കാട്ടുപന്നിയുടെ ആക്രമണത്തിൽ അൻപത്തൊന്നുകാരി മരിച്ചു. മലപ്പുറം എടവണ്ണയിൽ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന ആളുകളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തിയുട്ടുണ്ട്.


























