25.7 C
Kollam
Wednesday 5th August, 2026 | 07:16:27 PM
Home News Local ഉത്സവ ആഘോഷങ്ങള്‍ക്ക് സുശക്തസുരക്ഷ: ജില്ലാ കളക്ടര്‍

ഉത്സവ ആഘോഷങ്ങള്‍ക്ക് സുശക്തസുരക്ഷ: ജില്ലാ കളക്ടര്‍

പ്രാദേശിക ക്ഷേത്രോത്സവങ്ങള്‍, ഓണാഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ എന്നിവയ്ക്ക് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. സാമുദായിക സൗഹാര്‍ദയോഗത്തില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ സ്വകാര്യ-പൊതുപരിപാടികളില്‍ ആള്‍ക്കൂട്ടനിയന്ത്രണസംവിധാനങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു.
ഡി.ടി.പി.സിയുടെ ഓണാഘോഷകേന്ദ്രങ്ങളില്‍ സുരക്ഷാ-നിരീക്ഷണ ക്രമീകരണങ്ങള്‍ കുറ്റമറ്റനിലയിലാണ് ഒരുക്കേണ്ടത്. ഓണം-നബിദിനങ്ങളിലെ ഘോഷയാത്രകള്‍ക്ക് പ്രത്യേക സുരക്ഷയും അനിവാര്യം.  ആഘോഷപരിപാടികള്‍ക്കിടയിലെ നിയമലംഘങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. 
ട്രാഫിക് ബോധവത്കരണം സംബന്ധിച്ച് ഗതാഗതവകുപ്പ് തയ്യാറാക്കിയ ലഘുവിഡിയോകള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ദേശീയപാതയില്‍ പുന:ക്രമീകരിച്ച ബസ്‌സ്റ്റോപുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് പോലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ എം ഹേമലത, ഇതര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here