30.2 C
Kollam
Tuesday 8th September, 2026 | 03:23:00 PM
Home News Kerala മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു…..ലോണ്‍ ആപ്പ് ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു…..ലോണ്‍ ആപ്പ് ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി

ലോണ്‍ ആപ്പ് ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ഇരുപത്തിയൊന്നുകാരനായ ആനന്ദ് ആണ് മരിച്ചത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആനന്ദ് ആസിഡ് കുടിച്ചിരുന്നു. ചികില്‍സയിലിരിക്കേയാണ് മരണം.

ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആനന്ദിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരണപ്പെട്ടത്. ലോണ്‍ ആപ്പില്‍നിന്ന് പണം എടുത്തതിനു പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായി പിതൃസഹോദരന്‍ അനില്‍കുമാര്‍ പറഞ്ഞു.

പണം നല്‍കാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആനന്ദിന്റെ കുടുംബം പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.