28.6 C
Kollam
Wednesday 4th November, 2026 | 03:06:27 PM
Home News Breaking News ശബരിമല നട ഓഗസ്റ്റ് 16ന് തുറക്കും…. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ശബരിമല നട ഓഗസ്റ്റ് 16ന് തുറക്കും…. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

Advertisement

പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട തുറക്കും. 16 മുതല്‍ 21 വരെയും ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ഓഗസ്റ്റ് 24 മുതല്‍ 28 വരെയും ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം.
ചിങ്ങമാസ – ഓണ പ്രത്യേക പൂജകളുടെ ഭാഗമായി ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഭക്തര്‍ക്ക് www.sabarimalaonline.org വെബ്സൈറ്റ് വഴി സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.