Home Blog Page 288

പ്രാർത്ഥനകൾ വിഫലം; സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി നടന്നുപോയത് മരണത്തിലേക്ക്; രാജേഷ് പോയെന്ന് രമേശ് ചെന്നിത്തല

rajesh death kerala
rajesh death kerala

ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ. രാജേഷ്. തിരികെ വരുമെന്ന ചിന്തയിൽ ആയിരുന്നു പ്രിയപെട്ടവർ എല്ലാം.. പക്‌ഷേ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കി അദ്ദേഹം മടങ്ങുമ്പോൾ നോവോർമ്മയാണ് ഏവരുടെയും മനസ്സിൽ. രമേശ് ചെന്നിത്തല ആണ് വാർത്ത സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.

കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രിയപ്പെട്ട രാജേഷ് നമ്മെ വിട്ടുപിരിഞ്ഞു എന്നത് വലിയൊരു വേദനയാണ്. ഒഴുക്കിൽപ്പെട്ട ആൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി അദ്ദേഹത്തെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച ശേഷമാണ് രാജേഷ് യാത്രയായത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കെപിസിസി രൂപീകരിച്ച DSRF ടീമിൽ പ്രത്യേക പരിശീലനം ലഭിച്ച രാജേഷ്, കായലിൽ ഉൾപ്പെടെ ഒട്ടേറെപ്പേരെ നീന്തൽ പഠിപ്പിച്ച മിടുക്കനായ ഒരു പരിശീലകൻ കൂടിയായിരുന്നു. തിരുവനന്തപുരം നേമം കല്ലിയൂർ യൂത്ത് കോൺഗ്രസ് ഭാരവാഹിയുമായിരുന്നു. പ്രിയപ്പെട്ട രാജേഷിന് സംസ്ഥാന ബഹുമതി നൽകും. അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് പൂർത്തിയാക്കി നൽകും.
വേദനയോടെ വിട. രമേശ് ചെന്നിത്തല കുറിച്ചു.

വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. ലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു… ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.

അമ്മ ധരിച്ചത് അരലക്ഷത്തിന് മുകളിൽ വിലവരുന്ന ഡ്രെസ്, മായക്ക് ഇഷ്ടം സിംപിൾ, എങ്കിലും ആയിരങ്ങളുടെ വില; സുചിത്രയും മകളും

vismaya and Suchitra s attire cost

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി സിനിമ ലോകത്തേക്ക് ചുവടുവയ്ക്കുകയാണ്. തുടക്കം മൂവിയിലൂടെയാണ് താരപുത്രിയുടെ എൻട്രി. ഹൃദ്യമായ കുടുംബമുഹൂർത്തങ്ങളും ത്രില്ലർ രംഗങ്ങളുമൊക്കെ ഇഴുകിച്ചേർന്ന ‘തുടക്കം’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ ഇക്കഴിഞ്ഞ ദിവസം ആയിരുന്നു പ്രകാശനം. ഇതോടെ സോഷ്യൽ മീഡിയ നിറയെ ലാലേട്ടനും കുടുംബവും ആണ് നിറയുന്നത്. സിനിമയുടെ വിശേഷങ്ങൾക്ക് ഉപരി വിസ്മയയെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങൾ ആണ് അധികവും നടക്കുന്നത്. പ്രത്യേകിച്ചും മായയുടെ മാനറിസങ്ങൾ, എക്സ്പ്രെഷനുകൾ, അങ്ങനെ വിസ്മയയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആണ് അധികവും.

കുറ്റപെടുത്തിയും, ആളുകൾ എത്തുമ്പോൾ താരങ്ങൾ അടക്കം വിസ്മയക്ക് പിന്തുണ നൽകുകയാണ്. അതേസമയം ഇതേ ഫങ്ങ്ഷന് സുചിത്രയും, വിസ്മയ മോഹൻലാലും ധരിച്ച വസ്ത്രങ്ങളെ കുറിച്ചും ചില സംസാരം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അൻപത്തി അയ്യായിരത്തിന് മുകളിൽ വിലയുള്ള സൽവാർ സ്യൂട്ട് ആയിരുന്നു ധരിച്ചത്. എന്നാൽ മകൾ വിസ്മയ ആകട്ടെ സിംപിൾ ആയി ധരിച്ച വസ്ത്രത്തിന് ആറായിരത്തിന് മുകളിൽ ആയിരുന്നു വില. നോക്കുമ്പോൾ വളരെ സിംപിൾ ആണെന്ന് തോന്നാം എങ്കിലും സുചിത്രയുടെ അറ്റേഴ്‌സ് ഒക്കെയും ലക്ഷകണക്കിന് വിലയുടേതാണ്. സുചിത്രയുടേത് മാത്രമല്ല മുൻപ് മോഹൻലാൽ ഉപയോഗിക്കുന്ന വാച്ചസ്, കൂളിംഗ് ഗ്ലാസ്, ഷൂസ്, ഒക്കെയും മുൻപേ തന്നെ ആരാധകർ ചർച്ച ചെയ്തതാണ്.

അതേസമയം വിസ്മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റമായ തുടക്കത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ്ചി ത്രത്തിന്‍റെ റിലീസ്. ഇന്ന് രാവിലെ 10 മണിക്ക് ബുക്കിംഗ് ആരംഭിക്കുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന ഹൈപ്പില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്.

കുറ്റിപ്പുറത്തെ സ്വകാര്യ ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗത

മലപ്പുറം. കുറ്റിപ്പുറത്തെ സ്വകാര്യ ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. അമിത വേഗത്തിൽ ആയിരുന്ന ബസിനു വളവുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് മലപ്പുറം എൻഫോഴ്സ്മെന്റ് RTO യുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി.


ജൂലൈ 26ന് നടന്ന കുറ്റിപുറത്തെ ബസ് അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ പ്രധാന കാരണം അമിത വേഗത ആണെന്ന റിപ്പോർട്ട് ആണ് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചത്. തുടർച്ചയായ രണ്ട് വളവുകൾ ഉള്ള സ്ഥലത്ത് ആയിരുന്ന അപകടം. അമിത വേഗത്തിലായിരുന്നതിനാൽ ഒരു വളവ് കഴിഞ്ഞു രണ്ടാമത്തെ വളവിൽ എത്തിയതോടെ ബസിനു നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ അപകടത്തിൽ പെട്ട ബസ് ഓടിയത് ഇരട്ടിയിൽ അധികം വേഗത്തിൽ. അമിത വേഗത റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ട് സംഭവിക്കുന്ന ഹൈഡ്രോപ്ലെയിനിങ്ങിനും കാരണമായി. ഇത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ബസ് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പൊലീസ് നോട്ടീസ് നൽകി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

Kerala High Court considers bail applications of four CPM workers
Kerala High Court considers bail applications of four CPM workers

കൊച്ചി.ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം.ജാമ്യം നല്‍കിയത് ഹൈക്കോടതി. ജാമ്യം ലഭിച്ചത് ഷഹിന്‍, നിതിന്‍ രാജ് എന്നീ പ്രതികൾക്ക്. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളി

ഇതോടെ കേസില്‍ 16 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചു, യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ചത്ര (ജാര്‍ഖണ്ഡ്): സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. 32കാരനായ മുഹമ്മദ് ഇമ്രോസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ 2023ലെ മറ്റൊരു പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആളാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ സമയത്താണ് പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി താന്‍ നേരിട്ട അതിക്രമം ബന്ധുക്കളോട് വെളിപ്പെടുത്തുകയായിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയുടെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുരുതര പരിക്കേറ്റ ഇമ്രോസിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റുകയും വൈദ്യപരിശോധനയ്ക്കുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ ഭാഗമായ കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഹിദായത്തുല്ല ഖാന്‍ ആശങ്ക രേഖപ്പെടുത്തി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയ ഹിദായത്തുല്ല ഖാന്‍, സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍,പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടം, 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 27,048 പേര്‍ ക്യാമ്പിലുണ്ട്. 1882 ഹെക്ടര്‍ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ നല്‍കും. മരിച്ചവരുടെ സംസ്‌കാരം നടത്താന്‍ പതിനായിരം രൂപ ധനസഹായം നല്‍കും. നേരത്തെ വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ദുരന്ത രക്ഷാപ്രവര്‍ത്തക പരിശീലകനുമായ ആര്‍ രാജേഷിന്റെ വിയോഗം വേദനാജനകമാണ്. രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും. അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് നിര്‍മ്മിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2024 ല്‍ തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും വീട് നഷ്ടമായ, ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ള 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. പൊലീസ് കംപ്ലായിന്റ് അതോറിറ്റി ചെയര്‍പേഴ്സണായി റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

2026-27 സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ട വികസനഫണ്ടിന്റെ ഒന്നാം ഗഡു 2025 കോടി 15 ലക്ഷം നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായുള്ള തുക മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടിയും, കോര്‍പ്പറേഷനുകള്‍ക്ക് 188 കോടിയും അധികമായി നല്‍കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാചകത്തൊഴിലാളികളുടെ വേതനം 44 കോടി അനുവദിച്ചു. വര്‍ധിപ്പിച്ച തുക അടക്കം രണ്ടു ദിവസത്തിനുള്ളില്‍ അവരുടെ അക്കൗണ്ടുകളിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

7000 ലിറ്റർ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച ലോറിയും പിടികൂടി

കണ്ണൂർ. പയ്യന്നൂരിൽ സ്പിരിറ്റ് വേട്ട, 7000 ലിറ്റർ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച ലോറിയും പിടികൂടി. 200 കന്നാസുകളിലായി ലോറിയുടെ ലോഡിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സ്‌പിരിറ്റ് ലോഡ് ചെയ്തത് മംഗലാപുരത്തുനിന്ന്

ഓണക്കാലത്തെ വ്യാജമദ്യ നിർമാണമായിരുന്നു ലക്ഷ്യമെന്ന് എക്സൈസ്

ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ‘എം എസ് വി ഫൈസ് നൂര്‍ ഒലിയ’ എന്ന കപ്പലിനു നേര്‍ക്കാണ് പ്രൊജക്ടൈല്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കപ്പല്‍ തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങി.


കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഒരാള്‍ യെമന്‍ സ്വദേശിയും ബാക്കിയെല്ലാവരും ഇന്ത്യക്കാരുമാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


ആക്രമണത്തിന് പിന്നില്‍ ഹൂത്തികളാണെന്ന് യെമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് ആരോപിച്ചു. എന്നാല്‍ ഹൂത്തികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.


പ്രകോപനമില്ലാതെയാണ് ഇന്ത്യന്‍ കപ്പലിനു നേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

പള്ളിക്കുളത്തില്‍ വീണ് ഒന്‍പതു വയസുകാരന്‍ ദാരുണാന്ത്യം

കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തില്‍ വീണ് ഒന്‍പതു വയസുകാരന്‍ ദാരുണാന്ത്യം. ചൊവ്വാഴ്ച്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം. കല്ലടത്ത് പട്ടുവം വളപ്പില്‍ അഷ്‌റഫ് – റാഹിമ ദമ്പതികളുടെ മകന്‍ അമാനാണ് മരിച്ചത്.

കുളി കഴിഞ്ഞ്കാല്‍ കഴുകുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടുവം കടവ് ഗവ. എല്‍പി സ്‌കുളിലെ മൂന്നാം ക്ളാസ് വിദ്യാത്ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: റിഷാല്‍ , സിനാന്‍.

ചെറിയ ആശ്വാസം,ദേശീയപാത കല്ലുംതാഴം ഭാഗത്ത് ഭാഗിക ഗതാഗതം അനുവദിച്ചു

കൊല്ലം. ദേശീയപാതയിൽ കല്ലുംതാഴം ഭാഗത്ത് ഭാഗികമായി ഗതാഗതം അനുവദിച്ചു. പൂർണതോതിൽ തുറക്കാൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കിഴക്കുഭാഗത്തെ റോഡാണ് തുറന്നതെങ്കിലും ഏറെ ദൂരം സഞ്ചരിച്ചാൽ മാത്രമേ പുതിയ റോഡ് ഉപയോഗിക്കാൻ കഴിയൂ എന്നാണ് നാട്ടുകാരുടെ പരാതി. കാറുകളും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുമാണ് നിലവിൽ ഓടുന്നത്. റെയിൽവേ പാലം ഉൾപ്പെടുന്ന 200 മീറ്റർ ദൂരത്തിൽ റോഡ് ഉയർത്തുന്ന ജോലികളും പുരോഗമിക്കുകയാണ്. റോഡ് ഉറപ്പിച്ച ശേഷം ടാറിങ്ങിലേക്കു കട ക്കും. പൂർണമായും തുറക്കാൻ കുറഞ്ഞത് ഒരാഴ്ച യെങ്കിലും കഴിയുമെന്ന് അധികൃതർ പറഞ്ഞു. കൂടു തൽ വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ നിർമാണം വീണ്ടും വൈകുമെന്നും അവർ പറയുന്നു.

കൊട്ടിയം ഭാഗത്തേക്ക് പോകണമെങ്കിൽ കല്ലും താഴത്തു നിന്നു കാവനാട് ഭാഗത്തേക്ക് ഒരു കിലോ മീറ്ററിൽ താഴെ സഞ്ചരിച്ച് ദേശീയപാതയിലെ എക്സിറ്റ് വഴി ഹൈവേയിലേക്ക് പ്രവേശിക്കാം. അവിടെ 200 മീറ്റർ ദൂരത്തിലുള്ള എക്സിറ്റിലൂടെ അക ത്തേക്ക് കടന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കാം.

കല്ലുംതാഴത്തെ കിഴക്കു ഭാഗത്തെ റോഡ് കഴി ഞ്ഞ മാസം 22ന് ഗതാഗത യോഗ്യമാക്കുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ നേരത്തെ പറഞ്ഞിരുന്നത് റെയിൽവേ പാലത്തിൻ്റെ നിർമാണത്തിന്റെ ഭാഗമായി മാസങ്ങളായി ഗതാഗതം നിരോധിച്ചിരിക്കുകയാണ് മേവറത്തു നിന്ന് ചെമ്മാൻ മുക്കിൽ എത്തി കടപ്പാക്കട വഴി കല്ലും താഴത്ത് എത്തിയാണ് നിലവിൽ ബസുകളും വലിയ വാഹനങ്ങളും യാത്ര ചെയ്യുന്നത് ദേശീയ പാതയിലൂടെ എത്തുന്ന എല്ലാ വാഹനങ്ങളും
നഗര മധ്യത്തിലേക്ക് എത്തുമ്പോൾ ഗതാഗതക്കുരുക്ക് പതിവാണ്. കടപ്പാക്കട ചെമ്മാൻമുക്ക് റോഡ്, ചെമ്മാൻമുക്ക്-അയത്തിൽ റോഡ് എന്നിവയിലും സ്‌ഥിരം ഗതാഗതക്കുരുക്കുണ്ട്. ഏതെങ്കിലും വാഹനം കേടായാൽ ഗതാഗതം മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിക്കും.