26.1 C
Kollam
Saturday 10th October, 2026 | 11:01:44 PM
Home News Breaking News കൊല്ലത്ത് സ്‌കോര്‍പിയോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലത്ത് സ്‌കോര്‍പിയോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കുളത്തൂപ്പുഴ: നിയന്ത്രണം വിട്ട സ്‌കോര്‍പിയോ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലൂര്‍വിള സംസം നഗര്‍ 268ല്‍ താമസിക്കുന്ന തട്ടാമല കല്ലുവീട് ജാഫര്‍ (56), പുന്തലത്താഴം മംഗലത്ത് നഗര്‍ 147ല്‍ കുറ്റിപ്പുറത്ത് വീട്ടില്‍ എന്‍. ചന്ദ്രന്‍പിള്ള (70) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.15ഓടെ കുളത്തൂപ്പുഴമടത്തറ റോഡില്‍ ഓന്തുപച്ചയിലായിരുന്നു അപകടം. കൊല്ലത്തെ തേയിലക്കടയിലെ ജീവനക്കാരായിരുന്ന ഇരുവരും കുളത്തൂപ്പുഴയില്‍നിന്ന് മടത്തറയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച സ്‌കോര്‍പിയോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് റോഡരികിലേക്ക് തെറിച്ചുവീണു.
പരിക്കേറ്റ ഇരുവരെയും ഉടന്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാഫറാണ് ബൈക്ക് ഓടിച്ചിരുന്നത്. മൃതദേഹങ്ങള്‍ കുളത്തൂപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍. കുളത്തൂപ്പുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here