Home Blog Page 286

നാളെ സ്കൂളുകള്‍ക്ക് അവധി ഇങ്ങനെ

കോഴിക്കോട്. കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലുക്കില്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്കുമാണ് അവധിയെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളിഫേസ് സ്‌കൂള്‍, കൈതക്കൊല്ലി ഗവ.എല്‍.പി സ്‌കൂളുകളിലാണ് വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.

നാളെ കോഴിക്കോട് വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് ജാമ്യം, സുപ്രീം കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം. പത്താം ക്ലാസ് വിദ്യാര്‍ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ തിരുവനന്തപുരകം അഡീഷണല്‍ സെഷന്‍സ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും പത്തുലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.

കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നായിരുന്നു പ്രിയരഞ്ജന് വേണ്ടി ഹാജയരായ അഭിഭാഷകയുടെ വാദം. കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നു പ്രതിഭാഗം വാദിച്ചു. ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ തന്നെ പ്രോസിക്യൂഷന്‍ കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകന്‍ പതിനഞ്ചുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്.

പാർലമെന്റിൽ ഹാജരാവാത്ത അമിത് ഷായുടെ നടപടിയെ കടുത്ത ഭാഷയിൽ പ്രതിഷേധം; ഹാരിസ് ബീരാൻ എംപി സഭയിൽ നിന്നും ഇറങ്ങിപ്പോയി

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടെ രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിൽ ശക്തമായ ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. പാർലമെന്റ് നടപടികളിൽ പങ്കടുക്കാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, പ്രതിഷേധ സൂചകമായി പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തു.

Also Read: വെളുത്തുള്ളി കഴിച്ചാൽ ക്യാൻസർ സാധ്യത കുറയുമോ? വിദഗ്ധർ പറയുന്നു

കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ കേവലം തൊലിപ്പുറത്തെ പരിഷ്കാരം മാത്രമാണെന്ന് ഹാരിസ് ബീരാൻ എം.പി വിമർശിച്ചു. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച അദ്ദേഹം, സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകാത്ത നടപടിയെ രൂക്ഷമായി ചോദ്യം ചെയ്യുകയും പ്രതിഷേധിച്ച് പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ആയിരുന്നു.

രാജ്യത്തെ കോടതികളിൽ ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിചാരണ കോടതികളിലെയും ജഡ്ജിമാരുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ജഡ്ജി നിയമനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ, കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശ ചെയ്ത രണ്ട് പേരുടെ നിയമനത്തിന് ഇതുവരെ അംഗീകാരം നൽകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വയസ്സായി ഏകീകരിക്കണമെന്നും, മിടുക്കരായ അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജഡ്ജിമാരുടെ നിയമനത്തിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തണമെന്നും, കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഹാരിസ് ബീരാൻ എം.പി ആരോപിച്ചു.

കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപനം, മുല്ലപ്പെരിയാറില്‍ ഇനി എന്തു നടക്കും

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപനം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍ മാരി വില്‍സണ്‍ പറഞ്ഞത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് നേടിയെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കേരളത്തിന്റെ ആശങ്ക കൂട്ടുന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അന്തര്‍ സംസ്ഥാന നദീജലം പങ്കുവെയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.

ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനുള്ള അനുമതി നേരത്തെ തന്നെ സുപ്രീംകോടതി തമിഴ് നാടിന് നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇത് 136 അടി എന്നതില്‍ പരിമിതപ്പെടുത്തി നിര്‍ത്തി. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ് നാട് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന.

ഉത്സവ ആഘോഷങ്ങള്‍ക്ക് സുശക്തസുരക്ഷ: ജില്ലാ കളക്ടര്‍

പ്രാദേശിക ക്ഷേത്രോത്സവങ്ങള്‍, ഓണാഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ എന്നിവയ്ക്ക് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. സാമുദായിക സൗഹാര്‍ദയോഗത്തില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ സ്വകാര്യ-പൊതുപരിപാടികളില്‍ ആള്‍ക്കൂട്ടനിയന്ത്രണസംവിധാനങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു.
ഡി.ടി.പി.സിയുടെ ഓണാഘോഷകേന്ദ്രങ്ങളില്‍ സുരക്ഷാ-നിരീക്ഷണ ക്രമീകരണങ്ങള്‍ കുറ്റമറ്റനിലയിലാണ് ഒരുക്കേണ്ടത്. ഓണം-നബിദിനങ്ങളിലെ ഘോഷയാത്രകള്‍ക്ക് പ്രത്യേക സുരക്ഷയും അനിവാര്യം.  ആഘോഷപരിപാടികള്‍ക്കിടയിലെ നിയമലംഘങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. 
ട്രാഫിക് ബോധവത്കരണം സംബന്ധിച്ച് ഗതാഗതവകുപ്പ് തയ്യാറാക്കിയ ലഘുവിഡിയോകള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ദേശീയപാതയില്‍ പുന:ക്രമീകരിച്ച ബസ്‌സ്റ്റോപുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് പോലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ എം ഹേമലത, ഇതര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശ്ശൂരിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി… പ്രതി പോലീസ് കസ്റ്റഡിയിൽ

തൃശൂർ ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തേഞ്ഞിപ്പലം സ്വദേശിയായ വിജീഷ് (41) പൊലീസിന് മുന്നിൽ കീഴടങ്ങി.


ബുധൻ രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി വിജീഷ് കൊലപാതകവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി.


ചൊവ്വാഴ്ച രാത്രിയോടെ ഇരുവരും ചെറുതുരുത്തിയിലെത്തി മുറിയെടുക്കുകയായിരുന്നു. ആറ് വർഷമായി ഇരുവരും പരിചയത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്മി നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിജീഷ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ചൊവ്വ രാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം.

ഇന്നത്തെ ധനലക്ഷ്മി ഒരു കോടി ആർക്ക്

ധന ലക്ഷ്മി ലോട്ടറി ഫലം

ആറന്മുള വള്ളസദ്യ നാളെ പുനരാരംഭിക്കും

പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് മാറ്റിവച്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ നാളെ പുനരാരംഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന വള്ളസദ്യ ശക്തമായ മഴയെതുടർന്ന് കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ അഞ്ച്‌ ദിവസമായി ചടങ്ങ് മാത്രമായാണ് വള്ളസദ്യ നടത്തുന്നത്. പള്ളിയോടങ്ങൾ പമ്പയിലിറക്കുന്നത്‌ സംബന്ധിച്ച തീരുമാനം പിന്നീട്‌.


ജൂലൈ 19നാണ് ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായത്. ആദ്യദിവസം 10 പള്ളിയോടങ്ങളാണ്‌ പങ്കെടുത്തത്‌. വള്ളസദ്യ സെപ്‌തംബർ 16 വരെ നീളും. 51 വള്ളങ്ങൾക്കായാണ് ഈ വർഷം വള്ളസദ്യ ഒരുക്കിയത്‌. ഇല ഒന്നിനു 300 രൂപ നിരക്കിൽ aranmulaboatrace.com വെബ്സൈറ്റിലൂടെ ബുക്ക് ചെയ്‌ത്‌ പ്രത്യേക പാസെടുത്തു വള്ളസദ്യയിൽ പങ്കെടുക്കാം. സെപ്‌തംബർ നാലിന് അഷ്‌ടമിരോഹിണി സമൂഹ വള്ളസദ്യയുണ്ട്‌. ആഗസ്‌ത്‌ 30നാണ്‌ ആറന്മുള ഉതൃട്ടാതി ജലമേള.

എഐ നഗരവും സ്വർണ പദ്ധതികളും; ശ്രദ്ധ നേടി വിജയ് ബജറ്റ്

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യവസായ വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. തമിഴ്‌നാടിനെ 1.5 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം.
ധനമന്ത്രി എന്‍. മാരി വില്‍സണ്‍ അവതരിപ്പിച്ച ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ കടബാധ്യത കുറയ്ക്കുന്നതിനൊപ്പം ജനക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന നിരവധി പദ്ധതികള്‍ക്കും ബജറ്റില്‍ പ്രഖ്യാപനമായി.
വിവാഹിതരാകുന്ന യുവതികള്‍ക്ക് എട്ട് ഗ്രാം സ്വര്‍ണ നാണയവും പട്ട് സാരിയും നല്‍കുന്ന പദ്ധതിക്കായി 812 കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കുന്ന ‘തായ്മാമന്‍ തങ്ക മോതിരം’ പദ്ധതിക്കായി 560 കോടി രൂപയും നീക്കിവെച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, ഹെല്‍മറ്റ്, വാട്ടര്‍ ബോട്ടില്‍ എന്നിവ വിതരണം ചെയ്യുന്നതിനായി 272 കോടി രൂപ അനുവദിച്ചു. 5.32 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഇന്ത്യയിലെ ആദ്യ സമര്‍പ്പിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നഗരമായ ‘അറിവകം’ സ്ഥാപിക്കുമെന്നും തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി-തിരുനെല്‍വേലി മേഖലകളെ ഉള്‍പ്പെടുത്തി എയറോസ്‌പേസ് നിര്‍മാണ ഹബ് രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. AI, നൂതന സാങ്കേതികവിദ്യ, വ്യവസായ നിക്ഷേപം എന്നിവയില്‍ സംസ്ഥാനത്തെ മുന്‍നിരയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഭാരതീയ വ്യാപാർ മഹോത്സവം! കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും

amith sha
amith sha vyapar mahotsav

ഭാരതീയ വ്യാപാർ മഹോത്സവം ഓഗസ്റ്റ് 12 മുതൽ ഡൽഹിയിൽ . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും
കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സും (CAIT) കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യാ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനും (ITPO) സംയുക്തമായി സംഘടിപ്പിക്കുന്ന ഭാരതീയ വ്യാപാർ മഹോത്സവം ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിൽ വച്ച് ആഗസ്റ്റ് 12 മുതൽ 15 വരെ നടക്കുമെന്ന് കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയും ഭാരതീയ വ്യാപാര മഹോത്സവം ഓർഗനൈസിംഗ് ബോർഡ് അംഗവുമായ എസ്. എസ്. മനോജ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എം.പി.മാർ എം.എൽ.എ.മാർ, വിവിധ രാജ്യങ്ങളുടെ അംബാസിഡർമാർ, വിവിധ രാജ്യങ്ങളിലെ ബിസിനസ്സുകാർ, നിക്ഷേപകർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഭാരതീയ വ്യാപാർ മഹോത്സവം ഭാരതീയ ഉൽപ്പന്നങ്ങൾക്ക് പുത്തൻ ഉണർവേകുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക-സേവന- വ്യാവസായിക – ആരോഗ്യ- ധനകാര്യം – ടൂറിസം – ഐ.ടി തുടങ്ങി സമസ്ത മേഖലകളിലെയും ഉൽപ്പന്നങ്ങൾ ഭാരതീയ വ്യാപാര മഹോത്സവത്തിൽ അണിനിരക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പവലിനുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Vocal for Local, Local for Gobal മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തുന്ന മഹോത്സവത്തിലേക്ക് രാജ്യ തലസ്ഥാനത്തുള്ള മുഴുവൻ വിദേശ എംബസികൾ വഴിയും തയ്യാറെടുപ്പുകൾ നടത്തി ക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും മേൽ സൂചിപ്പിച്ച മേഖലകൾ ഉൾക്കൊള്ളുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെയും ദേശീയ ഭാരവാഹികൾ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്ന് മാത്രം 2200 ബിസിനസ് ഡെലിഗേറ്റ്സ് രജിസ്ട്രേഷൻ പൂർത്തിയാക്കിയെന്നും രജിസ്ട്രേഷൻ ചെയ്യുമെന്നും സംസ്ഥാന പ്രസിഡണ്ട് ശ്രീ. പി. വെങ്കിട്ടരാമ അയ്യർ പറഞ്ഞു. 4 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിലേക്ക് 10 ലക്ഷം ആളുകൾ, വിദേശികൾ ഉൾപ്പെടെ 2 ലക്ഷം ബിസിനസ് ഡെലിഗേറ്റുകൾ, 1000 + എക്സിബിറ്റേഴ്സ്, 200+ മീഡിയ എന്നിങ്ങനെ മികച്ച പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.