Home Blog Page 293

ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി

ന്യൂ ഡെൽഹി : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം അവസാനിച്ചു.വിശദമായ ചര്‍ച്ചയാണ് നടന്നതെന്നും സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരും ദിവസത്തെ ചര്‍ച്ചയിൽ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കും. ഈ മാസം 20ഓടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ജെപി നദ്ദയുടെ വീട്ടിൽ നടന്ന യോഗം ഒന്നര മണിക്കൂര്‍ നീണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ത്‍ലാജെ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നൽകി.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജന സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്തിമ പട്ടികയ്ക്ക് 12 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അംഗീകാരം നൽകും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

ബോയ്ഫ്രണ്ടുമായി പിരിഞ്ഞു… കാരണം മതപരം…. ഇന്‍സ്റ്റഗ്രാമില്‍ പൊട്ടിക്കരയുന്ന വീഡിയോയുമായി മീനാക്ഷി…ഒടുവില്‍ ട്വിസ്റ്റ്‌

ബോയ്ഫ്രണ്ടുമായി പിരിഞ്ഞു എന്ന കുറിപ്പോടെ നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കരയുന്ന വിഡിയോയ്ക്ക് പ്രതികരണങ്ങള്‍ ഏറെ. ‘മതപരമായ വിശ്വാസങ്ങളുടെ പേരില്‍ ബോയ്ഫ്രണ്ടുമായി വേര്‍പിരിഞ്ഞു. ഞാന്‍ ദൈവമാണെന്ന് അവന്‍ വിശ്വസിക്കുന്നില്ല.’ എന്നാണ് വിഡിയോയ്‌ക്കൊപ്പം മീനാക്ഷി കുറിച്ചത്. രസകരമായ വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
രസകരമായ കമന്റുകളാണ് വിഡിയോയില്‍ നിറയുന്നത്. ‘ദൈവം കരയാറില്ല, കരയിക്കാറേയുള്ളൂ’, ‘പെണ്ണേ നീ നിര്‍ത്തിക്കോ’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, പോസ്റ്റിലെ തമാശ മനസ്സിലാകാതെ മീനാക്ഷിയെ ആശ്വസിപ്പിക്കാനെത്തുന്നവരുമുണ്ട്.
കമന്റുകള്‍ അധികമായതോടെ, തമാശ വിഡിയോയാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തുകയായിരുന്നു. കമന്റിലാണ് മീനാക്ഷി ഇക്കാര്യം വ്യക്തമാക്കിയത്. ”എല്ലാവരും സമാധാനിക്കൂ. ഇതൊരു തമാശ വിഡിയോ മാത്രമാണ്. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും സുഖാന്വേഷണത്തിന് നന്ദി. ഈ കരച്ചില്‍ വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്. ആക്ടിങ്, ആക്ടിങ്” മീനാക്ഷിയുടെ വാക്കുകള്‍. സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള രസികന്‍ വിഡിയോകള്‍ മീനാക്ഷി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ലേലു അല്ലൂ ,നടന്‍ മമ്മുട്ടിയോട് പരസ്യമായിക്ഷമാപണം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശന വേളയില്‍ ഉണ്ടായസംഭവ വികാസങ്ങളില്‍ നടന്‍ മമ്മുട്ടിയോട് പരസ്യമായിക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനസ്സിന് പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചാദിക്കുകയാണെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചെന്നാരോപിച്ച് സിപിഐഎം സൈബര്‍ സംഘങ്ങള്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരുന്നത്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു പ്രസംഗം. മമ്മുട്ടി ടൗണ്‍ഷിപ്പില്‍ എത്തിയതിനെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. ടൗണ്‍ഷിപ്പിലെത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വിവാദമായതില്‍ വിമര്‍ശനം. മമ്മുട്ടിയെ സൈബറിടത്തില്‍ ആക്രമിച്ച സിപിഐഎം സോഷ്യല്‍മീഡിയ പോരാളികളെ എടുത്ത് പറഞ്ഞു മുഖ്യമന്ത്രി. ഒടുവില്‍ പരസ്യമായി മാപ്പ് ചോദിച്ചു

ALSO READ : ‘വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല, മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം’: ചാണ്ടി ഉമ്മൻ https://www.newsatnet.com/news/kerala/351705/

കഴിഞ്ഞ ദിവസമായിരുന്നു മമ്മുട്ടിയുടെ ടൗണ്‍ഷിപ്പ് സന്ദര്‍ശനം. ഈ ഘട്ടത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറി നില്‍ക്കാന്‍ മമ്മുട്ടി ആവശ്യപ്പെടുന്ന ദൃശ്യം പുറത്തുവന്നതോടെയായിരുന്നുവിവാദം. സിപിഐഎം സൈബര്‍ പ്രൊഫൈലുകള്‍ മമ്മുട്ടിയെ ആക്രമിക്കുകയാണുണ്ടായത്. തുടര്‍ന്ന് മമ്മുട്ടി റഫീഖിനെ ഫോണില്‍ വിളിച്ചു. ഇതിന് പിന്നാലെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഫീഖ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടും സൈബര്‍ ആക്രമണം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ പരസ്യമായ മാപ്പപേക്ഷയോടെ സിപിഐഎം സൈബറണികള്‍ അടങ്ങിയേക്കും….

വാച്ച്മാൻ, മൾട്ടി പർപ്പസ് വർക്കർ, ലാബ് ടെക്‌നിഷ്യൻ, ഐടി വിദഗ്ധൻ…ഒട്ടേറെ അവസരം, ഇപ്പോൾ അപേക്ഷിക്കാം

വിവിധ ജില്ലകളിലെ വാച്ച്മാൻ, മൾട്ടി പർപ്പസ് വർക്കർ, ലാബ് ടെക്‌നിഷ്യൻ, ഐടി വിദഗ്ധൻ തുടങ്ങിയ തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. ഒഴിവുള്ള തസ്തികകൾ;

വാച്ച്മാൻ

തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാൻ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം മാർച്ച് 11 നു 10ന്. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 40-60. അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ ഹാജരാകുക.

ഹൗസ് മദർ,

മൾട്ടി പർപ്പസ് വർക്കർ

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലെ എറണാകുളം എസ്എസ് മോഡൽ ഹോമിൽ ഹൗസ് മദർ, പാർട് ടൈം സൈക്കോളജിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ നിയമനം. മാർച്ച് 13നകം ഇ–മെയിലായോ (vs.savitha@soscvindia.org) നേരിട്ടോ അപേക്ഷിക്കണം. 0484-2837075, 95268 44801.

ലാബ് ടെക്‌നിഷ്യൻ

വയനാട് കാപ്പുകുന്നു കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ലാബ് ടെക്‌നിഷ്യൻ നിയമനം. യോഗ്യത: ബിഎസ്‌സി- എംഎൽടി/എംഎൽടി ഡിപ്ലോമ, പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. അഭിമുഖം മാർച്ച് 10 നു 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ. 0493–6273322.

മാനേജർ,

ഫിനാൻസ് ഓഫിസർ

തിരുവന്തപുരത്തെ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ

സീനിയർ മാനേജർ (ഓപറേഷൻസ്), ഫിനാൻസ് ഓഫിസർ തസ്തികകളിൽ കരാർ നിയമനം. അഭിമുഖം മാർച്ച് 11 നു 10 ന്. അപേക്ഷ മാർച്ച് 10നകം ഇ–മെയിൽ (cleankeralacompany@gmail.com) ചെയ്യണം. 0471–2724600, www.cleankeralacompany.com

ഐടി വിദഗ്ധൻ

തിരുവനന്തപുരം സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐടി സാങ്കേതിക വിദഗ്ധന്റെ ഒരു വർഷ കരാർ നിയമനം. യോഗ്യത: എംടെക്/എംഇ/ ബിടെക്/ ബിഇ/ എംസിഎ/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്. കംപ്യൂട്ടർ പ്രോഗ്രാമറായി കുറഞ്ഞത് 2വർഷമോ അതിലധികമോ പ്രവർത്തി പരിചയം. ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ മാർച്ച് 19നകം ഇ–മെയിൽ (empsainik@gmail.com) ചെയ്യുക. 0471-2303654.

അങ്കണവാടി വര്‍ക്കര്‍,

ഹെല്‍പര്‍

തിരുവനന്തപുരം പെരുങ്കടവിള അഡീഷനല്‍ ശിശുവികസന പദ്ധതി ഓഫിസിനു കീഴിലുള്ള ഒറ്റശേഖര മംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

യോഗ്യത:

∙ വര്‍ക്കര്‍: പത്താം ക്ലാസ് ജയം, ഹെൽപർ: പത്താംക്ലാസ് ജയിക്കരുത്. എഴുത്തും വായനയും അറിഞ്ഞിരിക്കണം.

∙പ്രായപരിധി 18-46.

∙അവസാന തീയതി: മാര്‍ച്ച് 17.

∙വിലാസം: ശിശുവികസന പദ്ധതി ഓഫിസ്, പെരുങ്കടവിള അഡീഷനല്‍, പെരുങ്കടവിള പി.ഒ, തിരുവനന്തരപുരം- 695 124.

ഫോൺ: 0471-2277306.

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍,

ജൂനിയര്‍ റസിഡന്റ്

വയനാട് മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളിൽ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് ഒഴിവിൽ കരാർ നിയമനം. അഭിമുഖം മാര്‍ച്ച് 10 നു 11 ന്. ∙യോഗ്യത: എംബിബിഎസ്, ടിസിഎംസി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷൻ.

യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഓഫിസിൽ ഹാജരാകുക. 0493-5299424.

ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!

ആർത്തവചക്രം തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ചോക്ലേറ്റ്, ഐസ്‌ക്രീം, വറുത്ത ഭക്ഷണങ്ങൾ എന്നിവയോട് വല്ലാത്തൊരു ആർത്തി തോന്നാറുണ്ടോ? എത്ര കഴിച്ചാലും വിശപ്പ് മാറാത്ത അവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടോ? മിക്ക സ്ത്രീകൾക്കും അനുഭവപ്പെടാറുള്ള ഒന്നാണിത്. ആർത്തവ സമയത്ത് നേരിടുന്ന സ്വാഭാവികമായ ഒരു ശാരീരിക മാറ്റമാണിത്. ഇത് കേവലം നിങ്ങളുടെ തോന്നലല്ലെന്നും ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് വിശപ്പ് കൂടുന്നത്?

ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയെ ‘ലൂട്ടിയൽ ഫേസ്’ എന്നാണ് വിളിക്കുന്നത്. ഈ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് അമിതമായ വിശപ്പിന് പ്രധാന കാരണം.

ഹോർമോണുകളുടെ കളി:

ഈ ഘട്ടത്തിൽ ശരീരത്തിൽ ‘പ്രോജസ്റ്ററോൺ’ ഹോർമോണിന്റെ അളവ് വർദ്ധിക്കുകയും ‘ഈസ്ട്രജൻ’ കുറയുകയും ചെയ്യുന്നു. ഈസ്ട്രജൻ വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ്. എന്നാൽ പ്രോജസ്റ്ററോൺ വിശപ്പിനെ ഉത്തേജിപ്പിക്കുന്നു. ഇവയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മസ്തിഷ്കത്തിലെ വിശപ്പിന്റെ കേന്ദ്രങ്ങളെ ഉണർത്തുന്നു.

മെറ്റബോളിസം വർദ്ധിക്കുന്നു:

ഗവേഷകർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിൽ സ്ത്രീകളുടെ ശാരീരിക മെറ്റബോളിസം 5% മുതൽ 10% വരെ വർദ്ധിക്കുമെന്നാണ്. അതായത്, ശരീരം സാധാരണയേക്കാൾ കൂടുതൽ കലോറി ഈ സമയത്ത് കത്തിച്ചു കളയുന്നു. ഇതിനുവേണ്ടി കൂടുതൽ ഊർജ്ജം ശരീരം ആവശ്യപ്പെടുന്നതാണ് വിശപ്പായി അനുഭവപ്പെടുന്നത്. ദിവസം ഏകദേശം 100 മുതൽ 300 വരെ അധികം കലോറി ഈ സമയത്ത് ശരീരം ആവശ്യപ്പെട്ടേക്കാം.

സെറോടോണിന്റെ കുറവ്:

ആർത്തവത്തിന് മുൻപ് തലച്ചോറിലെ സന്തോഷം നൽകുന്ന രാസവസ്തുവായ ‘സെറോടോണിന്റെ’ അളവ് കുറയാറുണ്ട്. ഇത് നിങ്ങളിൽ സങ്കടമോ ദേഷ്യമോ ഉണ്ടാക്കാം. ഈ മൂഡ് മാറ്റത്തെ മറികടക്കാൻ മധുരമുള്ളതോ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കാൻ തലച്ചോർ നമ്മെ പ്രേരിപ്പിക്കുന്നു.

എന്ത് ചെയ്യണം? ഈ വിശപ്പിനെ എങ്ങനെ നേരിടാം?

വിശപ്പ് തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നത് തെറ്റല്ല, എന്നാൽ അത് ആരോഗ്യകരമായ രീതിയിലാവണം എന്ന് മാത്രം. ഇതിനായി വിദഗ്ധർ നിർദ്ദേശിക്കുന്ന ചില വഴികൾ ഇവയാണ്:

ചെറിയ അളവിൽ കൂടുതൽ തവണ കഴിക്കുക: പെട്ടെന്ന് വിശപ്പ് കൂടുന്നത് ഒഴിവാക്കാൻ മൂന്ന് നേരത്തെ വലിയ ഭക്ഷണത്തിന് പകരം ദിവസം 5-6 തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും.
പ്രോട്ടീനും ഫൈബറും ഉൾപ്പെടുത്തുക: മുട്ട, പയർവർഗ്ഗങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് അനാവശ്യമായ ആർത്തി കുറയ്ക്കും.
ആരോഗ്യകരമായ ബദലുകൾ കണ്ടെത്തുക: മധുരം കഴിക്കാൻ തോന്നുമ്പോൾ പാൽ ചോക്ലേറ്റിന് പകരം ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കാം. ഐസ്‌ക്രീമിന് പകരം തൈരും പഴങ്ങളും ചേർത്ത മിശ്രിതം കഴിക്കാം.
ധാരാളം വെള്ളം കുടിക്കുക: ചിലപ്പോൾ ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് ക്ഷീണത്തിനും വിശപ്പിനും കാരണമാകും. അതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
ലഘുവായ വ്യായാമം: നടത്തം, യോഗ തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ എൻഡോർഫിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് മൂഡ് മെച്ചപ്പെടുത്തുകയും അമിതമായ ഭക്ഷണത്തോടുള്ള ആർത്തി കുറയ്ക്കുകയും ചെയ്യും.
മതിയായ ഉറക്കം: ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ താളം തെറ്റിക്കും. ആർത്തവ ദിനങ്ങളിൽ ശരീരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണ്, അതിനാൽ 7-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക.
ആർത്തവത്തിന് മുൻപ് വിശപ്പ് കൂടുന്നത് ശരീരം ഗർഭധാരണത്തിനോ ആർത്തവത്തിനോ വേണ്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ്. അതിനാൽ അമിതമായി ഭക്ഷണം കഴിച്ചു എന്ന് കരുതി സ്വയം കുറ്റപ്പെടുത്തേണ്ടതില്ല. നിങ്ങളുടെ ശരീരത്തെ കേൾക്കുക, ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വിശ്രമത്തിലൂടെയും ഈ ദിവസങ്ങളെ സുഖകരമാക്കുക എന്നാണ് വിദഗ്ധർ പറയുന്നത്.

പാലക്കാട് വയോധിക ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

ALSO READ: ട്രംപ് തള്ളിപ്പറഞ്ഞ മുജ്തബയ്ക്ക് അചഞ്ചല പിന്തുണയുമായി പുടിൻ; ‘റഷ്യ ഇറാന്‍റെ വിശ്വസിക്കാവുന്ന പങ്കാളിയായി തുടരും’

ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ട്രംപ് തള്ളിപ്പറഞ്ഞ മുജ്തബയ്ക്ക് അചഞ്ചല പിന്തുണയുമായി പുടിൻ; ‘റഷ്യ ഇറാന്‍റെ വിശ്വസിക്കാവുന്ന പങ്കാളിയായി തുടരും’

മോസ്കോ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനെയിക്ക് പിന്തുണയുമായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ. ഇറാനുള്ള അചഞ്ചലമായ പിന്തുണയും ഇറാനിലെ സുഹൃത്തുക്കളോടുള്ള ഐക്യദാർഢ്യവും താൻ വീണ്ടും ഉറപ്പിച്ചു പറയുന്നുവെന്നും പുടിൻ വ്യക്തമാക്കി. റഷ്യ ഇറാന്‍റെ വിശ്വസിക്കാവുന്ന പങ്കാളിയായി തുടരും.

ALSO READ: ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം; ഒപി ഡ്യൂട്ടി ഒരു മണിക്കൂര്‍ നീട്ടി, ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയത്തിലും മാറ്റം, അംഗീകരിക്കില്ലെന്ന് കെജിഎംഒഎ

ഇറാൻ സായുധ ആക്രമണത്തെ നേരിടുന്ന ഈ സമയത്ത്, ഈ പദവി തീർച്ചയായും വലിയ ധൈര്യവും സമർപ്പണവും ആവശ്യപ്പെടുന്നുണ്ടെന്നും പുടിൻ മുജ്തബയ്ക്കുള്ള സന്ദേശത്തിൽ പറഞ്ഞു. അതേസമയം കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വൈറ്റ് ഹൗസിന്‍റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം അധികാരത്തിൽ തുടരില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

സ്വാഗതം ചെയ്ത് പുടിൻ, അതിർത്ത് ട്രംപ്

അലി ഖമനെയിയുടെ മകൻ തനിക്ക് അസ്വീകാര്യൻ ആണെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിൽ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അംഗീകാരമില്ലാതെ അദ്ദേഹം അധികകാലം തുടരില്ലെന്നും ട്രംപ് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഓരോ അഞ്ച് പത്ത് വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മുജ്തബ അയോഗ്യനാണെന്ന് അലി ഖമനെയി തന്നെ മുൻപ് കരുതിയിരുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ അധികാരം ഏറ്റെടുത്തത്. ഇറാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കുടുംബവാഴ്ചയ്ക്ക് സമാനമായ രീതിയിൽ അധികാര കൈമാറ്റം നടക്കുന്നത്. ഇതിനെതിരെ ഇറാനിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

മുജ്തബ എന്ന പേരിന് അറബി ഭാഷയിൽ “തെരഞ്ഞെടുക്കപ്പെട്ടവൻ” എന്നാണ് അ‍‌ർത്ഥം. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ ആദ്യമായാണ് പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. 1969 സെപ്റ്റംബർ 8-ന് മഷ്ഹദിൽ ജനിച്ച മുജ്തബ, അലി ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമനാണ്. തത്വശാസ്ത്രവും ഇസ്‌ലാമിക നിയമവും അഭ്യസിച്ച് മതപണ്ഡിതനായി വളർന്നയാൾ. തന്‍റെ 17-ാം വയസ്സിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ ചേർന്ന് മുജ്തബ പോരാടിയിട്ടുണ്ട്. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്‍തബ. സൈനിക നേതൃത്വവുമായുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിന് അടിത്തറ പാകിയത് ഈ കാലഘട്ടമാണ്. മുജ്തബ ഖമനെയി ഇതുവരെ ഒരു ഔദ്യോഗിക രാഷ്ട്രീയ പദവിയും വഹിച്ചിരുന്നില്ലെങ്കിലും ഇറാന്റെ ഭരണ സംവിധാനത്തിൽ അതീവ സ്വാധീനമുള്ള വ്യക്തിയായിരുന്നു. തന്റെ പിതാവിനെ കാണാൻ വരുന്നവരെ നിയന്ത്രിച്ചതും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രൂപപ്പെടുത്തിയതും മുജ്തബയായിരുന്നു. ഇറാനിലെ വിവാദമായ 2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ‘ഗ്രീൻ മൂവ്‌മെന്റ്’ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകളുണ്ട്.

കോടാലി കൈ ഉപയോഗിച്ച്‌ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍

കൊല്ലം: കോടാലി കൈ ഉപയോഗിച്ച്‌ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജു(48 ) ആണ് അറസ്റ്റിലായത്.

കുന്നിക്കോട് പോലീസ് ആണ് രാജുവിനെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു.

മർദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്.

മർദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് മർദന വിവരം പുറത്തായത്. അയല്‍വാസികള്‍ പ്രതിയെ തടഞ്ഞുവച്ച്‌ പോലീസിന് കൈമാറുകയായിരുന്നു.

നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആഘോഷരാവിൽ മെഗാകാർണിവലുമായി ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ മെഗാകാർണിവൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷാകർത്താക്കളുടെയും കഴിവുകളുടെ സമ്മേളനമായിമായി.
ശാസ്താം കോട്ട ഡി വൈ എസ് പി പി പ്രസാദ് ബലൂണുകൾ പറത്തിയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. വൈദ്യുതാലങ്കാരങ്ങളാൽ നിറമണിഞ്ഞ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ അക്ഷരമുറ്റത്ത് വിദ്യാർത്ഥികൾക്കായ്  കാരിക്കേചർ,ഫൈസ് പെയിന്റിംഗ് ആർട്ട്, കുതിരസവാരി, ബോട്ട് റൈസിഗ്, ബൗണ്സിങ് കാസിൽ തുടങ്ങി നിരവധി ഗെയിമുകളും നിരവധി ഭക്ഷണസ്റ്റാളുകളും ക്രമീകരിച്ചിരുന്നു.

അതിനൊപ്പം തന്നെ വിശാലമായ സ്റ്റേജിൽ തകർപ്പൻ പ്രകടങ്ങളുമായി വിദ്യാർത്ഥികൾക്ക് പുറമെ രക്ഷകർത്താക്കളും നിറഞ്ഞാടി.  തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപ്രകടനങ്ങൾ കാണികൾക്ക് ഗംഭീരവിരുന്നൊരുക്കി.

also read :വിസ്മയമാകുമോ ഈ തുടക്കം
https://www.newsatnet.com/lifestyle/cinema/351711/



ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള അവസരം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള അവസരമാണിതെന്ന് ചടങ്ങുകൾക്ക് ആധ്യക്ഷം വഹിച്ചുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.

വിസ്മയമാകുമോ ഈ തുടക്കം

പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിൽ എത്തുന്നതിന്റെ ആകാംഷയിലാണ് മലയാള സിനിമ ലോകം. ഇതോടെ മോഹൻലാലിന്റെ അടുത്ത തലമുറയും സിനിമയിൽ സജീവമാകുകയാണ്. ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പ് പോലെ തന്നെയാണ് വിസ്മയ നായികയാകുന്ന ജൂഡ് ആന്‍റെണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പും.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു താരോദയത്തിന് ഇനി അധികം നാളുകളില്ല. മലയാളികളുടെ ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഇതിനിടെയിൽ വിസ്മയ ജൂഡിനും കുടുംബത്തിനും അയച്ച സമ്മാനവും കത്തുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

“പ്രിയപ്പെട്ട ജൂഡ് ചേട്ടാ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, തന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്തം വിശ്വസിച്ച് ഏൽപ്പിച്ചതിനും ചിത്രീകരണത്തിലുടനീളം ഒപ്പം നിന്നതിനും താരം കടപ്പാട് അറിയിച്ചു. ജൂഡിന്റെ ഭാര്യ ഡയാനയാണ് വിസ്മയ അയച്ച കത്തിന്റെയും മനോഹരമായ ഗിഫ്റ്റ് ഹാംപറിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കത്തിൽ ഭാര്യ ഡയാനയ്ക്കും മായ നന്ദിയറിയിക്കുന്നുണ്ട്. മായയുടെ കത്ത് പങ്കുവച്ച ഡയാന തിരിച്ചും തങ്ങളുടെ സ്നേഹവും നന്ദിയും അറിയിച്ചു. മായ തങ്ങൾക്ക് ഒരു അനിയത്തിയെപ്പോലെയാണെന്നും മായയുടെ ഈ സ്നേഹം തങ്ങൾക്ക് ഒരുപാട് വലുതാണെന്നും ഡയാന കുറിച്ചു.

അതേസമയം ടോവിനോ തോമസ് നാകയനായ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. മോഹൻലാലും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ എന്ന ലേബലിനപ്പുറം, സ്വന്തമായൊരു വ്യക്തിത്വം അടയാളപ്പെടുത്തിയാണ് വിസ്മയ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തിരുവനന്തപുരത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ വിസ്മയയ്ക്ക്, സിനിമയോടും എഴുത്തിനോടുമുള്ള താല്പര്യം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അഭിനയത്തിന് മുൻപേ ക്യാമറയ്ക്ക് പിന്നിലെ വിദ്യകൾ പഠിക്കാനായിരുന്നു വിസ്മയയ്ക്ക് താല്പര്യം. ഏറെ നിരൂപക പ്രശംസ നേടിയ ‘ഗ്രഹണം’ എന്ന ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ട് തന്റെ സിനിമാ യാത്രയ്ക്ക് വിസ്മയ നേരത്തെ തന്നെ ‘തുടക്കം’ കുറിച്ചിരുന്നു. ഇതിനു പുറമെ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം താരപുത്രി പുറത്തിറക്കിയിരുന്നു. തായ് ആയോധനകലയിലും മായ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.