തൃശൂർ: നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് ടോൾ പിരിവ് വീണ്ടും ആരംഭിച്ചത്. ടോൾ പ്ലാസയ്ക്കു സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.ദേശീയപാത നിർമാണം പൂർത്തിയാകാതെയാണ് ചുങ്കം പിരിവ് ആരംഭിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
കാപ്പിരിക്കാട് – കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈ ഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജംഗ്ഷൻ പാലം എന്നിവയുടെ നിർമാണം പൂർത്തിയായിട്ടില്ല.ജനകീയ പ്രതിഷേധം കാരണം ടോൾ പിരിവ് നിർത്തിയിരുന്നു. നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സിപിഐ എം അറിയിച്ചിരുന്നു. എന്നാൽ, 62 കിലോമീറ്ററിൽ 90 ശതമാനം പണി കഴിഞ്ഞെന്ന് ദേശീയപാത അഥോറിറ്റി വിശദീകരിച്ചു.































