25.6 C
Kollam
Thursday 5th November, 2026 | 03:07:23 AM
Home News Kerala അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി; സർക്കാർ നീക്കത്തിനെതിരെ ചാലക്കുടിപ്പുഴ സംരക്ഷണ സമിതി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി; സർക്കാർ നീക്കത്തിനെതിരെ ചാലക്കുടിപ്പുഴ സംരക്ഷണ സമിതി

athirappilly project
Advertisement

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരാലോചിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ചാലക്കുടിപ്പുഴ സംരക്ഷണ സമിതി. പദ്ധതി നടപ്പാക്കിയാൽ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ എസ് പി രവി പറഞ്ഞു. അതിരപ്പിള്ളിയിലെ വെള്ളം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന വൈദ്യുത മന്ത്രിയുടെ വാദം തെറ്റ്. യുഡിഎഫ് പുനരാലോചന ചെയ്യില്ലായെന്നതാണ് തങ്ങൾ വിചാരിക്കുന്നതെന്നും സംരക്ഷണ സമിതി.

സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കെഎസ്ഇബി അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സാധ്യത പരിശോധിക്കുന്നത്. ഇന്നലെ പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ച വൈദ്യുത മന്ത്രി സണ്ണി ജോസഫ് പദ്ധതിയെക്കുറിച്ച് ആലോചിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.