28.1 C
Kollam
Wednesday 24th June, 2026 | 01:02:12 PM
Home News Breaking News ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം; ഒപി ഡ്യൂട്ടി ഒരു മണിക്കൂര്‍ നീട്ടി, ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി...

ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം; ഒപി ഡ്യൂട്ടി ഒരു മണിക്കൂര്‍ നീട്ടി, ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയത്തിലും മാറ്റം, അംഗീകരിക്കില്ലെന്ന് കെജിഎംഒഎ

Advertisement

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം നിശ്ചയിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെയടക്കം ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. ആശുപത്രിയിലെ ഒപി ഡ്യൂട്ടി സമയം ഒരു മണിക്കൂര്‍ കൂട്ടി. ഒപി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും.

ഇതിന് പുറമെ ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ എട്ടു മുതൽ മൂന്നുമണിവരെയാക്കിയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാക്കിയും പുനക്രമീകരിച്ചു. അതേസമയം, പുതുക്കിയ സമയക്രമം അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി. അധിക നിയമനം നടത്തുന്നതിന് പകരം ഡോക്ടര്‍മാരുടെയടക്കം ഡ്യൂട്ടി സമയം കൂട്ടുന്നത് പരിഹാരം അല്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

Advertisement