25.6 C
Kollam
Thursday 5th November, 2026 | 02:24:02 AM
Home News Kerala പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായ തുക; 24 ലക്ഷം രൂപ വിതരണം ചെയ്യും

പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായ തുക; 24 ലക്ഷം രൂപ വിതരണം ചെയ്യും

pulikkali thrissur
Advertisement

കേന്ദ്രസർക്കാരിൻ്റെ ലോഗോ പതിപ്പിക്കാത്തതിനെത്തുടർന്ന് തടഞ്ഞുവച്ച തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായ തുക അനുവദിച്ചു. പുലിക്കളി കഴിഞ്ഞ് ഒരു വർഷം ആകുമ്പോഴാണ് കേന്ദ്രസർക്കാർ തുക അനുവദിക്കുന്നത്. 8 പുലിക്കളി സംഘങ്ങൾക്കായി 24 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. തുക അനുവദിക്കാഞ്ഞതിനെ തുടർന്ന് പുലികളി സംഘങ്ങൾ പരസ്യ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് സുരേഷ് ഗോപിയുമായി നടത്തിയ ചർച്ചയിൽ കേന്ദ്രസർക്കാരിന് കത്ത് നൽകുകയും അതേത്തുടർന്ന് തുക അനുവദിക്കുകയുമായിരുന്നു. വരുന്ന പുലികളിയിൽ കേന്ദ്ര മാനദണ്ഡപ്രകാരം ലോഗോ പ്രദർശിപ്പിക്കാമെന്ന ഉറപ്പിൻമേലാണ് തുക അനുവദിച്ചിരിക്കുന്നത്.