26.6 C
Kollam
Saturday 3rd October, 2026 | 02:03:21 AM
Home News Local എംഡിഎംഎ കടത്ത്; യുവാവ് അറസ്റ്റില്‍

എംഡിഎംഎ കടത്ത്; യുവാവ് അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി: കാറില്‍ 6.471 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി പത്തിയൂര്‍ കോട്ടയില്‍ വീട്ടില്‍ ബുനാഷ്ഖാന്‍ (33) ആണ് പിടിയിലായത്. കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. റെജിലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ജെ. രേഖശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ ടി.ജെ. ജയകുമാര്‍, എസ്. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എസ്. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കിഷോര്‍, അന്‍ഷാദ്, ശ്രീവാസ് എന്നിവര്‍ പങ്കെടുത്തു.