30.1 C
Kollam
Tuesday 29th September, 2026 | 04:36:47 PM
Home News Breaking News സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്ക് വിമർശനം

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്ക് വിമർശനം

കണ്ണൂര്‍. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നേതാക്കൾക്ക് വിമർശനം.മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല.പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും. പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിനുദാഹരണം

മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ജില്ലാ നേതൃത്വത്തിനും വിമർശനം. പയ്യന്നൂർ സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ പാർട്ടി ചെറുതായി കണ്ടു. അടിയൊഴുക്ക് കണ്ടെത്താൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയതാക്കിയതിനെതിരെ രൂക്ഷ വിമർശനം

പാർട്ടി അണികളുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ല. ഭരണവിരുദ്ധ വികാരമല്ല ശൈലിയാണ് തിരിച്ചടിയായതെന്നും വിലയിരുത്തൽ