27.6 C
Kollam
Friday 2nd October, 2026 | 10:11:26 PM
Home News Breaking News പാവപ്പെട്ടവർ സ്ഥലം വിട്ട് നൽകിയും ലീഗ് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചതും വിദ്യാർത്ഥികളെ സഹായിക്കാൻ...

പാവപ്പെട്ടവർ സ്ഥലം വിട്ട് നൽകിയും ലീഗ് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചതും വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടിയാണന്ന് മന്ത്രി പികെ ബഷീർ മറക്കരുത്, മുസ്ലിംലീഗ് ക്യാംപ്

Advertisement

മലപ്പുറം.മന്ത്രി പികെ ബഷീർ കൊണ്ടോട്ടി EMEA കോളേജ്‌ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രമേയം.തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് മൺസൂൺ ക്യാമ്പിലാണ് പ്രമേയം.

പ്രമേയത്തിൽ മന്ത്രി പികെ ബഷീറിനും കോളേജ്‌ മാനേജ്‌മെന്റിനുമെതിരെ രൂക്ഷ വിമർശനം. മന്ത്രി പികെ ജനറൽ സെക്രട്ടറിയായി ലീഗ് നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് കൊണ്ടോട്ടി EMEA കോളേജ്. കോളേജിൽ അഡ്മിഷന് വേണ്ടി വലിയ തുക കോഴ വാങ്ങുന്നുവെന്ന് വിമർശനം. കോളേജ് വിദ്യാഭ്യാസ കച്ചവട കേന്ദ്രമായി മാറി

ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തലവരി പണം വാങ്ങുന്നത് ലജ്ജാകരം.പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.പാവപ്പെട്ടവർ സ്ഥലം വിട്ട് നൽകിയും ലീഗ് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചതും വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടിയാണന്ന് മന്ത്രി പികെ ബഷീർ മറക്കരുതെന്നും പ്രമേയത്തിൽ

പ്രതിഷേധം ഉയർത്തിയതിന്. പികെ ബഷീറിന്റെ നിർദ്ദേശപ്രകാരം യൂത്ത് ലീഗ് ഭാരവാഹിക്ക് നേരെ പ്രതികാര നടപടി ഉണ്ടായന്നും വിമർശനം. യൂത്ത് ലീഗിനെ ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നും മന്ത്രിക്ക് മുന്നറിയിപ്പ്. തലവരി പണം വാങ്ങിയത് നികൃഷ്ടമായ പ്രവർത്തി

പാർട്ടി നേതൃത്വം മാനേജ്‌മന്റിന് കടിഞ്ഞാണ് ഇട്ടില്ലങ്കിൽ സാധാരണക്കാരെ അണിനിരത്തി പരസ്യ പ്രതിഷേധമെന്നും പഞ്ചായത്ത് കമ്മിറ്റി