ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയുള്‍പ്പെടെ ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ഷെയ്ഖ് സായിദ് റോഡിനോട് ചേര്‍ന്നുള്ള ഒരു വാഹന ഷോറൂമില്‍ തിങ്കളാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ ഷോറൂം തകര്‍ന്നു. ദുബായ് സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ ഷിജിന്‍ പോള്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു
കാര്‍ഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്‌നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യും, മുഖ്യമന്ത്രി
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ കണ്ട മുഖ്യമന്ത്രി റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാര്‍ഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്‌നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. മന്ത്രിയും എംഎല്‍എമാരും വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാംപുകള്‍ സന്ദര്‍ശിച്ച് എന്താവശ്യത്തിനും ആളുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് സതീശന്‍ മടങ്ങിയത്.
പുറത്ത് പറയാന്‍ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയി നടത്തിയത്, എംവി ഗോവിന്ദന്‍
തിരുവനന്തപുരം: പുറത്ത് പറയാന്‍ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയി നടത്തിയതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാര്‍ഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപി ജോണിന്റെ പ്രസ്താവനക്കെതിരെയും എം.വി. ?ഗോവിന്ദന്‍ രം?ഗത്തെത്തിയിരുന്നു. സി.പി. ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു. ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് സംസ്ഥാനത്തുള്ളത്.
സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഒരാളെയും കേരളം അംഗീകരിക്കില്ലെന്നും പാവപ്പെട്ടവരായി അഭിനയിച്ച് കാണിക്കുന്നു എന്നാണ് ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന പദ്ധതിയെന്ന് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പോയെന്ന ആക്ഷേപത്തിനും മറുപടി നല്‍കി. 2017 ലാണ് സംഭവം. തൃശൂരിലായിരുന്നു അന്ന് പിണറായി വിജയന്‍. ഓഖി കേന്ദ്ര സംഘത്തെ അടിയന്തരമായി കാണാന്‍ തിരുവനന്തപുരത്തേക്ക് വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധിതമേഖല
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ഓഗസ്റ്റ് 11, 12 തീയതികളില്‍ തിരുമുല്ലവാരം, മുണ്ടയ്ക്കല്‍ പാപനാശം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം, പരവൂര്‍ കോങ്ങാല്‍ പനമൂട്ടില്‍ ശ്രീപരബ്രഹ്മ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം, മയ്യനാട് താന്നി ശ്രീസ്വര്‍ഗ്ഗപുരം ദേവീക്ഷേത്രം എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായും മദ്യനിരോധനം ഏര്‍പ്പെടുത്തിയും ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉത്തരവിട്ടു.
ഓണാഘോഷം: ജില്ലയില്‍ പരിശോധനയും ലഹരിവിരുദ്ധ പട്രോളിംഗും ശക്തമാക്കും
ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യം, മയക്കുമരുന്ന്, ഇതര ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് സുശക്തമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൃത്യതയോടെ നടത്തും. താലൂക്ക്തലത്തില്‍ തഹസില്‍ദാര്‍മാരുടെനേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത സ്‌ക്വാഡുകളുടെ പരിശോധനകളുമുണ്ടാകും.
എക്‌സൈസ് വകുപ്പ് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ നിര്‍മ്മാണവും വിപണനവും തടയുന്നതിനായി എന്‍സ്‌ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിക്കും. ക്രമസമാധാന പാലനം, പൊതുജന സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവ മുന്‍നിര്‍ത്തി കൊല്ലം സിറ്റി- റൂറല്‍ പോലീസ് മേധാവിമാരെ പ്രത്യേക ജാഗ്രതയ്ക്ക് ചുമതലപ്പെടുത്തി. ലീഗല്‍ മെട്രോളജി -സിവില്‍ സപ്ലൈസ് അളവുതൂക്ക വെട്ടിപ്പ്, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്താനുള്ള പരിശോധനകള്‍ നിരന്തരമാക്കും. ആരോഗ്യം, ഭക്ഷ്യസുരക്ഷ – തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിര്‍മ്മാര്‍ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മോട്ടര്‍ വാഹന വകുപ്പ് മദ്യപിച്ചും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വനം വകുപ്പ്: പുനലൂര്‍, തെന്മല, അച്ചന്‍കോവില്‍ ഡി.എഫ്.ഒ-മാരുടെ നേതൃത്വത്തില്‍ വനമേഖല കേന്ദ്രീകരിച്ചുള്ള ലഹരി നിര്‍മ്മാണവും കടത്തും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ടൂറിസം – ഫയര്‍ ഫോഴ്‌സ് ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
അവനീബാല അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും
കൊല്ലം. ഈ വർഷത്തെ അവനീബാല അനുസ്മരണവും 15-ാമത് അവനീബാലപുരസ്‌കാര സമര്‍പ്പണവും
2026 ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ട് 4.30 കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. 2026ലെ അവനീബാല പുരസ്കാരം ഡോ. സോണിയാ ചെറിയാന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ എം.എൽഎയുമായ
ഡോ.ആർ. ലതാദേവി സമ്മാനിക്കും. ഡോ.ഷീലാ പത്മറാവു അധ്യക്ഷത വഹിക്കും. ടികെ വിനോദന്‍ സ്വാഗതം പറയും
ഓണാഘോഷം 2026; ആകര്‍ഷകമായ ആഘോഷ പരിപാടികള്‍ നടത്തും: ജില്ലാ കളക്ടര്‍
ഇത്തവണത്തെ ഓണാഘോഷം താലൂക്ക്-പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി തലങ്ങളിലേക്കും വ്യാപിപ്പിച്ച് ആകര്‍ഷകമാക്കുമെന്ന് ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. ചേമ്പറില്‍ ചേര്‍ന്ന പ്രത്യേകയോഗത്തില്‍ വ്യക്തമാക്കി. പരിപാടികളുടെ സംഘാടനത്തിനായി ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷ എന്നിവരടങ്ങിയ സബ് കമ്മിറ്റി രൂപീകരിക്കും. ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ് പരിപാടികള്‍.
ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ കൊല്ലം ബീച്ചിലും നഗരത്തിലെ പരിപാടികള്‍ തിരുമുല്ലവാരം, ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളിലും നടത്തും. വിനോദസഞ്ചാരകേന്ദ്രമായ സാംബ്രാണികോടിയിലും മണ്‍റോതുരുത്തിലും പരിപാടികളുണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്കും വേദിയൊരുക്കും. പരിപാടികള്‍ നടത്താന്‍ കലാകാരന്മാര്‍ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി ബി ത്രിദീപ്കുമാര്‍, ഉല്ലാസ് കോവൂര്‍ എം എല്‍ എയുടെ പ്രതിനിധി അരുണ്‍ ഗോവിന്ദ്, രാഷ്ട്രീയകക്ഷി നേതാക്കളായ സൂരജ് രവി, കൈപ്പുഴ വി. റാംമോഹന്‍, എന്‍ ഉണ്ണികൃഷ്ണന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, ജി ആനന്ദന്‍, എസ് പ്രശാന്ത്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്: ജില്ലാ കളക്ടര്‍
തീരപ്രദേശത്ത് ഓഗസ്റ്റ് 8 വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും മത്സ്യബന്ധനത്തിന് പ്രതികൂലമാകും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ജാഗ്രതനിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശവാസികളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മികവുറ്റവികസനം സാധ്യമാക്കും: മന്ത്രി കെ മുരളീധരന്‍
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളോടെയുള്ള വികസനം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ആശുപത്രിസന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തവേ ജീവനക്കാരുടെ എണ്ണത്തിലെകുറവ് പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് വ്യക്തമാക്കി. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണനയിലാണ്.
കാഷ്വാലിറ്റിയില്‍ കൂടുതല്‍ വിദഗ്ദ്ധഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിറ്റി കാഷ്വാലിറ്റിയുമുണ്ടാകും. സി.ടി-എം. ആര്‍.ഐ സ്‌കാന്‍ സൗകര്യങ്ങളും ലഭ്യമാക്കും. സ്‌ട്രോക്ക് ഐ സി യു സ്ഥാപിക്കും. കാത്ത്‌ലാബ് ഒരുക്കുന്നത് പരിഗണനയിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടംനടപടികള്‍ക്കായി ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതും പരിഗണനയിലാണ്. ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. ലബോറട്ടറി സംവിധാനം കൂടുതല്‍മെച്ചപ്പെടുത്താന്‍ ജീവനക്കാരെ നിയമിക്കും. സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്‌സ്, സൈക്കോളജി വിഭാഗങ്ങളിലേക്ക് വിദഗ്ധരുടെ സേവനം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
എം എല്‍ എ മാരായ ജ്യോതികുമാര്‍ ചാമക്കാല, സി അജയപ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


































