Home Blog Page 290

വെള്ളത്തിലിറങ്ങി ബസ് തകരാറാവാതിരിക്കാന്‍ നിര്‍ദ്ദേശവുമായി കെഎസ്ആര്‍ടിസി

ആലപ്പുഴ. ചെങ്ങന്നൂർ കഴിഞ്ഞ് കുറ്റൂർ പാലത്തിന് രണ്ട് സൈഡിലും വാഹനങ്ങൾ കടന്ന് പോകാൻ കഴിയാത്ത വിധം വെള്ളം കെട്ടി നിൽക്കുന്നതിനാൽ MC റോഡ് വഴി പോകുന്ന KSRTC യുടെ സെൻസർ ഘടിപ്പിച്ച പുതിയ ബസുകൾ സർവീസുകൾ ക്രമീകരിക്കാന്‍ അധികൃതര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി,

തിരുവനന്തപുരത്ത് നിന്നും MC വഴി പോകുന്ന വാഹനങ്ങൾ അടുർ എത്തിയ ശേഷം – പഴകുളം – നൂറനാട് -ചാരുമൂട് – കറ്റാനം – കായംകുളം (KP റോഡ്) വഴി സർവീസ് നടത്തണം.

ചെങ്ങന്നൂർ എത്തിച്ചേർന്ന വാഹനങ്ങൾ തിരിച്ച് മുളക്കുഴ എത്തിയ ശേഷം കോട് കുളഞ്ഞി -കൊല്ലകടവ് – കൊച്ചാലുമൂട് – വലത് തിരിഞ്ഞ് മാവേലിക്കര – ഹരിപ്പാട് വഴി സർവീസ് തുടരണം എന്നാണ് നിര്‍ദ്ദേശം.

വടക്കൻ ജില്ലകളിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ കായംകുളം – കറ്റാനം – ചാരുമൂട് – നുറ നാട് -അടൂർ (KP റോഡ് )വഴി സർവീസ് നടത്തണം. റിസർവേഷൻ യാത്രക്കാരെ ഈ വിവരം മുൻകൂട്ടി അറിയിക്കണമെന്നും. യാതൊരു കാരണവശാലും ബസുകൾ വെളളത്തിൽ ഇറക്കി തകരാറിലാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്..

മനക്കര,പുന്നക്കാട് അഞ്ചുനിവാസിൽ ഓമനയമ്മ നിര്യാതയായി

ശാസ്താംകോട്ട, മനക്കര,പുന്നക്കാട് അഞ്ചുനിവാസിൽ പരേതനായ ബാലകൃഷ്ണപിള്ള യുടെ ഭാര്യ ഓമനയമ്മ ( 84 ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 11.30 ന്.
മക്കൾ. ലതയമ്മ,വേണുഗോപാലൻ നായർ, സുധാകുമാരി, ശ്രീദേവി (പപ്പ) മരുമക്കൾ. കൃഷ്ണപിള്ള (Late)
ഉഷാകുമാരി (മുൻ പഞ്ചായത്ത് മെമ്പർ ) ബാബു (Late ) മോഹനൻ പിള്ള.സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.

നടന്‍ പ്രദീപ് സിങ് റാവത്ത് അന്തരിച്ചു

മുംബൈ: പ്രശസ്ത നടന്‍ പ്രദീപ് സിങ് റാവത്ത് അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസായിരുന്നു.
നിരവധി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ നായകനായ ഗജിനിയിലും അമീര്‍ഖാന്റെ ലഗാനിലും പ്രധാന വില്ലന്റെ വേഷത്തിലെത്തിയത് പ്രദീപ് റാവത്ത് ആയിരുന്നു.

ചൈനാ ടൗണ്‍, കസിന്‍സ്, ഇത് പാതിരാ മണല്‍ എന്ന മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മഹാഭാരതത്തില്‍ അശ്വത്ഥമാവിന്റെ വേഷം അവതരിപ്പിച്ചിരുന്നു.

സുവർണ ജൂബിലി തിളക്കത്തിൽബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂൾ

ശാസ്താംകോട്ട:പുന്നമൂട് ബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ ആഗസ്റ്റ് 6,7 തീയതികളിൽ നടക്കും.6 ന് ഉച്ചയ്ക്ക് 1.30ന് പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ
ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി ദീപശിഖാപ്രയാണം വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി സ്കൂളിൽ നിന്നാരംഭിച്ച് ഭരണിക്കാവ്,മണക്കാട്ട് മുക്ക്,പുന്നമൂട് ജംഗ്ഷൻ വഴി തിരികെ എത്തിച്ചേരും.2.30ന് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടു കൂടി ഭരണിക്കാവ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തും.3.30 ന് ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ.തോമസ് വർഗ്ഗീസ് ചാവടിയിൽ സുവർണ്ണജൂബിലി പതാക ഉയർത്തും.

7 ന് ഉച്ചയ്ക്ക് 1.30ന് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ഉല്ലാസ് കോവൂർ എംഎൽഎ നിർവഹിക്കും.പിടിഎ പ്രസിഡൻറ് ജി.ബാബുക്കുട്ടൻ അധ്യക്ഷത വഹിക്കും.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് പിടിഎ പ്രസിഡൻ്റ് ജി.ബാബുക്കുട്ടൻ, അഡ്‌മിനിസ്ട്രേറ്റർ ഫാ.സാംജി ടി.ജോർജ്,അധ്യാപകൻ ആർ.സോളമൻ എന്നിവർ അറിയിച്ചു.

കോൺഗ്രസ്‌ നേതാവ് വരാനിയിൽ ബഷീർ നിര്യാതനായി

കരുനാഗപ്പള്ളി. കോൺഗ്രസ്‌ കരുനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി പട :വടക്ക് വരാണിയിൽ ബഷീർ (74) നിര്യാതനായി. സീനത്താണ് ഭാര്യ.മക്കൾ റിയാസ് ബഷീർ. അനസ് കെ ബഷീർ. അനഘ ബഷീർ . മരുമക്കൾ. ബിസ്മി സുറുമി. ഇർഫാന അനസ്. ആസിഫ് സിദ്ധീഖ് .

ബാങ്കുകളിൽ 11,403 അവസരങ്ങൾ; 600 ഒഴിവുകളുമായി ഇന്ത്യൻ കോഫി ഹൗസും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്കുള്ള തരഞ്ഞെടുപ്പിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ക്ലറിക്കൽ കേഡറിലുള്ള തസ്തികയാണിത്. 11 ബാങ്കുകളിലായി 11,403 ഒഴിവുണ്ട്. ഇതിൽ 108 ഒഴിവ് കേരളത്തിലാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.

Also Read: വെളുത്തുള്ളി കഴിച്ചാൽ ക്യാൻസർ സാധ്യത കുറയുമോ? വിദഗ്ധർ പറയുന്നു

56 കാറ്റഗറികൡലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന വിജ്ഞാപനം. സെക്രട്ടേറിയറ്റ്, പി.എസ്.സി. തുടങ്ങിയവയിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, ജല അതോറിറ്റിയിലെ ഡ്രാഫ്റ്റ്‌സ്മാൻ/ സബ് എൻജിനീയർ, സഹകരണ അപ്പക്‌സ് സൊസൈറ്റികളിലെ ജൂനിയർ ക്ലാർക്ക് തുടങ്ങി നിരവധി ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന തസ്തികകളും ഇതിൽപ്പെടും. ഇന്ത്യൻ കോഫി ഹൗസിൽ ജനറൽ വർക്കർമാരുടെ 600 ഒഴിവിലേക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വെളുത്തുള്ളി കഴിച്ചാൽ ക്യാൻസർ സാധ്യത കുറയുമോ? വിദഗ്ധർ പറയുന്നു

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണെന്ന വിശ്വാസം പണ്ടുമുതലേയുണ്ട്. എന്നാൽ വെളുത്തുള്ളി സ്ഥിരമായി കഴിച്ചാൽ ക്യാൻസർ വരാനുള്ള സാധ്യത കുറയുമോ. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വെളുത്തുള്ളിയുടെ ഗുണങ്ങൾ

വെളുത്തുള്ളിയിൽ അലിസിൻ പോലെയുള്ള സൾഫർ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ ഈ ഘടകങ്ങൾ സഹായിക്കും. ഇവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും, കേടായ കോശങ്ങളുടെ അമിതമായ വളർച്ച നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാനും വെളുത്തുള്ളിക്ക് കഴിവുണ്ട്.

വെളുത്തുള്ളി ക്യാൻസറിനെ തടയുമോ?

വെളുത്തുള്ളി കഴിക്കുന്നത് കൊണ്ട് മാത്രം ക്യാൻസർ സാധ്യത ഉറപ്പായും കുറയുമെന്ന് പറയാൻ കഴിയില്ല. ചില പഠനങ്ങളിൽ വെളുത്തുള്ളിയുടെ ഉപയോഗം ആമാശയത്തിലെയും വൻകുടലിലെയും ക്യാൻസർ സാധ്യത ചെറിയ തോതിൽ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, മറ്റ് പല പഠനങ്ങളിലും കാര്യമായ പ്രയോജനം കണ്ടെത്താനായിട്ടില്ല.

വെളുത്തുള്ളി എങ്ങനെ കഴിക്കാം?

സമീകൃതമായ ആഹാരത്തിന്റെ ഭാഗമായി വെളുത്തുള്ളി ഉപയോഗിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. കറികളിൽ ഫ്രഷ് വെളുത്തുള്ളി ചേർത്ത് ഉപയോഗിക്കാം. എന്നാൽ വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ഒഴിവാക്കണമെന്നും അവർ ഉപദേശിക്കുന്നു.

ക്യാൻസർ സാധ്യത കുറയ്ക്കാൻ ശരിക്കും എന്തുചെയ്യണം?

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഡോക്ടറുടെ സഹായം തേടുന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം, ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, കൃത്യമായി വ്യായാമം ചെയ്യുക, പുകവലി, പുകയില ഉൽപ്പന്നങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുക, മദ്യപാനം ഉപേക്ഷിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുക എന്നിവയാണ് ഏറ്റവും പ്രധാനം.

കൊച്ചി റോറോ സർവീസ് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ro ro kochi
ro ro kochi kerala

എൻജിൻ തകരാറിനെ തുടർന്ന് റോ-റോ ഒഴുകിപ്പോയി. ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് എത്തി രക്ഷാപ്രവർത്തനം നടത്തി. സബ് ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം. സീ റെസ്ക്യൂ ഗാർഡുമാരും രക്ഷാപ്രവർത്തകരായി . വൻ ദുരന്തം ഒഴിവായത് രക്ഷാപ്രവർത്തന സംഘത്തിന്റെ സമയോചിത ഇടപെടലിൽ തുടർന്ന് ആണ്.

ഓണയാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി, കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Also Read: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധിയെ വിട്ടയച്ചു

കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതൽ സെപ്റ്റംബർ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതൽ സെപ്റ്റംബർ രണ്ട് വരെയുമാണ് പ്രത്യേക സർവീസുകൾ ഉള്ളത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകൾ സർവീസ് നടത്തും. ഇതിനുപുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവിൽ നിന്ന് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.

മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളും സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എ.സിയുമാണ് സർവീസ് നടത്തുക. ഈ നഗരങ്ങളിൽ നിന്ന് തിരികെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ പ്രത്യേക ബസുകൾക്കും ഓൺലൈൻ വഴി ടിക്കറ്റെടുക്കാം. യാത്രികർക്ക് www.keralartc.com എന്ന വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടാകും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ ടിക്കറ്റുകൾ റിസർവ് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അഭ്യർഥിച്ചു.

മഴക്കെടുതികൾ മുതലാക്കി ചുവടുമാറ്റാൻ ലഹരിമാഫിയ! തകൃതിയിൽ ഇടപാടുകൾ; റിപ്പോർട്ട് പുറത്ത്

toofan kerala new updates

പെരുമ്പാവൂരില്‍ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധന ശക്തമാക്കിയതോടെ ജില്ലയുടെ മറ്റ് ടൗണുകളിലേക്ക് ചുവടുമാറ്റി ലഹരിമാഫിയ. മൂവാറ്റുപുഴയില്‍ ആറ് കിലോ കഞ്ചാവുാമായി ബംഗാള്‍ സ്വദേശി പിടിയില്‍. മഴക്കെടുതികളെ തുടര്‍ന്ന് പരിശോധനയുണ്ടാകില്ലെന്ന നിഗമനത്തിലെത്തിയ ആളാണ് പിടിയിലായത്.

പെരുമ്പാവൂരില്‍ നടപടികള്‍ കടുപ്പിച്ചതോടെ ലഹരിമാഫിയ സംഘങ്ങള്‍ മൂവാറ്റുപുഴ, ആലുവ, അങ്കമാലി തുടങ്ങിയ മേഖലകളിലേക്കാണ് ചുവടുമാറ്റിയത്. വില്‍പനയും ലഹരിമരുന്നി്‌ന്റെ കൈമാറ്റത്തിനും പുതിയ സങ്കേതങ്ങള്‍ തേടുകയാണ് ലഹരിമാഫിയ. കാലവര്‍ഷം ശക്തമായി പൊലീസടക്കം രക്ഷാപ്രവര്‍ത്തനത്തിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ ഇത് മുതലാക്കി ഇടപാടുകള്‍ നടത്തുകയാണ് ലഹരിസംഘങ്ങള്‍.

ഇങ്ങനെയൊരു നീക്കമാണ് മൂവാറ്റുപുഴ പൊലീസ് തകര്‍ത്തത്. നേരത്തെ സ്വീകരിച്ച ഓര്‍ഡര്‍ പ്രകാരം കഞ്ചാവ് വിതരണം ചെയ്യാനെത്തിയതായിരുന്നു ബംഗാള്‍ സ്വദേശി ഷെയ്ഖ് സിദ്ദിഖി. ആറ് കിലോ കഞ്ചാവുമായി എംസി റോഡിലെ വാഴപ്പള്ളി മില്‍മയ്ക്ക് എതിര്‍വശത്തുള്ള വെയിറ്റിങ്് ഷെഡ്ഡില്‍ കാത്തുനില്‍ക്കുകയായിരുന്നു ഷെയ്ഖ് സിദ്ദിഖി.

സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു പൊലീസ് സംഘത്തിന് സംശയം തോന്നിയായിരുന്നു പരിശോധന. ബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിന്‍ മാര്‍ഗമാണ് ഷെയ്ഖ് സിദിഖി കഞ്ചാവ് എത്തിച്ചത്. ആലുവയില്‍ ട്രെയിനിറങ്ങിയ ശേഷം ബസില്‍ മൂവാറ്റുപുഴയിലെത്തി. മൂവാറ്റുപുഴയില്‍ വെച്ച് കഞ്ചാവ് കൈമാറാനായിരുന്നു നിര്‍ദേശം. കനത്ത മഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പരിശോധനയുണ്ടാകില്ലെന്ന നിഗമനത്തിലാണ് ലഹരി കൈമാറ്റം മൂവാറ്റുപുഴയില്‍ വെച്ചാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊലീസിന്റെ ജാഗ്രതയില്‍ ലഹരിമാഫിയയുടെ കണ്ണി കുടുങി. കഞ്ചാവ് എത്തിക്കാന്‍ ആവശ്യപ്പെട്ടയാളുടെ വിവരവും പൊലീസിന് ലഭിച്ചു. മൂവാറ്റുപുഴ എസ്‌ഐ റാസിഖ് പി.എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്