26.3 C
Kollam
Sunday 11th October, 2026 | 09:48:53 AM
Home News Breaking News അപകടമറിയിക്കാതെ അന്യ സംസ്ഥാന തൊഴിലാളികളെ ബോട്ടിന്‍റെ ടാങ്കിലിറക്കിയെന്ന ആക്ഷേപത്തില്‍ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു

അപകടമറിയിക്കാതെ അന്യ സംസ്ഥാന തൊഴിലാളികളെ ബോട്ടിന്‍റെ ടാങ്കിലിറക്കിയെന്ന ആക്ഷേപത്തില്‍ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു

കോഴിക്കോട്. അപകടമറിയിക്കാതെ അന്യ സംസ്ഥാന തൊഴിലാളികളെ ബോട്ടിന്‍റെ ടാങ്കിലിറക്കിയെന്ന ആക്ഷേപത്തില്‍ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു.ബേപ്പൂർ ഹാർബറിൽ ടെൽസ ബോട്ടിൽ വെച്ച് വളമായി എടുക്കാനുള്ള മീന്‍ സൂക്ഷിക്കുന്ന ടാങ്കിലേക്ക് ആളെ ഇറക്കി വിഷ വാതകം ശ്വസിച്ച സംഭവത്തിലാണ് . കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലായിരുന്ന രണ്ടാമത്തെ മത്സ്യത്തൊഴിലാളിയും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിയായ സച്ചിൻ ദാസാണ് ( 27) മരിച്ചത്

നേരത്തെ ദിലിപ് സുർ എന്നയാളും മരിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ മരിച്ചിട്ടും വന്‍തുക വാഗ്ദാനം ചെയ്ത് പരിചയമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ ടാങ്കിലിറക്കുന്ന ചതി വിവാദമായിട്ടുണ്ട്. മനുഷ്യത്വമില്ലാത്ത ഈ നടപടി സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടായിട്ടും അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here