പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളോടെയുള്ള വികസനം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ആശുപത്രിസന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തവേ ജീവനക്കാരുടെ എണ്ണത്തിലെകുറവ് പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് വ്യക്തമാക്കി. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണനയിലാണ്.
കാഷ്വാലിറ്റിയില്‍ കൂടുതല്‍ വിദഗ്ദ്ധഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിറ്റി കാഷ്വാലിറ്റിയുമുണ്ടാകും. സി.ടി-എം. ആര്‍.ഐ സ്‌കാന്‍ സൗകര്യങ്ങളും ലഭ്യമാക്കും. സ്‌ട്രോക്ക് ഐ സി യു സ്ഥാപിക്കും. കാത്ത്‌ലാബ് ഒരുക്കുന്നത് പരിഗണനയിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടംനടപടികള്‍ക്കായി ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതും പരിഗണനയിലാണ്. ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. ലബോറട്ടറി സംവിധാനം കൂടുതല്‍മെച്ചപ്പെടുത്താന്‍ ജീവനക്കാരെ നിയമിക്കും. സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്‌സ്, സൈക്കോളജി വിഭാഗങ്ങളിലേക്ക് വിദഗ്ധരുടെ സേവനം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
എം എല്‍ എ മാരായ ജ്യോതികുമാര്‍ ചാമക്കാല, സി അജയപ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മികവുറ്റവികസനം സാധ്യമാക്കും: മന്ത്രി കെ മുരളീധരന്‍
25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടി
കടയ്ക്കല്‍: 25 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി മാമം പ്ലാക്കോട്ടുകോണം ചരുവിളവീട്ടില്‍ കണ്ണപ്പന്‍ എന്ന് വിളിക്കുന്ന രതീഷിനെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ മോഷണ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ശാസ്ത്രീയ അന്വേഷണവും രഹസ്യ വിവരശേഖരണത്തെയും തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകളും കൂടുതല്‍ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ മോഷണക്കേസുകളുമായി ഈ പ്രതിക്ക് ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ആലപ്പുഴ,പത്തനംതിട്ട, ഇടുക്കി,കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണെന്ന് കലക്ടര്‍ അറിയിച്ചു.
റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. താമരശ്ശേരി ചുരം, ബോയ്സ് ടൗണ്‍പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂവെന്നും കലക്ടര്‍ അറിയിച്ചു.
നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
ചെന്നൈ: നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടനും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഉദയനിധിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് നീലാങ്കരയിലെ വസതിയില്‍ വെച്ച് തഞ്ചാവൂര്‍ ഈസ്റ്റ് പൊലീസ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നടുത്തളത്തിലിറങ്ങി ഡിഎംകെ എംപിമാര്‍ പ്രതിഷേധിച്ചു. ഉദയനിധിയെ കയറ്റിയ പൊലീസ് വാഹനം തടഞ്ഞ ഡിഎംകെ പ്രവര്‍ത്തകര്‍, സംഭവസ്ഥലത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അറസ്റ്റ്‌ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അതേസമയം അറസ്റ്റ് സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കാനാണെന്നും റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ടിവികെ നല്‍കിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മിഷന് നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരായി തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമര്‍ശം. തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നുമായിരുന്നു പരാമര്‍ശം.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി എം കെ പ്രവര്‍ത്തകര്‍ തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെ ദ്വയാര്‍ഥ പ്രയോഗം നടത്തി. തുടര്‍ന്ന് താന്‍ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി ഒഴിഞ്ഞുമാറുകയായിരുന്നു.
സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടന്‍-40) ആണ് മരിച്ചത്. പേരാമ്പ്ര വടകര ചാനിയംകടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ്.
സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ ഇന്ന് രാവിലെയാണ് ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബസ്സില്‍ തന്നെ ഇയാള്‍ കിടന്നുറങ്ങി എന്നാണ് പ്രാഥമിക വിവരം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ജോര്‍ജീന റോഡ്രീഗ്‌സ് വിവാഹം ശനിയാഴ്ച
ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രീഗ്‌സും വിവാഹിതരാകുന്നു. ക്രിസ്റ്റ്യാനോയുടെ ജന്മദേശമായ മെദീരയിലെ പ്രസിദ്ധമായ ഫുന്‍ചാല്‍ കത്തീഡ്രല്‍ പള്ളിയില്‍ ശനിയാഴ്ചയാണ് വിവാഹ ചടങ്ങുകള്‍. കഴിഞ്ഞ 9 വര്‍ഷത്തോളമായി ഒന്നിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ക്രിസ്റ്റ്യാനോയും ജോര്‍ജീനയും നിലവില്‍ സൗദി അറേബ്യയിലെ റിയാദിലാണ് താമസം.
ക്രിസ്റ്റ്യാനോയുടെ വിവാഹത്തിന്റെതെന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ക്ഷണക്കത്തും അതില്‍ ഉള്‍പ്പെട്ട വന്‍ താരനിര ഉള്‍പ്പെടുന്ന അതിഥികളുടെ പട്ടികയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ക്ഷണക്കത്ത് വ്യാജമാണ്. ചോര്‍ന്നതായി പറയപ്പെടുന്ന അതിഥി പട്ടികയിലെ പ്രമുഖ പേരുകളാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെ എക്കാലത്തെയും വലിയ എതിരാളിയായ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.
മെസിക്ക് പുറമെ, റിയോ ഫെര്‍ഡിനാന്‍ഡ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, അലക്‌സ് ഫെര്‍ഗൂസന്‍, വെയ്ന്‍ റൂണി, സിനദിന്‍ സിദാന്‍, സിനിമാ, സംഗീത ലോകത്തു നിന്ന് വിന്‍ ഡീസല്‍, റിയാന്ന, ജെന്നിഫര്‍ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്‌കോട്ട് എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. താന്‍ ജനിച്ചു വളര്‍ന്ന ജന്മനാടായ ഫുന്‍ചാലില്‍ വെച്ച് വിവാഹം കഴിക്കണമെന്നത് റൊണാള്‍ഡോയുടെ വലിയ ആഗ്രഹമായിരുന്നു.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഫുന്‍ചാലിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലായ സവോയ് പാലസിലാകും വിവാഹ സത്കാരം നടക്കുക. വിവിഐപി അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കടുത്ത നിയന്ത്രണങ്ങളും സ്വകാര്യതയും ഉറപ്പാക്കാന്‍ ഹോട്ടലിലെ പ്രധാന ഫ്‌ലോറുകള്‍ മുഴുവനായി റിസര്‍വ് ചെയ്തിട്ടുണ്ട്.
2016ല്‍ മാഡ്രിഡില്‍ വച്ചാണ് ജോര്‍ജീനയും ക്രിസ്റ്റ്യാനോയും ആദ്യമായി കാണുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങുകയുമായിരുന്നു. സ്പാനിഷ് മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ ജോര്‍ജീനയുടെ ജീവിതത്തെക്കുറിച്ച് ‘സോയ് ജോര്‍ജീന’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്. നിലവില്‍ ഇരുവരും സൗദി അറേബ്യയിലാണ് താമസം.
എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ചുഴിയില്‍പ്പെട്ടത്. 134 പേരുമായി സര്‍വീസ് നടത്തിയ എഐ 2379 വിമാനമാണ് ചുഴിയിലകപ്പെട്ടത്.
രണ്ട് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് പരിക്കേറ്റത്. ആകാശച്ചുഴിയുടെ ആഘാതത്തില്‍ വിമാനത്തിനും നേരിയ കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായും കമ്പനി വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 134 പേരില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ചിലര്‍ക്ക് തലയ്ക്ക് ചെറിയ പരിക്കുകളും മറ്റുചിലര്‍ക്ക് ശരീരത്തില്‍ ചതവുകളും സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം. ലെനിൻ രാജ്, അമൽ, വൈശാഖ്, രാഹുൽ എന്നിവർക്ക് കൂടി ജാമ്യം. ഇന്നലെ 9 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, നാല് പ്രതികൾക്ക് കൂടി ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നത്. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി നടപടി. ഇതോടെ ആകെ കേസിൽ ആകെ 14 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഒരാൾക്ക് നേരത്തെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ആക്രമണം ഗൗരവമുള്ളതാണെങ്കിലും 67 ദിവസമായി പ്രതികള്‍ ജയിലിലാണെന്നതും അന്വേഷണം അവസാനഘട്ടത്തിലാണെന്നതും കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസിലെ കൂടുതല്‍ പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരുക്കില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2026 മേയ് 25ന് നടന്ന ഇഡി ആക്രമണ കേസില്‍ ആകെ 25 പ്രതികളാണുള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സര്‍ക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഒരു മിനിറ്റിൽ തന്നെ എത്ര ആക്ഷൻ ആണ് ഇടുന്നത്! ഒരു കോടീശ്വരന്റെ മോൾ അല്ലെ ഇത്; 32 വയസുകാരി വിസ്മയ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
നടനവിസ്മയം മോഹൻലാലിൻറെ മകൾ, മലയാള സിനിമയിലേക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. ഈ വരുന്ന ഏഴാം തീയതി ആണ് തുടക്കം മൂവിയുടെ റിലീസ്. മോഹൻലാലിനൊപ്പം ആദ്യമായി മകൾ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇക്കഴിഞ്ഞദിവസമാണ് ഷൂട്ടിനിടെ നേരിട്ട ടെൻഷനും മോഹൻലാലിന്റെ പിന്തുണയും ഒക്കെ വിസ്മയ തുറന്നുപറഞ്ഞത്.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നിരവധി അഭിമുഖങ്ങളും ഇപ്പോൾ വിസ്മയ വിവിധ ചാനലുകളിൽ നൽകുന്നുണ്ട്. അതേസമയം വിസ്മയക്ക് എതിരെ സൈബർ അറ്റാക്ക് നടത്തുന്ന ആളുകളും കുറവല്ല. വിസ്മയയുടെ മാനറിസങ്ങൾ, ആക്ഷനുകൾ. നിഷ്‌കങ്കത തുളുമ്പുന്ന സംസാര രീതികൾ ഒക്കെയും വളച്ചൊടിച്ചുകൊണ്ടാണ് ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത്.
ഒരു മിനിറ്റിൽ തന്നെ എത്ര ആക്ഷൻ ആണ് ഇടുന്നത്! ഒരു കോടീശ്വരന്റെ മകൾ ആണെന്ന ഒരു ഭാവവും ഈ പെൺകുട്ടിക്ക് ഇല്ല എന്ന് അഭിപ്രായം പറയുന്നവരും കുറവല്ല. മലയാളം വിസ്മയക്ക് അറിയില്ലെന്നും അതിനെ വളച്ചൊടിച്ചുകൊണ്ട് ചിലർ രംഗത്തേക്ക് എത്തുന്നതും കാണാൻ സാധിക്കും. എന്തിനാണ് കുട്ടീ ഇങ്ങനെ ബുദ്ധിമുട്ടി മലയാളം പറയുന്നത് അച്ഛനോടോ അമ്മയോടോ അറിയാവുന്ന ലങ്വേജിൽ പറഞ്ഞു കൊടുക്കണം അവർ മലയാളത്തിൽ പറഞ്ഞു കൊടുക്കും.മ ലയാളം അറിയാത്തതിൽ കുടുംബത്തിനും അഭിമാനം- എന്നിങ്ങനെ നീളുകയാണ് വിസ്മയ മോഹന്ലാലിനോടുള്ള സോഷ്യൽ മീഡിയയോടുള്ള പരിഭവം. മുപ്പത്തിരണ്ടുവയസാണ് ഇപ്പോൾ വിസ്മയക്ക് പക്ഷേ ആ പ്രായം ഉണ്ടെന്ന് ഈ കുട്ടിയെ കണ്ടാൽ തോന്നില്ലെന്നും, അച്ഛനും അമ്മയും എത്ര എളിമയോടെയാണ് ജീവിക്കാൻ മക്കളെ ശീലിപ്പിച്ചത് എന്നുള്ള അഭിപ്രായങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്.
അഭിനയത്തിനിടയിൽ ടെൻഷൻ ഉണ്ടായപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളും താര പുത്രി ഓർത്തെടുത്തു.
വേഗം കുറയ്ക്കൂ, ശാന്തമായി ചെയ്യൂ” എന്നായിരുന്നു അച്ഛൻ ആവർത്തിച്ച് പറഞ്ഞിരുന്നതെന്ന് അവർ പറഞ്ഞു. പേടി കൂടുമ്പോൾ കൂടുതൽ വേഗത്തിൽ അഭിനയിക്കാൻ ശ്രമിച്ചതാണ് തെറ്റുകൾക്ക് കാരണമായതെന്നും, അച്ഛന്റെ ആ ഉപദേശം ആത്മവിശ്വാസം വീണ്ടെടുക്കാൻ ഏറെ സഹായിച്ചുവെന്നും ഇക്കഴിഞ്ഞ ദിവസം അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് വിസ്മയ പറഞ്ഞിരുന്നു.




































