Home Blog Page 287

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി; സർക്കാർ നീക്കത്തിനെതിരെ ചാലക്കുടിപ്പുഴ സംരക്ഷണ സമിതി

athirappilly project

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരാലോചിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ചാലക്കുടിപ്പുഴ സംരക്ഷണ സമിതി. പദ്ധതി നടപ്പാക്കിയാൽ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ എസ് പി രവി പറഞ്ഞു. അതിരപ്പിള്ളിയിലെ വെള്ളം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന വൈദ്യുത മന്ത്രിയുടെ വാദം തെറ്റ്. യുഡിഎഫ് പുനരാലോചന ചെയ്യില്ലായെന്നതാണ് തങ്ങൾ വിചാരിക്കുന്നതെന്നും സംരക്ഷണ സമിതി.

സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കെഎസ്ഇബി അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സാധ്യത പരിശോധിക്കുന്നത്. ഇന്നലെ പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ച വൈദ്യുത മന്ത്രി സണ്ണി ജോസഫ് പദ്ധതിയെക്കുറിച്ച് ആലോചിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായ തുക; 24 ലക്ഷം രൂപ വിതരണം ചെയ്യും

pulikkali thrissur

കേന്ദ്രസർക്കാരിൻ്റെ ലോഗോ പതിപ്പിക്കാത്തതിനെത്തുടർന്ന് തടഞ്ഞുവച്ച തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായ തുക അനുവദിച്ചു. പുലിക്കളി കഴിഞ്ഞ് ഒരു വർഷം ആകുമ്പോഴാണ് കേന്ദ്രസർക്കാർ തുക അനുവദിക്കുന്നത്. 8 പുലിക്കളി സംഘങ്ങൾക്കായി 24 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. തുക അനുവദിക്കാഞ്ഞതിനെ തുടർന്ന് പുലികളി സംഘങ്ങൾ പരസ്യ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് സുരേഷ് ഗോപിയുമായി നടത്തിയ ചർച്ചയിൽ കേന്ദ്രസർക്കാരിന് കത്ത് നൽകുകയും അതേത്തുടർന്ന് തുക അനുവദിക്കുകയുമായിരുന്നു. വരുന്ന പുലികളിയിൽ കേന്ദ്ര മാനദണ്ഡപ്രകാരം ലോഗോ പ്രദർശിപ്പിക്കാമെന്ന ഉറപ്പിൻമേലാണ് തുക അനുവദിച്ചിരിക്കുന്നത്.

തൃശ്ശൂരിൽ പന്നിപ്പനി

Thrissur h1n1 spreading cases

മറ്റത്തൂർ വെള്ളികുളങ്ങര യിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിക്ക് പന്നിപ്പനി ഇന്നലെ സ്ഥിരീകരിച്ചത്.

കുട്ടി എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആണ്.

കുട്ടിയുടെ വീടിനു സമീപത്തെ പന്നിഫാമിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.

കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകളിൽ ദുരിതം കടുക്കുന്നു,തോട്ടപ്പള്ളി സ്പിൽവേ പ്രതിസന്ധി ആരുടെ കുറ്റം

ആലപ്പുഴ. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം മഴയും ശക്തമായതോടെ ആലപ്പുഴയിൽ കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകളിൽ ദുരിതം കടുക്കുന്നു. വെള്ളം കടലിലേക്ക് ഒഴുകി പോകേണ്ട തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപം മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി.പ്രതിഷേധം കനത്തതോടെ താൽക്കാലിക പാലം പൊളിച്ചു നീക്കിയാണ് മാലിന്യം കടലിലേക്ക് ഒഴുകിപ്പോകാൻ വഴിയൊരുക്കിയത്. എന്നാല്‍ പ്രളയം മുന്‍കൂട്ടി മനസിലാക്കാതെ വെള്ളത്തിന്‍റെ വഴി തുറക്കാഞ്ഞത് ആരുടെ കുറ്റമെന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ സിപിഎം സ്ഥലത്ത് സമരവും തുടങ്ങി.

കിഴക്കൻ വെള്ളം ഒഴുകിയെത്തി പൂർണമായും ദുരിതരായ കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകൾക്ക് ആഘാതം വർദ്ധിപ്പിച്ചാണ് ഇന്നലെ രാത്രി മുതൽ മഴ ശക്തമായത്.ഇതോടെ ഒഴുക്ക് വെള്ളത്തിനൊപ്പം പെയ്ത്ത് വെള്ളവും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറിന് ഇരുവശവും മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് വെള്ളത്തിൻറെ ഒഴുക്കിനെയും ബാധിച്ചിരുന്നു.പൊഴിമുഖത്ത് ആവശ്യത്തിന് മണൽ നീക്കാത്തതും വെള്ളത്തിൻറെ ഒഴുക്കിനെ ബാധിച്ചു.

വിവരമറിഞ്ഞെത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.തുടർന്ന് ദേശീയപാത വിഭാഗം താൽക്കാലിക പാലം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു.മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് പാലത്തിൻറെ ഒരു ഭാഗം അറുത്തുമാറ്റി.ഇതോടെ കെട്ടിക്കിടന്ന് മാലിന്യം കടലിലേക്ക് ഒഴുകിപ്പോയി. എന്നാല്‍ വെള്ളം നന്നായി ഒഴിയാന്‍ ഇതു മതിയാവില്ലെന്നാണ് വിലയിരുത്തല്‍.

മഴ ശക്തമായി തുടരുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂന്നടിയിലേറെ വെള്ളമാണ് ഉയർന്നത്. വെള്ളം കയറിയിട്ടും വീടുകളിൽ നിന്ന് ആളുകൾ മാറാൻ തയ്യാറാകാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം വെള്ളം കയറിയതോടെ ആലപ്പുഴ നഗരത്തിലെ സ്കൂളുകളിലേക്കും കുട്ടനാട്ടിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ദുരിതബാധിത മേഖലകളിലെ ഏകോപനം കുറച്ചുകൂടി മെച്ചപ്പെട്ടതാകണമെന്ന് ആവശ്യമാണ് ഉയരുന്നത്

ശബരിമല മിൽമ നെയ്യ് ക്രമക്കേട്, 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി.ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. വിജിലൻസ് ഡയറക്ടർക്കാണ് നിർദേശം. അന്വേഷണത്തിന് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന് നിർബന്ധമില്ല എന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണെങ്കിലും മതിയാകും.

മികച്ച ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് മിൽമ നെയ്യ് ഇടപാടുമായി മുന്നോട്ടുപോയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തി അറുപത്തയ്യായിരം ലീറ്റർ നെയ്യ് യാതൊരു പരിശോധനയും ഇല്ലാതെയാണ് വാങ്ങിയതെന്ന് കോടതി വീണ്ടും വിമർശിച്ചു. ഗുണനിലവാരം മനസ്സിലാക്കാതെ എങ്ങനെ നെയ്യ് വാങ്ങി എന്നും കോടതി ചോദ്യമുന്നയിച്ചു

കോച്ചിംഗ് സെന്ററുകളുടെ മാതൃക ചോദ്യപേപ്പർ അതേപടി പിഎസ് സി  പരീക്ഷയിലും,പി എസ് സിയെ കുരുക്കി കൂടുതൽ മൊഴികൾ

തിരുവനന്തപുരം.പരീക്ഷാ ക്രമക്കേടിൽ പി എസ് സിയെ കുരുക്കി കൂടുതൽ മൊഴികൾ. 
ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ കോച്ചിംഗ് സെന്ററുകളുടെ ഇടപെടൽ ഉണ്ടായെന്നു ഉദ്യോഗാർത്ഥികൾ എസ് ഐ ടി ക്ക് മൊഴി നൽകി.
കോച്ചിംഗ് സെന്ററുകളുടെ മാതൃക ചോദ്യപേപ്പർ അതേപടി പരീക്ഷയിലും ആവർത്തിച്ചു എന്നാണ് ആരോപണം.
പരാതികൾ ഉയർന്ന കോച്ചിംഗ് സെൻ്ററിൽ അടക്കം പരിശോധന നടത്താനാണ് എസ് ഐ ടി യുടെ നീക്കം.

ഉദ്യേഗർത്ഥികളിൽ ചിലർ അന്വേഷണ സംഘത്തിനു നൽകിയ മൊഴിയാണ് പി എസ് സി ക്ക് വീണ്ടും കുരുക്കാവുന്നത്.
ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും നിയമനത്തിലടക്കം
കോച്ചിംഗ് സെന്ററുകളുടെ ഇടപെടൽ ഉണ്ടായെന്നാണ്   എസ് ഐ ടി ക്ക് മുന്നിൽ പരാതിക്കർ മൊഴി നൽകിയത്.
കോച്ചിംഗ് സെന്ററുകളിൽ നടത്തുന്ന മാതൃക ചോദ്യപേപ്പർ അതേപടി പരീക്ഷയിലും ആവർത്തിച്ചു എന്നാണ് ആരോപണം. മൊഴികൾ ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ കോച്ചിംഗ് സെൻട്രൽ കേന്ദ്രീകരിച്ചു അന്വേഷണം നടത്താനാണ് എസ് ഐ ടി നീക്കം.
പരാതികൾ ഉയരുന്ന പി എ എസ് സി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പട്ടികയിൽ ഒരേ കോച്ചിങ് സെൻ്ററിൽ നിന്നുള്ളവർ കൂടുതലായി ഇടം പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.


നിലവിൽ ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമായിരിക്കും ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെയുള്ലവരെ ചോദ്യം ചെയ്യുക. പരീക്ഷാ ക്രമക്കേടിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രതികളാവുമെന്നാണ് സൂചന. ഇവരെയും ഉടൻ ചോദ്യംചെയ്യും. പ്ലാനിംഗ് ബോർഡ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ അരുണിനെ ഈയാഴ്ച ചോദ്യം ചെയ്യും. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്. കേസിൽ അഴിമതി നിരോധന നിയമം ചുമത്തിയിയിട്ടുണ്ട്. അന്വേഷണസംഘം രൂപീകരിച്ചതിനു ശേഷം വരെ നൂറിൽ അധികം പരാതികൾ എത്തിക്കഴിഞ്ഞുവെന്ന് അന്വേഷണസംഘം പറയുന്നു.തോന്നും വിശദമായി പരിശോധിക്കും.

മുത്തങ്ങയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീലുമായി എം ഗീതാനന്ദൻ ഹൈക്കോടതിയിൽ

കൊച്ചി.മുത്തങ്ങയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീലുമായി എം ഗീതാനന്ദൻ ഹൈക്കോടതിയിൽ. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം എന്നാണ് ആവശ്യം. വിചാരണക്കോടതി നല്‍കിയ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണം എന്നും അപ്പീലിൽ ഗീതാനന്ദൻ ആവശ്യപ്പെടുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട ബിനു, രമേശന്‍, അനിൽകുമാര്‍ എന്നിവരും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.

അധികാരമില്ലാതെയാണ് കേസ് സിബിഐ അന്വേഷിച്ചതെന്നും കല്‍പ്പറ്റ സെഷന്‍സ് കോടതിയിലെ വിചാരണ നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലിലെ പ്രധാന വാദം. കേസില്‍ ഗൂഡാലോചനക്കുറ്റം നിലനില്‍ക്കില്ല. തെളിവുകളുടെ പകര്‍പ്പ് നല്‍കാതെയായിരുന്നു കേസിന്റെ വിചാരണ. ഇത് തങ്ങളുടെ നീതിപൂർവ്വമായ കേസ് നടത്തിപ്പിനെ ബാധിച്ചു എന്നും പ്രധാന സാക്ഷി പികെ ശശീന്ദ്രന്റെ മൊഴികള്‍ പരസ്പര വിരുദ്ധമാണ് എന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റ് സ്തംഭിപ്പിച്ചു

ന്യൂഡെല്‍ഹി.അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റ് സ്തംഭിപ്പിച്ചു.സമ്മേളനം ആരംഭിച്ച് മിനിറ്റുകൾക്കകം ലോക്സഭ ഉച്ചയ്ക്കു രണ്ടു മണിവരെ നിർത്തിവച്ചു. സഭ തുടർച്ചയായി തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

കോക്രോച്ച് ജനതാ പാർട്ടിയുടെ ഡൽഹി പ്രക്ഷോഭത്തിനിടെ നടത്തിയ പൊലീസ് ഇടപെടലിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. ലോക്സഭ സമ്മേളിച്ച ഉടൻ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് സഭാനടപടികൾ തടസ്സപ്പെടുത്തി. ധനമന്ത്രി നിർമല സീതാരാമൻ ബാങ്കേഴ്സ് ബുക് എവിഡൻസ് ബില്ലും ടാക്സേഷൻ ആൻഡ് അതർ ബിൽസ് ഭേദഗതി ബില്ലും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ആദായനികുതി ഓർഡിനൻസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രനും സൌഗതാ റോയിയും കൊണ്ടുവരുന്ന പ്രമേയവും ഇന്ന് പരിഗണനയിൽ ഉണ്ടായിരുന്നു.

സഭ തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ അജൻഡയുമായാണ് റിജിജു എത്തിയതെന്നായിരുന്നു കെ സി വേണുഗോപാൽ എം പിയുടെ പ്രതികരണം.പാർലമെന്‍റ് തുടങ്ങും മുൻപ് പ്രധാനമന്ത്രി ബിജെപിയുടെ 37എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിജെപി പ്രക്ഷോഭത്തിലെ അമിത്ഷായുടെ വിശദീകരണത്തിനു പുറമെ രാം ജന്മഭൂമി സംഭാവനക്കൊള്ള പാർലമെന്‍റ് ചർച്ച ചെയ്യണം, ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന വാഗ്ദാനം പാലിക്കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും നിർത്തിവച്ചു. ഇ 20 പെട്രോളിന് എതിരേ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ് ചട്ടം 267 അനുസരിച്ച് രാജ്യസഭയിൽ നോട്ടീസ് നൽകി. എവിടെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ എംപിമാർ വിജയ് ചൌക്കിലേക്ക് മാർച്ച് നടത്തി.

കൊല്ലം കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ കനിവു തേടി കാത്തുകിടക്കുന്നത് മുക്കാൽ ലക്ഷം ഫയലുകൾ

കൊല്ലം. കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ കനിവു തേടി കാത്തുകിടക്കുന്നത് മുക്കാൽ ലക്ഷം ഫയലുകൾ. കളക്ടറേറ്റ് , ആർ.ഡി.ഒ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 2.05 ലക്ഷം ഫയലുകളും ചുവപ്പ് നാടയിയിൽ . ഫയലുകൾ തീർപ്പാക്കാൻ നടപടി ആരംഭിച്ചെന്ന് കളക്ട്രേറ്റ്.

സർക്കാർ ഓഫീസുകളിലെ ഫയൽ നിക്കത്തെ സംബന്ധിച്ച പരാതികൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. അതിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്നുള്ളതാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലം കളക്ടേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം മുക്കാൽ ലക്ഷത്തിലധികം ആണ്.എന്തുകൊണ്ടെന്ന് ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. കളക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ 46,780 ഫയലുകളുടേയും പഴക്കം രണ്ടര വർഷത്തിലധികം .
കളക്ടറേറ്റിന് പുറമേ കൊല്ലം, പുനലൂർ ആർ.ഡി.ഒ ഓഫീസുകൾ, ആറ് താലൂക്ക് ഓഫീ സുകൾ എന്നിവിടങ്ങളിലായി ആകെ 2.05 ലക്ഷം ഫയലുകളുണ്ട്. മൊത്തം ഫയലുകളിൽ 1.02 ലക്ഷവും രണ്ട് വർഷത്തിലേറെ
പഴക്കമുള്ളവയാണ്.
ജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളും കുടുങ്ങിക്കിടക്കുകയാണ്. ചികിത്സാസഹായം, പട്ടയം, ദുരിതാശ്വാസ സഹായം അടക്കം വർഷങ്ങളായുള്ള ദുരിതങ്ങളിൽ നിന്നു മോചനം തേടിയുള്ള ആയിരക്കണക്കിന് അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്
എന്നാൽ ജില്ലയിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓരോ വില്ലേജ് ഓഫീസിലെ വീതം ഫയലുകളുടെ തീർപ്പാക്കലിൻ്റെ വേഗം പരിശോധിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക സംവിധാനം തയ്യാറാക്കിയതായി കളക്ടർ വ്യക്തമാക്കി

പ്രിയദർശിനി വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം. പ്രിയദർശിനി വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി പി ജോൺ.സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചില്ല… ഖേദം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രി അടക്കം ആരും ആവശ്യപ്പെട്ടില്ലെന്ന് വിശദീകരണം… അഭിമാന പദ്ധതിയായ പ്രിയദർശിനി നിർത്തില്ലെന്നും മന്ത്രി.

മന്ത്രി ഇന്നലെ പറഞ്ഞത് ഇങ്ങനെ . ഇന്ന് തന്റെ ബിഹേവിയർ ശരിയായില്ലന്നും ഖേദപ്രകടനവും.

സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്വകാര്യമായ പരിപാടിയായിരുന്നു അത് സ്വാഭാവികമായിട്ടുള്ള പ്രസംഗമായിരുന്നു എന്നും മന്ത്രിയുടെ ന്യായീകരണം. മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടോ ഖേദം പ്രകടിപ്പിക്കലിന് മറുപടി ഇങ്ങനെ.

സ്ത്രീകളെ അപമാനിക്കുകയും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്ത മന്ത്രി മാപ്പ് പറയണമെന്നായിരുന്നു വിവിധ കോണുകളിൽ നിന്ന് വന്ന ആവശ്യം . ആദ്യം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നായിരുന്നു മന്ത്രിയുടെ നിലപാടെങ്കിലും ഇന്ന് മറ്റി പറയേണ്ടി വന്നു .