Home Blog Page 291

പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധിയെ വിട്ടയച്ചു

ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തഞ്ചാവൂർ സെംഗിപ്പട്ടി പൊലീസ് സ്റ്റേഷനിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

Also Read: ‘മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി’; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി; തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയെന്ന് എസ്പി

ചെന്നൈ നീലാങ്കരയിലെ വസതിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ സമർപ്പിച്ച ഉറപ്പ് പരിഗണിച്ച്, ചോദ്യം ചെയ്യൽ പൂർത്തിയാക്കി അദ്ദേഹത്തെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

വിടുതലിന് ശേഷം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തഞ്ചാവൂരിൽ നിന്ന് റോഡ് മാർഗ്ഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് തിരിക്കുന്ന ഉദയനിധി, അവിടെ നിന്ന് വിമാനം മാർഗ്ഗം ചെന്നൈയിലേക്ക് മടങ്ങും.

കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെയും സർക്കാരിനെതിരെയും ഉദയനിധി സംസാരിക്കുമ്പോൾ സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് ഉയരുകയും ഇതിന് മറുപടിയായി ഉദയനിധി നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗമാണെന്നും ആരോപിച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ടി.വി.കെ വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ താൻ കാവേരി നദിയെക്കുറിച്ചാണ് സംസാരിച്ചതെന്നും എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നുമാണ് ഡി.എം.കെയും ഉദയനിധി സ്റ്റാലിനും വ്യക്തമാക്കിയത്.

‘മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി’; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി; തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയെന്ന് എസ്പി

ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രം​ഗത്തെത്തി.

Also Read: ‘വിദ്യാർത്ഥികളോട് ക്ഷമിക്കാൻ മോദി ആരാണ്’; മാപ്പ് പറയുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി

മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലെന്നും വന്ദേഭാരതം ആലപിക്കുന്നില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയാണെന്നായിരുന്നു സമാജ് വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവിന്റെ പ്രതികരണം. ബിജെപിയാണ് തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതെന്നും അവരുടെ ഓഫീസുകളിലും വീടുകളിലും ഇവരെ കാണാമെന്നും ശിവ്പാൽ യാദവ് ആരോപിച്ചു.

ഉപമുഖ്യമന്ത്രിയുടെ വിവാ​ദപരാമർശത്തിൽ മതനേതാക്കളും വിമർശനവുമായി രം​ഗത്തെത്തി. മദ്രസകളിൽ മതവിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് ബാരാബങ്കിയിൽ മദ്രസ നടത്തുന്ന മൗലാന ഇമാം മഖ്ബൂൽ മാധ്യമങ്ങളോട് പറഞ്ഞു. ഉർദു, ഹിന്ദി, ചരിത്രം, ഇം​ഗ്ലീഷ്, ശാസ്ത്രം, കണക്ക്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്. മദ്രസകളിൽ പഠിച്ച പലരും ഡോക്ടർമാരും എൻജിനീയർമാരും ഐഎഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥരുമായിട്ടുണ്ട്. എല്ലായ്പ്പോഴും മദ്രസകൾ ദേശസ്നേഹവും സാഹോദര്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളാണെന്നും മദ്രസകൾക്ക് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിദ്യാർത്ഥികളോട് ക്ഷമിക്കാൻ മോദി ആരാണ്’; മാപ്പ് പറയുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്ക് മാപ്പ് നൽകാൻ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ ആണ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്. ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിച്ച രാഹുൽ ഗാന്ധി, ആർഎസ്എസിനെയും വിമർശിച്ചു.

Also Read: ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു

“നമ്മുടെ രാജ്യം ഒരു വിചിത്രമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാർത്ഥികൾ തെരുവിലാണ്, അവർ കടുത്ത വേദനയിലാണ്, അവർ പരീക്ഷകളിൽ നീതിയും കാര്യക്ഷമമായ ഒരു വിദ്യാഭ്യാസ സമ്പ്രദായവും ആവശ്യപ്പെടുന്നു. മറുവശത്ത്, അവർക്ക് മാപ്പ് നൽകുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. അവരോട് ക്ഷമിക്കാൻ അദ്ദേഹം ആരാണ് എന്ന് എനിക്കറിയില്ല”- രാഹുൽ ഗാന്ധി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യമില്ല. പകരം മാപ്പ് പറയുകയാണ് വേണ്ടത്. ഇന്ത്യയുടെ ഭാവിയായ ഇവരോട് ക്ഷമിക്കാൻ തനിക്ക് അവകാശമുണ്ടെന്ന ചിന്ത അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ല. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും പ്രത്യേകിച്ച് ആർഎസ്എസിന്റെയും ചിന്താഗതിക്ക് പിന്നിൽ വളരെ അപകടകരവും ദോഷകരവുമായ ഒരു ആശയമുണ്ട് ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്ഥാനങ്ങളുടെ ചരിത്രങ്ങളും സ്വത്വങ്ങളും ഭാഷകളും പ്രസക്തമല്ലെന്നും ആർഎസ്എസ് നിർവചിക്കുന്ന ഭാഷയും ചരിത്രവും മാത്രമാണ് പ്രധാനമെന്നും ഈ ആളുകൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തങ്ങളുടെ സംസ്കാരങ്ങളും ഭാഷകളും ചരിത്രങ്ങളും ആരെങ്കിലും ചവിട്ടിമെതിക്കുന്നത് ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല. അവർ ഇന്ത്യയെന്ന ആശയത്തെ തങ്ങളുടേതായ രീതിയിൽ പ്രതിരോധിക്കുകയാണ്. ആർഎസ്എസിന് നമ്മുടെ ചരിത്രം മാറ്റാൻ കഴിയില്ല. നമ്മുടെ ചരിത്രം ആരെങ്കിലും ചവിട്ടിമെതിക്കുന്നത് ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് തനിക്കും തൻ്റെ അമ്മയ്ക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ പ്രതിഷേധക്കാരോട് ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അവർ വഴിതെറ്റിപ്പോയ കുട്ടികളാണെന്നും അവരെ നേർവഴിയിലൂടെ നടത്തുക എന്നതാണ് തങ്ങളുടെ ജോലിയെന്നും മോദി പറഞ്ഞിരുന്നു. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച ലോക്സഭയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. അമിത് ഷാ സഭയിൽ എത്തിരുന്നത് ഭയന്നിട്ടാണെന്നും രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.

കാട്ടുപന്നി ശല്യം; പുതിയ ഉത്തരവ് ഇറക്കി സർക്കാർ

Wild Boar Menace
Government Issues New Order to Tackle Wild Boar Menace

കാട്ടുപന്നി ശല്യം; തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ച ഷൂട്ടർമാർക്ക് സംസ്ഥാനത്തുടനീളം പ്രവർത്തിക്കാം. ഉത്തരവിറക്കി സർക്കാർ. വന്യജീവി സംഘർഷം കൂടുതലായ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. മുൻപ് അതത് പ്രദേശങ്ങളിൽ അംഗീകാരമുള്ള ഷൂട്ടമാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.

ശബരിമല നട ഓഗസ്റ്റ് 16ന് തുറക്കും…. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട തുറക്കും. 16 മുതല്‍ 21 വരെയും ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ഓഗസ്റ്റ് 24 മുതല്‍ 28 വരെയും ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം.
ചിങ്ങമാസ – ഓണ പ്രത്യേക പൂജകളുടെ ഭാഗമായി ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഭക്തര്‍ക്ക് www.sabarimalaonline.org വെബ്സൈറ്റ് വഴി സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് 22 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം;ശാസ്‌താംകോട്ട പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന

ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ നിർദ്ദേശപ്രകാരം വിജിലൻസ് കൊല്ലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി.ചൊവ്വാഴ്ച രാവിലെ 10.30 ഓടെ പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലൻസ് സംഘം ഉച്ചയ്ക്ക് 2 വരെ പരിശോധന തുടർന്നു. പഞ്ചായത്ത്
സെക്രട്ടറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും,സുപ്രധാന രേഖകൾ പരിശോധിച്ച ശേഷം അവ തുടർ അന്വേഷണത്തിന്
പ്രത്യേകമായി സൂക്ഷിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.

വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുന്നത്.2024-25,2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ ഉപയോഗിച്ച് നിർവ്വഹണം നടത്തിയ വിവിധ പദ്ധതികളിലാണ് ക്രമക്കേടും പണാപഹരണവും നടന്നിട്ടുള്ളത് എന്നതിനാൽ ഈ വകുപ്പിലാണ് പ്രധാനമായും പരിശോധന നടന്നത്.വിജിലൻസ് കൊല്ലം യൂണിറ്റ് സി.ഐ ജയകുമാർ,എസ്.ഐ അബ്ദുൾ റഷീദ്,കൊല്ലം കളക്ട്രേറ്റിലെ റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ തുണ്ടിൽ നൗഷാദ്,പി.നൂർദീൻ കുട്ടി,പനപ്പെട്ടി അനിൽ,റിയാസ് പറമ്പിൽ എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവായത്.

പഞ്ചായത്തിൽ കരാർ വ്യവസ്ഥയിൽ പ്രോജക്ട് അസിസ്റ്റൻ്റായ ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറി കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്.ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് തുക അനുവദിക്കുന്ന ഇ ഗ്രാം സ്വരാജ്
പി.എഫ്.എം.എസ് പോർട്ടിൽ കൃത്രിമം നടത്തി,മാതാവിനെ ഗുണഭോക്താവായി കാണിച്ച് ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റുകയായിരുന്നു.പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്ത എബിനെ റിമാൻ്റ് ചെയ്തിരുന്നു.ഇപ്പോൾ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഇയ്യാളെ സിപിഎം നേതൃത്വം ഭയപ്പാടോടെയാണ് വീക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

എന്റെ പെണ്ണിനെ പറയുന്നോ? തൃഷയെ കുറിച്ച് ഉദയനിധി പറഞ്ഞ ഡബിൾ മീനിങ് ? എന്താണ് അറസ്റ്റിന് പിന്നിൽ; അറിയേണ്ടതെല്ലാം

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രസംഗത്തിനിടയിൽ നടി തൃഷയെക്കുറിച്ച് അപകീർത്തികരവും ദ്വയാർഥം നിറഞ്ഞതുമായ പരാമർശം നടത്തിയ കേസിൽ ആണ് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു ഞെട്ടലോടെയാണ് ഇന്ന് ഈ വാർത്ത സോഷ്യൽ മീഡിയ സ്വീകരിച്ചത്. ഒരുപക്ഷെ മുഖ്യമന്ത്രി അധികാരത്തിൽ വിജയ് എത്തിയ ശേഷം ഇങ്ങനെ ഒരു മൂവ് സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു സിനിമ സ്റ്റൈൽ ആക്ഷൻ തന്നെ ആയിരുന്നു. വിജയും തൃഷയും പ്രണയത്തിൽ ആണെന്ന സംസാരം നിലനിൽക്കുന്നതിനിടയിൽ തന്റെ പ്രണയിനിയെ കുറിച്ച് മോശം പറഞ്ഞ ആളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് അല്ലാതെ മറ്റൊന്നും വിജയ് തൃഷ ഫാൻസിനു ചിന്തിക്കാൻ തന്നെ സാധിക്കില്ല. എന്റെ പെണ്ണിനെ പറയുന്നോ, പറഞ്ഞാൽ അവർക്ക് ഇതാണ് അവസ്ഥ എന്ന് കാണിക്കുന്ന പോലെ ആയിരുന്നു ഇന്നത്തെ അറസ്റ്റ്, അത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആഘോഷവും. എന്തായിരുന്നു ഉദയനിധി തൃഷ വിഷയം, എന്തിനായിരുന്നു അറസ്റ്റ് വിശദമായി വായിക്കാം.

ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ, തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് നടി തൃഷ കൃഷ്ണനെ കുറിച്ച് മോശമായി പരാമർശിച്ചു എന്ന വാദം ഉയർന്നത്. കാവേരി ജലവിതരണ തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയുണ്ടായ ഈ പരാമർശം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത വിമർശനത്തിന് ഇടയാക്കി. തുടർന്ന് ആണ് അറസ്റ്റ്.

എന്താണ് ഉദയനിധി പറഞ്ഞത്?

കാവേരി ജലവിതരണ പ്രശ്നവും കർണാടകയുടെ മെക്കേദാട്ടു പദ്ധതിയും ചൂണ്ടിക്കാട്ടി ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് സംഭവം. തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ വിമർശിച്ച് സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ചിലർ നടി തൃഷയുടെ പേര് വിളിച്ചു. ഇതിന് മറുപടിയായി ഉദയനിധി തമിഴിൽ പറഞ്ഞത് ഏകദേശം ഇങ്ങനെ ആയിരുന്നു:

എങ്കെ തണ്ണി വരതില്ലയോ അങ്കെ തണ്ണി വരണം! ഞാൻ കാവേരി വിഷയം ആണ് പറയുന്നത്.

തുടർന്ന് അദ്ദേഹം താൻ ഉദ്ദേശിച്ചത് കാവേരി ജലത്തെക്കുറിച്ചാണെന്ന് വിശദീകരിക്കുകയും ചെയ്തു.

എന്നാൽ, തൃഷയുടെ പേര് ഉയർന്നതിന് പിന്നാലെ നടത്തിയ ഈ പരാമർശം ലൈംഗിക സൂചനയുള്ള ‘ഡബിൾ മീനിങ്’ പരാമർശമാണെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വിവാദം ശക്തമായത്.

തൃഷയുടെ പേര് എന്തുകൊണ്ടാണ് ഉയർന്നത്?

രണ്ടു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ മുൻനിര നായികയായ തൃഷ, തമിഴ്നാട് മുഖ്യമന്ത്രി വിജയിയോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്തകൾ ഇരുവരും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രാഷ്ട്രീയ പ്രതിഷേധവും അറസ്റ്റ്

ഉദയനിധിയുടെ പരാമർശം സ്ത്രീയെ അപമാനിക്കുന്നതും വസ്തുവത്കരിക്കുന്നതുമാണെന്ന് ആരോപിച്ച് തമിഴക വെറ്റ്രി കഴകം (TVK) രംഗത്തെത്തി. ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയതോടൊപ്പം പൊലീസിലും കേസ് രജിസ്റ്റർ ചെയ്തു.
ബിജെപിയും കോൺഗ്രസും ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു

ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയുള്‍പ്പെടെ ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ഷെയ്ഖ് സായിദ് റോഡിനോട് ചേര്‍ന്നുള്ള ഒരു വാഹന ഷോറൂമില്‍ തിങ്കളാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ ഷോറൂം തകര്‍ന്നു. ദുബായ് സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ ഷിജിന്‍ പോള്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്‌നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യും, മുഖ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ കണ്ട മുഖ്യമന്ത്രി റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാര്‍ഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്‌നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. മന്ത്രിയും എംഎല്‍എമാരും വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാംപുകള്‍ സന്ദര്‍ശിച്ച് എന്താവശ്യത്തിനും ആളുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് സതീശന്‍ മടങ്ങിയത്.

പുറത്ത് പറയാന്‍ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയി നടത്തിയത്, എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പുറത്ത് പറയാന്‍ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയി നടത്തിയതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാര്‍ഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപി ജോണിന്റെ പ്രസ്താവനക്കെതിരെയും എം.വി. ?ഗോവിന്ദന്‍ രം?ഗത്തെത്തിയിരുന്നു. സി.പി. ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു. ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് സംസ്ഥാനത്തുള്ളത്.

സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഒരാളെയും കേരളം അംഗീകരിക്കില്ലെന്നും പാവപ്പെട്ടവരായി അഭിനയിച്ച് കാണിക്കുന്നു എന്നാണ് ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന പദ്ധതിയെന്ന് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പോയെന്ന ആക്ഷേപത്തിനും മറുപടി നല്‍കി. 2017 ലാണ് സംഭവം. തൃശൂരിലായിരുന്നു അന്ന് പിണറായി വിജയന്‍. ഓഖി കേന്ദ്ര സംഘത്തെ അടിയന്തരമായി കാണാന്‍ തിരുവനന്തപുരത്തേക്ക് വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.