്പോൾ തിരുത്തുന്നത്.

ജന്മനാട്ടിൽ വിടവാങ്ങൽ മത്സരം കളിക്കാൻ മെസ്സി

റൊസാരിയോ: ജന്മനാട്ടിൽ വിടവാങ്ങൽ മത്സരം കളിക്കാൻ മെസ്സി. അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം ലയണൽ മെസ്സിക്ക് ഒക്ടോബറിൽ നാട്ടിൽ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് അർജന്‍റീന ജഴ്സിയിൽ അവസാനമായി കളിക്കാൻ അവസരം ഒരുങ്ങുക. താരത്തെ ടീമിലേക്ക് വിളിച്ചതായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) അറിയിച്ചു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.

ബ്യൂണസ് ഐറിസിൽ ഒക്ടോബർ ആറിന് ആഫ്രിക്കൻ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി കളിക്കാനിറങ്ങുക.“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും ഞങ്ങളുടെ ടീമിന്റെ ഐക്കണും ക്യാപ്റ്റനുമായ ലയണൽ ആന്ദ്രേസ് മെസ്സിയെ, ഒക്ടോബർ ആറിന് അർജന്റീനയിൽ അർഹമായ ഒരു വിടവാങ്ങൽ നൽകുന്നതിനായി ടീമിലേക്ക് ക്ഷണിച്ചു” -എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ ഉൾപ്പെടെയുള്ള താരങ്ങളും ടീമിലുണ്ടാകും. സൗഹൃദ മത്സരത്തിന്‍റെ സ്ക്വാഡിനെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.

സെപ്റ്റംബർ 30ന് കോർഡോബയിലെ മാരിയോ കെംപെസ് സ്റ്റേഡിയത്തിൽ ബൊളീവിയയെ നേരിടുന്ന അർജന്‍റീന, ഒക്ടോബർ മൂന്നിന് ബ്യൂണസ് ഐറിസിൽ ബുർക്കിനാ ഫാസോയുമായും സൗഹൃദ മത്സരം കളിക്കും. സ്പെയിനുമായുള്ള ലോകകപ്പ് ഫൈനലിനു പിന്നാലെ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയതിന് ഫിഫ വിലക്ക് ഏർപ്പെടുത്തിയ ലിയാൻഡ്രോ പരേഡസ്, നഹുവൽ മോളിന, തിയാഗോ അൽമാഡ എന്നിവർക്ക് മത്സരം നഷ്ടമാകും. ലോക ഫുട്ബാളിനെ ഞെട്ടിച്ച് ആഗസ്റ്റ് 31നാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ അർജന്റീനയെ നയിച്ച ക്യാപ്റ്റനാണ്.

മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് ,ദുബായിലുള്ള വി പി ഫൈജാസിന് വീണ കൂടുതല്‍ പണം കൈമാറിയതായി ഇഡി

തിരുവനന്തപുരം: മുന്‍ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസില്‍ ദുബായിലുള്ള വി.പി. ഫൈജാസിന് വീണ കൂടുതല്‍ പണം കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. ‘റെഡ് ബുക്ക്’ എന്ന് വിശേഷിപ്പിക്കുന്ന വീണയുടെ ഡയറിയിലെ മറ്റൊരു പേജിലാണ് ഈ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുള്ളത്. യുഎഇയിലെ മഷ്‌റക് ബാങ്ക് വഴി ഫൈജാസിന് 1,46,000 ദിര്‍ഹം കൈമാറിയെന്നും ഫൈജാസിന്റെ അക്കൗണ്ട് നമ്പര്‍ ഇതില്‍ കുറിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

നേരത്തെ കണ്ടെത്തിയ ഹവാല ഇടപാടുകള്‍ക്ക് പുറമേയാണിത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മുഹമ്മദ് റിയാസ് നേടിയ അനധികൃത സമ്പാദ്യമാണ് ഇതെന്നാണ് ഇഡിയുടെ ആരോപണം. 2024 സെപ്റ്റംബര്‍ 17ന് ഫൈജാസിന് 56,430 ദിര്‍ഹം നല്‍കിയതായി ഡയറിയിലുണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ നിന്നും 85 ലക്ഷം രൂപ അയച്ചതായും ആകെ 394K ലഭിച്ചതായും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ഈ ഡയറി പിടിച്ചെടുത്തതെന്നും ചോദ്യം ചെയ്യലില്‍ ഹവാല ഇടപാടുകള്‍ വീണ സമ്മതിച്ചതായും ഇഡി അവകാശപ്പെടുന്നു.

എന്നാല്‍, ഇഡിയുടെ ആരോപണങ്ങള്‍ മുഹമ്മദ് റിയാസ് പൂര്‍ണമായും തള്ളി. ഇഡി ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീണയ്‌ക്കെതിരെയുള്ള ഹവാല ഇടപാട് ആരോപണം അസംബന്ധമാണെന്നും വീണയുടെ മൊഴി പൂര്‍ണ രൂപത്തില്‍ പുറത്തുവിടാന്‍ ഇഡി തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.

ആൾക്കൂട്ടത്തിനിടയിൽ നിന്ന് കവർച്ച: മൂന്നു സ്ത്രീകൾ പിടിയിൽ

ആൾക്കൂട്ടത്തിനിടയിൽ നിന്ന് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്നു സ്ത്രീകൾ പിടിയിൽ. തമിഴ്‌നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാൾ (ബിന്ദു-47), ദേവി (തിലോത്തമ-53), മധുര, മുത്തുപ്പട്ടി പൊന്നി (39) എന്നിവരെയാണ് വയനാട് പൊലീസ് സംഘം പിടികൂടിയത്. കർണാടകയിലെ മൽപേ ബീച്ചിൽ നിന്നുമാണ് മൂവരും പിടിയിലായത്. ഇതോടെ മാലകവർച്ചാ കേസുകളിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം പത്തായി. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചുകിടക്കുന്ന പിടിച്ചുപറി സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.


ഓഗസ്റ്റ് 12-ന് രാവിലെ തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായി എത്തിയ സ്ത്രീയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല അന്നദാനമണ്ഡപത്തിൽനിന്ന് ഇവർ കവർന്നിരുന്നു. ഈ കേസിലാണ് ഇവരെ പൊലീസ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി വയനാട് പോലീസ് ചെന്നൈയിൽ എത്തിയപ്പോഴാണ് കവർച്ചാസംഘം വിനായക ചതുർഥി മഹോത്സവത്തിന്റെ ഭാഗമായി മംഗലാപുരത്തേക്ക് നീങ്ങിയതായി കണ്ടെത്തി. ഉടനെ മറ്റൊരുസംഘം മംഗലാപുരത്തേക്ക് തിരിച്ചു. എന്നാൽ, കവർച്ചസംഘം ഉഡുപ്പിയിലേക്ക് പോയതായി മനസ്സിലാക്കി.


ഇതോടെ ഉഡുപ്പിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് വേഷംമാറി അന്വേഷണം നടത്തി. തുടർന്ന് കർണാടകയിലെ മൽപേ ബീച്ചിനടുത്തുവെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂട്ടായും ചെറിയസംഘങ്ങളായി തിരിഞ്ഞും ഉത്സവങ്ങൾ, മറ്റു ആഘോഷങ്ങൾ, തിരക്കുള്ള ബസുകൾ എന്നിവിടങ്ങളിൽ കവർച്ചനടത്തുന്നതാണ് സംഘത്തിന്റെ പതിവുരീതി.

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

Post

പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാല്‍ പിഎച്ച്ഡി ബിരുദം സസ്‌പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ശശികുമാര്‍ വിസിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ചിന്ത കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’ മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തില്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം വൈലോപ്പള്ളി എന്നുമായിരുന്നു എഴുതിയിരുന്നത്. കൂടാതെ ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

മെസ്സി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ഓഫീസിലും പരിശോധന

അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ആണ് പ്രത്യേക അന്വേഷണം സംഘം അഞ്ച് സ്ഥലങ്ങളിൽ റെയിഡ് നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഇന്ന് പുലർച്ചെ മുതലാണ് അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപങ്ങളിലും പൊലീസ് സംഘം തെരച്ചിൽ തുടങ്ങിയത്. വിവാദത്തിൽ അന്വേഷണം നടത്താൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനെ നേരത്തെ സർക്കാർ നിയോഗിച്ചിരുന്നു.
മെസിയുടെ പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. 
ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്.