സിംഗപ്പുരിൽ സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സജിന ഇനി അഞ്ച് പേരിലൂടെ ജീവിക്കും. നടക്കുതാഴ സ്വദേശി കിഴക്കയിൽ സജിനയുടെ അവയവങ്ങളാണ് സിംഗപ്പുരിലെ അഞ്ച് പേർക്കായി ദാനംചെയ്‌തത്. ഭർത്താവിനും മകൾക്കുമൊപ്പം സിംഗപ്പുരിൽ താമസിക്കുന്ന സജിന ഇക്കഴിഞ്ഞ ഞായറാഴ്ച ക്വാണ്ടം അരീനയിൽ നന്ദഗോവിന്ദം ഭജൻസിന്റെ സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ശ്രുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ ഭർത്താവ് പ്രവീ ൺ ഉൾപ്പെടെയുള്ളവരുടെ സമ്മതത്തോടെ സജിനയുടെ ഹൃദയ വാൽവ്, വൃക്കകൾ, കോർണി യ, പ്രധാന രക്തധമനി എന്നിവ ദാനംചെയ്യുകയായിരുന്നു. വെ ള്ളിയാഴ്‌ച വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്‌ച പകൽ രണ്ടോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വടകരയിലെ മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന ഒ കെ ചന്ദ്രന്റെയും സുമതിയുടെയും മകളാണ് സജിന.
അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്‌ത്തിയെങ്കിലും മരണശേഷവും മറ്റുള്ളവരിലൂടെ ജീവിക്കുക എന്ന വലിയൊരു സന്ദേശമാണ് സജിന നൽകുന്നത്.


























