Home News Breaking News ‘നിങ്ങളുടെ സൂത്രത്തിൽ വീഴില്ലന്ന് ‘പി കെ കുഞ്ഞാലിക്കുട്ടി

‘നിങ്ങളുടെ സൂത്രത്തിൽ വീഴില്ലന്ന് ‘പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:വിഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരയും, വകുപ്പുകളയും കുറിച്ചുള്ള അവസാന വാക്ക് കോൺഗ്രസാണ് പറയേണ്ടതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ചർച്ച പൂർത്തിയായി. ഇനി നാളെ ചർച്ച ഉണ്ടാകുമോയെന്ന് പറയാനാകില്ല. ജോയിൻ്റ് ഡിസ്ക്കഷൻ വേണമല്ലോ? മന്ത്രിമാരെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘ഇതൊക്കെ നിങ്ങളുടെ സൂത്രങ്ങളാണ്, സൂത്രത്തിൽ വീഴില്ല’ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അഞ്ച് മന്ത്രി സ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ മുസ്ളീം ലീഗ് ഉറച്ചുനിൽക്കുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഫോർമുല. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് ഉയർന്നുവരുന്നുണ്ട്.