25.3 C
Kollam
Tuesday 4th August, 2026 | 10:15:50 PM
Home News Breaking News ‘മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി’; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി; തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയെന്ന് എസ്പി

‘മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി’; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി; തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയെന്ന് എസ്പി

ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രം​ഗത്തെത്തി.

Also Read: ‘വിദ്യാർത്ഥികളോട് ക്ഷമിക്കാൻ മോദി ആരാണ്’; മാപ്പ് പറയുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി

മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലെന്നും വന്ദേഭാരതം ആലപിക്കുന്നില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയാണെന്നായിരുന്നു സമാജ് വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവിന്റെ പ്രതികരണം. ബിജെപിയാണ് തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതെന്നും അവരുടെ ഓഫീസുകളിലും വീടുകളിലും ഇവരെ കാണാമെന്നും ശിവ്പാൽ യാദവ് ആരോപിച്ചു.

ഉപമുഖ്യമന്ത്രിയുടെ വിവാ​ദപരാമർശത്തിൽ മതനേതാക്കളും വിമർശനവുമായി രം​ഗത്തെത്തി. മദ്രസകളിൽ മതവിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് ബാരാബങ്കിയിൽ മദ്രസ നടത്തുന്ന മൗലാന ഇമാം മഖ്ബൂൽ മാധ്യമങ്ങളോട് പറഞ്ഞു. ഉർദു, ഹിന്ദി, ചരിത്രം, ഇം​ഗ്ലീഷ്, ശാസ്ത്രം, കണക്ക്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്. മദ്രസകളിൽ പഠിച്ച പലരും ഡോക്ടർമാരും എൻജിനീയർമാരും ഐഎഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥരുമായിട്ടുണ്ട്. എല്ലായ്പ്പോഴും മദ്രസകൾ ദേശസ്നേഹവും സാഹോദര്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളാണെന്നും മദ്രസകൾക്ക് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here