26.6 C
Kollam
Saturday 3rd October, 2026 | 03:22:36 AM
Home News Breaking News സതീശൻ മന്ത്രിസഭയിൽ യുവമുഖങ്ങൾ; ചാണ്ടി ഉമ്മൻ, പി സി വിഷ്ണുനാഥ് എം ലിജു എന്നിവർ സാധ്യതയിൽ

സതീശൻ മന്ത്രിസഭയിൽ യുവമുഖങ്ങൾ; ചാണ്ടി ഉമ്മൻ, പി സി വിഷ്ണുനാഥ് എം ലിജു എന്നിവർ സാധ്യതയിൽ

Advertisement

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനും മന്ത്രിയാകും. പരിഗണിക്കുന്നതായി സൂചന.

സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു, ബിന്ദുകൃഷ്ണ, എപി അനിൽകുമാർ, പി സി വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ്  മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്.സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചർച്ച പുരോഗമിക്കുന്നത്‌. കൊല്ലം ജില്ലയിൽനിന്നുള്ള പ്രാതിനിധ്യം കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും ഏറെക്കുറേ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്ക് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്ട്‌.

അഞ്ച് മന്ത്രി സ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ മുസ്ളീം ലീഗ് ഉറച്ചുനിൽക്കുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഫോർമുല. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് ഉയർന്നുവരുന്നുണ്ട്.