30.2 C
Kollam
Tuesday 8th September, 2026 | 02:22:55 PM
Home News Local ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും ചികിത്സാ സഹായ വിതരണവും

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും ചികിത്സാ സഹായ വിതരണവും

ശാസ്താംകോട്ട:ലോക വനിതാദിനത്തിൻ്റെ ഭാഗമായി ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വനിതാ സ്വാശ്രയ സംഘം വാർഷിക ആഘോഷവും ചികിത്സാസഹായ വിതരണവും നടന്നു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അമൃതപ്രിയ ബി.എസ് ഉദ്ഘാടനം ചെയ്തു.വനിതാ വിങ്ങ് ജില്ലാ കോർഡിനേറ്റർ സുജിത സജീവ് അധ്യക്ഷത വഹിച്ചു.

ശാസ്താംകോട്ട പഞ്ചായത്ത്‌ ടൗൺ വാർഡ് അംഗം ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു.അനിൽ എവൺ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജിജോ പരവൂർ,മുരളി അനുപമ എന്നിവർ ചികിത്സാ സഹായം വിതരണം ചെയ്തു.സുരേന്ദ്രൻ വള്ളിക്കാവ്,സജീഷ് സോമൻ,രാജശേഖരൻ നായർ,ഉദയൻ കാർത്തിക,കെ.അശോകൻ,ശ്രീകുമാർ ശ്രീ,മധു ഇമേജ്,അനി വയനകം,മധു കുന്നത്തൂർ എന്നിവർ പ്രസംഗിച്ചു.ജില്ലാ വനിതാ സബ് കോർഡിനേറ്റർ ശാലിനി കേഫ സ്വാഗതവും പ്രിയ ലക്ഷ്മി നന്ദിയും പറഞ്ഞു.