26.5 C
Kollam
Saturday 3rd October, 2026 | 06:32:28 AM
Home News Kerala സുഹൃത്തിനെ കൈകാണിക്കുന്നതിനിടെ ബൈക്ക് തെന്നി; ടിപ്പറിനടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

സുഹൃത്തിനെ കൈകാണിക്കുന്നതിനിടെ ബൈക്ക് തെന്നി; ടിപ്പറിനടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം: പനവൂരിൽ ടിപ്പറിനടിയിൽപ്പെട്ട് ടിപ്പർ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. കല്ലറ സ്വദേശി അരുണാണ് മരിച്ചത്. വെഞ്ഞാറമൂട്–പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്‌ലിം പള്ളിക്ക് സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

രാവിലെ വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു അരുൺ. ഇതിനിടെ അതേ ക്വാറിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പറിന് കൈകാണിക്കുന്നതിനിടെ ബൈക്ക് തെന്നിമാറി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിന്റെ ചക്രം അരുണിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അരുണും ടിപ്പർ ഓടിച്ചിരുന്ന സുഹൃത്തും വേങ്കമല ക്വാറിയിലെ ഡ്രൈവർമാരാണ്. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.