Home News Breaking News ഗണേഷ് രാജിവെയ്ക്കുമോ?, നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്,വെറുതേ വിടില്ല പ്രതിപക്ഷം

ഗണേഷ് രാജിവെയ്ക്കുമോ?, നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്,വെറുതേ വിടില്ല പ്രതിപക്ഷം

തിരുവനന്തപുരം: തനിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കാനാണ് എല്‍ഡിഎഫ് നീക്കം. ഇത് കുടുംബകാര്യമെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിക്കുമ്പോഴും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്ന് എപ്പോഴും അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നതടക്കം പരിശോധിച്ച് നടപടിയെടുക്കുന്നതാണ് ഉചിതമെന്ന തരത്തിലും മുന്നണിയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.

ALSO READ :

ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംഭവങ്ങള്‍ വിശദീകരിക്കാന്‍ സാധ്യത ഉണ്ട്. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

ഗണേഷ്കുമാറിനെ അവഗണിച്ചാല്‍ ജനം തങ്ങളോട് ചോദിക്കുമെന്ന് ആണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാന്‍ ഇടതു ഒത്താശയോടെ സോളാര്‍ കേസ് പ്രതി സരിതയെ ഉപയോഗിച്ച് ഗണേഷ്കുമാര്‍ നടത്തിയ കളികള്‍ ഒരാഴ്ചമുമ്പാണ് കൊട്ടാരക്കര കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. നേരത്തേ ഇത് ഊഹം മാത്രമായിരുന്നെങ്കിലും അഡ്വ സുധീര്‍ജേക്കബ് നല്‍കിയ ഹരി‍ജിയില്‍ നിയമത്തിനുമുന്നില്‍ സരിതയുടെ അഭിഭാഷകന്‍ രേഖാമൂലം സത്യം വെളിപ്പെടുത്തിയത് ഇപ്പോഴാണ്. അതിനു പിന്നാലെ കൊട്ടാരക്കരവച്ചുതന്നെ ഗണേഷിന് അപമാനമുണ്ടായത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതികാരബുദ്ധിയോടെ വിഷയത്തെ സമീപിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം