Home Blog Page 295

ഒരു മിനിറ്റിൽ തന്നെ എത്ര ആക്ഷൻ ആണ് ഇടുന്നത്! ഒരു കോടീശ്വരന്റെ മോൾ അല്ലെ ഇത്; 32 വയസുകാരി വിസ്മയ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

vismaya mohanlal first debut in Malayalam cinema
vismaya mohanlal s new Malayalam movie thudakkam

നടനവിസ്മയം മോഹൻലാലിൻറെ മകൾ, മലയാള സിനിമയിലേക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. ഈ വരുന്ന ഏഴാം തീയതി ആണ് തുടക്കം മൂവിയുടെ റിലീസ്. മോഹൻലാലിനൊപ്പം ആദ്യമായി മകൾ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇക്കഴിഞ്ഞദിവസമാണ് ഷൂട്ടിനിടെ നേരിട്ട ടെൻഷനും മോഹൻലാലിന്റെ പിന്തുണയും ഒക്കെ വിസ്മയ തുറന്നുപറഞ്ഞത്.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നിരവധി അഭിമുഖങ്ങളും ഇപ്പോൾ വിസ്മയ വിവിധ ചാനലുകളിൽ നൽകുന്നുണ്ട്. അതേസമയം വിസ്മയക്ക് എതിരെ സൈബർ അറ്റാക്ക് നടത്തുന്ന ആളുകളും കുറവല്ല. വിസ്മയയുടെ മാനറിസങ്ങൾ, ആക്ഷനുകൾ. നിഷ്‌കങ്കത തുളുമ്പുന്ന സംസാര രീതികൾ ഒക്കെയും വളച്ചൊടിച്ചുകൊണ്ടാണ് ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത്.

ഒരു മിനിറ്റിൽ തന്നെ എത്ര ആക്ഷൻ ആണ് ഇടുന്നത്! ഒരു കോടീശ്വരന്റെ മകൾ ആണെന്ന ഒരു ഭാവവും ഈ പെൺകുട്ടിക്ക് ഇല്ല എന്ന് അഭിപ്രായം പറയുന്നവരും കുറവല്ല. മലയാളം വിസ്മയക്ക് അറിയില്ലെന്നും അതിനെ വളച്ചൊടിച്ചുകൊണ്ട് ചിലർ രംഗത്തേക്ക് എത്തുന്നതും കാണാൻ സാധിക്കും. എന്തിനാണ് കുട്ടീ ഇങ്ങനെ ബുദ്ധിമുട്ടി മലയാളം പറയുന്നത് അച്ഛനോടോ അമ്മയോടോ അറിയാവുന്ന ലങ്വേജിൽ പറഞ്ഞു കൊടുക്കണം അവർ മലയാളത്തിൽ പറഞ്ഞു കൊടുക്കും.മ ലയാളം അറിയാത്തതിൽ കുടുംബത്തിനും അഭിമാനം- എന്നിങ്ങനെ നീളുകയാണ് വിസ്മയ മോഹന്ലാലിനോടുള്ള സോഷ്യൽ മീഡിയയോടുള്ള പരിഭവം. മുപ്പത്തിരണ്ടുവയസാണ് ഇപ്പോൾ വിസ്മയക്ക് പക്ഷേ ആ പ്രായം ഉണ്ടെന്ന് ഈ കുട്ടിയെ കണ്ടാൽ തോന്നില്ലെന്നും, അച്ഛനും അമ്മയും എത്ര എളിമയോടെയാണ് ജീവിക്കാൻ മക്കളെ ശീലിപ്പിച്ചത് എന്നുള്ള അഭിപ്രായങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്.

അഭിനയത്തിനിടയിൽ ടെൻഷൻ ഉണ്ടായപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളും താര പുത്രി ഓർത്തെടുത്തു.

വേഗം കുറയ്ക്കൂ, ശാന്തമായി ചെയ്യൂ” എന്നായിരുന്നു അച്ഛൻ ആവർത്തിച്ച് പറഞ്ഞിരുന്നതെന്ന് അവർ പറഞ്ഞു. പേടി കൂടുമ്പോൾ കൂടുതൽ വേഗത്തിൽ അഭിനയിക്കാൻ ശ്രമിച്ചതാണ് തെറ്റുകൾക്ക് കാരണമായതെന്നും, അച്ഛന്റെ ആ ഉപദേശം ആത്മവിശ്വാസം വീണ്ടെടുക്കാൻ ഏറെ സഹായിച്ചുവെന്നും ഇക്കഴിഞ്ഞ ദിവസം അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് വിസ്മയ പറഞ്ഞിരുന്നു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

തൃശൂര്‍.അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ആലോചന. പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ച് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ” അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചനകൾ നടത്തുമെന്ന് വൈദ്യുതമന്ത്രി പറഞ്ഞു”. “അതിരപ്പിള്ളിയിൽ മറ്റൊരു ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉൾപ്പെടെ നേരത്തെ നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്”

ഇതൊരു വിവാദ വിഷയമാണ്. സർക്കാരും മുന്നണി നേതൃത്വവും ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമാണ്. അതിരപ്പിള്ളിയിൽ ഉള്ള ജലം കൃത്യമായി വിനിയോഗിക്കാൻ കഴിയുന്നില്ല. പദ്ധതി നിർവഹണത്തിൽ പോരായ്മകൾ ഉണ്ട് എന്നും സണ്ണി ജോസഫ്

വീണ്ടും പേമാരി,തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് എട്ടു ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന തീരദേശ ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടൻ-40) ആണ് മരിച്ചത്. പേരാമ്പ്ര വടകര ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ്.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഇന്ന് രാവിലെയാണ് ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബസ്സിൽ തന്നെ ഇയാൾ കിടന്നുറങ്ങി എന്നാണ് പ്രാഥമിക വിവരം.

വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പള്ളിശേരിക്കല്‍ അഖിലത്ത് പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ ജഗദമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ അഖിലത്ത് ജഗദമ്മയമ്മ(93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്. മക്കള്‍.അരവിന്ദാക്ഷന്‍പിള്ള(പ്രസിഡന്റ് ശാസ്താംകോട്ട ഭൂപണയ ബാങ്ക്),പങ്കജാക്ഷന്‍പിള്ള,പ്രസന്നന്‍പിള്ള,ലളിതമ്മ, പരേതനായ മുരളീധരന്‍പിള്ള.മരുമക്കള്‍. സുധാകുമാരി,മായാദേവി,ശുഭ,അനില്‍കുമാര്‍. സഞ്ചയനം ഞായര്‍ രാവിലെ

പള്ളിശേരിക്കല്‍ കോട്ടവിള റിട്ട. ഹെഡ്മിസ്ട്രസ് ജി. സീതാലക്ഷ്മിപിള്ള നിര്യാതയായി

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ കോട്ടവിള റിട്ട. ഹെഡ്മാസ്റ്റര്‍ ജനാര്‍ദ്ദനന്‍പിള്ളയുടെ ഭാര്യ വേങ്ങ എംഎസ് എച്ച്എസ് റിട്ട. ഹെഡ്മിസ്ട്രസ് ജി. സീതാലക്ഷ്മിപിള്ള(78)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്. മക്കള്‍. ബേബി സീജ(റിട്ട.ഹെഡ്മിസ്ട്രസ് വിദ്യാധിരാജ മോഡല്‍ എല്‍പിഎസ്, പള്ളിശേരിക്കല്‍), അഡ്വ. സജിത്കോട്ടവിള(എന്‍എസ്എസ് നായക സഭാംഗം). മരുമക്കള്‍. ബികെ വിനോദ്(റിട്ട. ഉദ്യോഗസ്ഥന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്), ഗീതാദേവി(ടീച്ചര്‍ എസ്എംഎച്ച്എസ്എസ് പതാരം)സഞ്ചയനം ഞായര്‍ രാവിലെ എട്ടിന്

ഉറങ്ങി കിടക്കുന്ന ഷാനുക്കയെ കാണാൻ ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞു പോയത്; ഇക്ക, ഡാഡിയുടെ അടുത്തേക്ക് പോയിട്ട് ഒരു വര്ഷം

prem nazir son shanavas shane

പ്രേം നസീറിന്റെ മകന്റെ ഓർമ്മദിനം സിദ്ദു പനക്കൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വര്ഷം ഒന്നുകഴിഞ്ഞിട്ടും ഇപ്പോഴും മരണം നടന്ന ദിവസത്തെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടെന്നാണ് സിദ്ദു പറയുന്നത്.

സിദ്ദുവിന്റെ വാക്കുകൾ

ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ അറിയാതെ കണ്ണുകളിൽ വെള്ളം നിറയും… ഇന്ന് ഷാനുക്ക മരിച്ചിട്ട് ഒരു വർഷം ആകുന്നു. ഷാനവാസ് ഇക്ക ലോകത്തുനിന്ന് വിട പറഞ്ഞപ്പോൾ കഴിഞ്ഞവർഷം എഴുതിയത്. തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഞാൻ. ഉറങ്ങി കിടക്കുന്ന ഷാനുക്കയെ കാണാൻ. ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞു പോയത്. ഷാനുക്ക ഈ ലോകം വിട്ടു പോയി എന്ന വാർത്ത ഇന്നലെ രാത്രി 11 മണിയോടുകൂടി അറിഞ്ഞപ്പോൾ അത് വിശ്വസിക്കാനായില്ല.

45 വർഷത്തെ ബന്ധമാണ് അവസാനിക്കുന്നത്. മലയാള ചലച്ചിത്ര പരിഷത്തിലെ ഓഫീസ് ബോയ് ആയിരുന്ന 80 കളിൽ നസീർ സാറിന്റെ വീട്ടിലേക്ക് നിരന്തരം പോയിക്കൊണ്ടിരുന്നപ്പോൾ തുടങ്ങിയ ബന്ധമാണ്. പ്രേം നസീർ എന്ന ഇതിഹാസത്തിന്റെ മകനെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.ആ വീടിന്റെ വരാന്തയിൽ നിൽക്കുമ്പോൾ, അകത്തുനിന്ന് ഷാനുക്ക കടന്നുവരുന്നത് കണ്ടാൽ ഒതുങ്ങി നിൽക്കുന്ന ബഹുമാനത്തിൽ തുടങ്ങി കാണുമ്പോൾ ചിരിക്കുന്നതിലേക്കും പരിചയപ്പെടുന്നതിലേക്കും എത്തി ആ ബന്ധം. അന്ന് അദ്ദേഹം സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ടില്ല. 81ലാണ് ആദ്യസിനിമ പ്രേമ ഗീതങ്ങൾ റിലീസ് ആവുന്നത്.പരിഷത്തിലെ ജോലിക്കാലത്തിനു ശേഷവും മദ്രാസിലെ സ്റ്റുഡിയോകളിൽ വച്ച് പലതവണ കണ്ടു സംസാരിച്ചു. അദ്ദേഹം അത്യാവശ്യം തിരക്കുള്ള നടനായി മാറിക്കൊണ്ടിരുന്നു. മദ്രാസിൽ നിന്ന് ഞാൻ താമസം കേരളത്തിലേക്ക് മാറിയതിനുശേഷം കുറെ നാൾ പിന്നെ ടച്ച് ഒന്നുമുണ്ടായില്ല.

പിന്നെ കാണുന്നത് തിരുവനന്തപുരത്ത് ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് ഏകദേശം 20 വർഷത്തോളം മുൻപാണെന്ന് തോന്നുന്നു. അന്നവിടെ ഷീല ചേച്ചിയും ഉണ്ടായിരുന്നു. ഷാനുക്ക എന്നെ ഷീല ചേച്ചിയുടെ അടുത്തേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തി ഇതാരാണെന്ന് ഓർമ്മയുണ്ടോ എന്ന് ചോദിച്ചു. ഞാൻ പരിഷത്തിൽ ജോലി ചെയ്യുമ്പോൾ ഷീല ചേച്ചിയായിരുന്നു ട്രഷറർ. ആ ഓർമ്മകളൊക്കെ പുതുക്കി. ആ പരിചയം പുതുക്കലും സൗഹൃദവും പിന്നീട് ദൃഢമായി മാറുകയായിരുന്നു.ഷാനുക്ക തിരുവനന്തപുരത്താണ് താമസം, ഫാമിലി മലേഷ്യയിലും. ഇടയ്ക്കിടയ്ക്ക് മലേഷ്യ പോയി വരും. പോകുന്നതിനു മുമ്പ് ഫോൺ ചെയ്തു ചോദിക്കും വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരണൊ എന്ന്. ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും ഒന്നു രണ്ടു തവണ ചെറിയ സമ്മാനങ്ങൾ കൊണ്ടുതന്നു.

ആറേഴുവർഷം വർഷം മുൻപ് ഒരു തിരുവോണത്തിന് ഞാൻ എന്റെ വീട്ടിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ഞങ്ങൾ അയൽപക്കത്തുള്ള മൂന്നുനാലു വീട്ടുകാർ ചേർന്നായിരുന്നു അത്തവണത്തെ ഓണസദ്യ. ഭക്ഷണം കഴിച്ചശേഷം ചെറിയ കളികളിൽ ഒക്കെ പങ്കെടുത്തതാണ് അദ്ദേഹം മടങ്ങിയത്.
തിരുവനന്തപുരത്ത് ഡിപിഐ ജംഗ്ഷനടുത്താണ് അദ്ദേഹം താമസിക്കുന്നത്. ഞാൻ ആ വഴി പോകുമ്പോൾ വിളിച്ചു നോക്കും അദ്ദേഹം ഉണ്ടെങ്കിൽ വീട്ടിൽ കയറി കുറച്ചുനേരം സംസാരിച്ചിട്ടാണ് പോവുക. ഏകദേശം മൂന്നോ നാലോ വർഷം മുമ്പ് അദ്ദേഹത്തിന് ഒരു കിഡ്നി മാറ്റിവെക്കൽ ഓപ്പറേഷൻ ഉണ്ടായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് സുഖമായ ശേഷവും അദ്ദേഹത്തെ പോയി കണ്ടു. ആ സമയത്ത് അദ്ദേഹം ആദ്യത്തെ ഫ്ലാറ്റ് വിട്ട് മറ്റൊന്നിലേക്ക് മാറിയിരുന്നു.

ഞാൻ വർക്ക് ചെയ്ത അഞ്ചു സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങളുടെ “ചൈന ടൗൺ” എന്ന പടത്തിലാണ് അദ്ദേഹം വീണ്ടും അഭിനയിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. എയ്ഞ്ചൽസ് എന്ന പടത്തിൽ എന്റെ മൂത്തമകൻ അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുകയും ചെയ്തു. ആറുമാസം മുമ്പ് മുതൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽ കിട്ടുമായിരുന്നില്ല. അദ്ദേഹം മലേഷ്യയിൽ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഇക്കഴിഞ്ഞ ജൂൺ 27ആം തീയതി വൈകിട്ട് ഞാൻ അദ്ദേഹത്തെ വീണ്ടും വിളിച്ചുനോക്കി ഫോൺ എടുത്തില്ല. 10 മിനിറ്റ് കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു ചെറിയ അസുഖങ്ങളൊക്കെ ആയി ഇരിക്കുകയാണെന്ന് പറഞ്ഞു. ചുമ ഉണ്ട് എന്നാണ് പറഞ്ഞത്. ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

നസീർ സാറിന്റെ അതേ സ്വഭാവം തന്നെയായിരുന്നു എന്റെ അനുഭവത്തിൽ ഷാനുക്കക്ക്. വലുപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഇഷ്ടപ്പെടുന്ന ശീലം സ്നേഹിക്കുന്ന ശീലം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായ നസീർ സാറിന്റെ മകന് അങ്ങനെ ആവാനേ കഴിയൂ. ആ ബന്ധവും അറ്റ് പോവുകയാണ്. ചില ബന്ധങ്ങൾ വേർപെടുമ്പോൾ, എന്നെന്നേക്കുമായി നഷ്ടമാകുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്.
മഹാനായ ആ പിതാവിന്റെ മകൻ ഡാഡിയുടെ അടുത്തേക്ക് യാത്രയായി കഴിഞ്ഞു. വർഷങ്ങൾക്കുശേഷം മകനെ കാണാൻ ആ പിതാവും മാതാവും അവിടെ കാത്തിരിക്കുന്നുണ്ടാകും. യാത്രയയക്കുന്നവരുടെ വേദന യാത്ര പോകുന്നവർ അറിയുന്നില്ല എന്നതാണ് സത്യം.

വെള്ളം കയറില്ല എന്ന് പറഞ്ഞ റോഡിൽ വെള്ളം കയറി,എ സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്‍

എ സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്‍. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും പ്രതിയാക്കണം. ജനങ്ങളുടെ പണം മോഷ്ടിച്ചത് ആരെന്ന് കണ്ടെത്തണം

വെള്ളം കയറില്ല എന്ന് പറഞ്ഞ റോഡിൽ വെള്ളം കയറി. കുട്ടനാടിനെ മനസ്സിലാക്കാതെയാണ് 750 കോടി രൂപ ചിലവഴിച്ചത്. വെള്ളം കയറാത്ത സ്ഥലങ്ങളിൽ പാലം നിർമ്മിച്ചു. പുറത്തുനിന്ന് കൺസൾട്ടന്റിനെ കൊണ്ടുവന്നാണ് രൂപകല്പന ചെയ്തത്

പി എസ് സി പരീക്ഷാക്രമകേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു

തിരുവനന്തപുരം.പി എസ് സി പരീക്ഷാക്രമകേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു.ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർമാർ എസ്ഐമാർ എന്നിവരെ ഉൾപ്പെടുത്തി ടീമംഗങ്ങളുടെ എണ്ണം പത്തിൽ നിന്ന് 20 ആക്കി. അതിനിടെ പരീക്ഷയിൽ വിട്ടുപോയ 10 ചോദ്യങ്ങളുടെ മൂല്യം നിർണയം നടത്താൻ പരീക്ഷാ വിഭാഗത്തോട് പി എസ് സി നിർദേശിച്ചു.

പരാതികളുടെ എണ്ണം കൂടി പലതിലും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുന്നു ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചത്. ശാസ്ത്രീയ ഫോറൻസിക് പരിശോധനകളിലൂടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് തീരുമാനം.നിലവിൽ കിട്ടിയ 95 പരാതികളിൽ പകുതിയിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള മൂല്യനിർണയുമായി ബന്ധപ്പെട്ട പരാതിയിൽ പി എസ് സി ചെയർമാനെ ചോദ്യം ചെയ്യാൻ കത്ത് നൽകിയിട്ടുണ്ട്.ഇതിനെതിരെ പ്രതിപക്ഷ നേതാവടക്കം സിപിഎം രംഗത്തെത്തിയത് പരീക്ഷാക്രമക്കേടുകൾ മറച്ചുവെക്കാനാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പി എസ് സി ചെയർമാനായി ഡോ എം ആർ ബൈജുവിനെ നിയമിച്ചത്.
ഇതിനിടെ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ വിട്ടുപോയ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താൻ പി എസ് സി പരീക്ഷാ വിഭാഗത്തോട് നിർദ്ദേശിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ പുനർ മൂല്യനിർണയം നടത്താൻ വൈകിയിരുന്നു.

108 ആംബുലൻസ് തടഞ്ഞുനിർത്തി മെയിൽ നഴ്സിനെ ആക്രമിച്ചതായി പരാതി

വർക്കല.108 ആംബുലൻസ് തടഞ്ഞുനിർത്തി മെയിൽ നഴ്സിനെ ആക്രമിച്ചതായി പരാതി.കല്ലമ്പലം ഇടവൂർക്കോണം ബി.എസ്. മൻസിലിൽ ഷാനവാസാണ് പരാതിക്കാരൻ. രോഗിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് സംഭവം

വാഹനം തടഞ്ഞു നിർത്തി സംഘം അക്രമിക്കുകയായിരുന്നു.ഡ്യൂട്ടിയിലാണെന്നും അകാരണമായാണ് ആക്രമിക്കുന്നതെന്നും പറഞ്ഞിട്ടും ആക്രമണം നടത്തി. ഇതു സംബന്ധിച്ച വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ വർക്കല പോലീസ് കേസെടുത്തു .