Home Lifestyle Culture കണ്ടാല്‍ ഓക്കാനം വരും,രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസം ,പുലിക്കളിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി...

കണ്ടാല്‍ ഓക്കാനം വരും,രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസം ,പുലിക്കളിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍

തൃശൂര്‍: പുലിക്കളിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം എവിടെയും ഉണ്ടാകില്ലെന്നും ശ്രീരാമന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങള്‍ക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം എംപി സുരേഷ് ഗോപി കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ശ്രീരാമന്റെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്. പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ശ്രീരാമന്‍ പറയുന്നു.

ശ്രീരാമന്റെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അതേസമയം ശ്രീരാമന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പുലിക്കളി സംഘങ്ങള്‍ അറിയിച്ചു.