Home Blog Page 236

പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിട്ടില്ല, നടന്നത് ലൈറ്റുകളുടെ ശവമഞ്ചം ഒരുക്കിയ നാടകം: വിശദീകരണവുമായി എസ്എഫ്ഐ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതിഷേധ സമരത്തിനിടെ വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വാര്‍ത്ത കവ്യാജ പ്രചാരണമെന്ന് എസ്എഫ്‌ഐ. ലൈറ്റുകള്‍ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകമാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം.

തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയാണ് ചെയ്തത്. ലൈറ്റുകള്‍ അടക്കം തകരാറിലാണെന്ന് പറഞ്ഞ് നാടകം ചെയ്യുകയാണ് ഉണ്ടായത്. ലൈറ്റുകള്‍ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകം ചെയ്തതാണ്. എന്നാല്‍ അത് വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന് ചിത്രീകരിക്കുകയാണ് എന്നാണ് വിശദീകരണം.

അതേസമയം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ഥികളുടെ സമരം 25-ാം ദിവസത്തിലേക്ക് കടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.

45 ദിവസം സമയം ചോദിച്ച് സർക്കാർ; യുപിഎസ്ടി സമരം താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: യുപി സ്കൂൾ ടീച്ചേഴ്‌സ്‌ റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം താത്കാലികമായി നിർത്തിവച്ച് ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾ സമരം തുടങ്ങി 17 ദിവസം പിന്നിട്ടശേഷമാണ് സർക്കാർ അവരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.

നിലവിലെ റാങ്ക്ലിസ്റ്റ് കാലാവധി നീട്ടുന്നതിനും നിയമനം കാര്യക്ഷമമായി നടത്തുന്നതിനും ആവശ്യമുള്ള ചർച്ചകൾ നടത്താം എന്നാണ് സർക്കാർ വാഗ്ദാനം. വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റർമാർക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്‍സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവർ​ഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്‍സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉദ്യോഗാർത്ഥികൾ ഉയർത്തിയിരുന്നത്.

മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. നിലവിൽ 45 ദിവസത്തെ സമയമാണ് സർക്കാർ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആവശ്യപ്പെട്ടിട്ടുള്ളത്. പറഞ്ഞ സമയത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് കടക്കുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

നേരത്തെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ 37 ദിവസം നീണ്ട സമരവും, വളർമതി ടീച്ചറുടെ 13 ദിവസത്തെ നിരാഹാര സമരവും മന്ത്രിയുടെ ചർച്ചയെ തുടർന്ന് 45 ദിവസത്തെ സാവകാശത്തിൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. സമരക്കാരുമായി ചർച്ച ചെയ്യാൻ ഇത്രയും ദിവസം സർക്കാർ വിസമ്മതിച്ചതിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

കടലിൽ കാണാതായ ഗ‍ൗതം കൃഷ്‌ണനെ ഇനിയും കണ്ടെത്താനായില്ല… നേവി ടീമും സ്‌കൂബ ടീമും മടങ്ങി

കൊല്ലം : കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗ‍ൗതം കൃഷ്‌ണനെ ഇനിയും കണ്ടെത്താനായില്ല. അതിനിടെ തിരച്ചിൽ നടത്തിയ നേവി ടീമും സ്‌കൂബ ടീമും മടങ്ങി. നിലവിൽ കോസ്റ്റ്‌ഗാർഡ്‌, കോസ്റ്റൽ പൊലീസ്‌, മറൈൻ എൻ-ഫോഴ്‌സ്‌മെന്റ്‌ എന്നിവ മാത്രമാണ്‌ തിരച്ചിൽ നടത്തുന്നത്‌. കഴിഞ്ഞ മാസം 31നാണ്‌ ചവറ പുത്തൻതുറ കടുവുങ്കൽ വീട്ടിൽ ഗ‍ൗതംകൃഷ്‌ണനെ കാണാതായത്‌. ഒപ്പം വള്ളത്തിലുണ്ടായിരുന്ന ഗ‍ൗതം കൃഷ്‌ണന്റെ മുത്തച്ഛൻ ചവറ പുത്തൻതുറ പൂമുഖത്ത്‌ വീട്ടിൽ രാജീവൻ (76), അച്ഛൻ രാധാകൃഷ്‌ണൻ (47) എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഗ‍ൗതം കൃഷ്‌ണന്റെ അമ്മ രേഷ്‌മ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ഓഫീസിൽ കുത്തിയിരുപ്പ്‌ സമരം നടത്തിയ ശേഷമാണ്‌ ഉ‍ൗർജിത തിരച്ചിലിന്‌ തുടക്കമിട്ടത്‌. നീണ്ടകര പുലിമുട്ടിന്‌ സമീപമാണ്‌ വള്ളം മറിഞ്ഞത്‌.


തെരച്ചിലിന് ബുധനാഴ്‌ച കോസ്‌റ്റ്‌ഗാർഡിന്റെ ഹെലികോപ്‌റ്റർ എത്തിയിരുന്നു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്‌ ഫിഷറീസിന്റെ ബോട്ടിലും വള്ളത്തിലും നീണ്ടകര, ശക്തികുളങ്ങര, ശക്തികുളങ്ങര ഹാർബറിന്‌ കിഴക്കുമാറി അഷ്‌ടമുടിക്കായൽ ഭാഗങ്ങളിലായിരുന്നു പ്രധാനമായും തെരച്ചിൽ. നീണ്ടകര, ശക്‌തികുളങ്ങര ഭാഗത്തുനിന്നാണ്‌ ഗ‍ൗതമിന്റെ അച്ഛൻ രാധാകൃഷ്‌ണന്റെ മൃതദേഹം കിട്ടിയത്‌. നേവിയുടെ മുങ്ങൽ വിദഗ്‌ധർ ബുധനാഴ്‌ചയും തെരച്ചലിന്‌ എത്തിയിരുന്നില്ല.


ജൂലൈ 31 വെള്ളി രാവിലെയാണ് കൊല്ലം നീണ്ടകരയിൽ വള്ളംമറിഞ്ഞ് ഗൗതം അടക്കമുള്ള തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഗൗതത്തിന്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനും അപകടത്തിൽ മരിച്ചു. അപകട ദിവസം രാജീവൻ മരണപ്പെട്ടു. തൊട്ടടുത്ത ദിവസം രാജീവന്റെ മകൾ രേഷ്മയുടെ ഭർത്താവ്‌ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ മകനാണ് ഗൗതം. 25 ലക്ഷം രൂപ മുടക്കിയാണ്‌ ആറുമാസം മുമ്പ്‌ ഗൗതം കൃഷ്ണയുടെ പേരിൽ ബോട്ട്‌ വാങ്ങിയത്‌. അറ്റകുറ്റപ്പണി നടത്തി പലതവണ കടലിൽ മീൻപിടിക്കാൻ പോയെങ്കിലും ആഗ്രഹിച്ചതുപോലെ വരുമാനം ലഭിച്ചുതുടങ്ങിയിരുന്നില്ല. ട്രോളിങ്‌ നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കടന്നാണ് 31ന്‌ വീണ്ടും ഇവർ കടലിൽ പോയത്. ആവശ്യസമയത്ത് ഇടപെടാനല്ലെങ്കിൽ പിന്നെയെന്തിനാണ് കോസ്റ്റൽ പൊലീസും മറ്റ് സേവനങ്ങളുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. ജിപിഎസ് സംവിധാനങ്ങൾ, സ്മാർട്ട് ലൈഫ് ജാക്കറ്റുകൾ, റിമോട്ട് വഴി നിയന്ത്രിക്കുന്ന റസ്ക്യൂ ബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി നിലനിൽ‌ക്കുന്ന പശ്ചാത്തലത്തിലാണ് നേവിയും സ്‌കൂബ ടീമും മടങ്ങിയത്.

കുപ്പിക്ക് കൈക്കൂലി!! കരുനാഗപ്പള്ളി ബിവറേജസിൽ ബിൽ തുകയ്ക്ക് പുറമേ 50 രൂപ ചോദിച്ച് വാങ്ങി ജീവനക്കാരൻ; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവരില്‍നിന്ന് ബില്‍ തുകയ്ക്ക് പുറമെ 50 രൂപ അധികമായി ഈടാക്കുന്നതായി പരാതി. ജീവനക്കാര്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സഹിതമാണ് എക്‌സൈസ് മന്ത്രി എം. ലിജുവിന് പരാതി ലഭിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബെവ്കോ സി.എം.ഡിയോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടു.
പരാതി സംബന്ധിച്ച് ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം അന്വേഷണം നടത്തും. ഇതിനായി കൊല്ലം ജില്ലാ ഓഡിറ്റ് ടീം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നേരിട്ടെത്തി പരിശോധനയും തെളിവെടുപ്പും നടത്തും. ബെവ്കോ ആസ്ഥാനത്തെ ഓഡിറ്റ് സംഘം അന്വേഷണ നടപടികള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാണ് ഓഡിറ്റ് സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര; ഖേദം പ്രകടിപ്പിച്ച് സി.ആര്‍. മഹേഷ് എംഎല്‍എ

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.
‘സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്റെ ഭാഗത്ത് നിന്ന് അത്തരമൊരു പിഴവ് സംഭവിച്ചു. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പലര്‍ക്കും അറിഞ്ഞും അറിയാതെയും ട്രാഫിക് നിയമലംഘനങ്ങള്‍ സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് അത്തരം വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ല’ എന്നാണ് സി.ആര്‍. മഹേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.
കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ജെയ്‌സണ്‍ ജെയിംസ് വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഡ്രൈവര്‍ ജെയ്‌സണും മുന്‍സീറ്റിലിരുന്ന സി.ആര്‍. മഹേഷും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സിനിമാഗാനത്തിന്റെ പശ്ചാത്തല സംഗീതത്തോടുകൂടി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സായി പോസ്റ്റ് ചെയ്തിരുന്നു.
ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെട്ട നിയമലംഘന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. വിവാദം ശക്തമായതോടെ ജെയ്‌സണ്‍ ജെയിംസ് വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്ന് നീക്കം ചെയ്തെങ്കിലും അതിനകം ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്താണ് നാഡീജ്യോതിഷം, ഭാവി മാറ്റും എന്ന് പറയുന്നതിൽ സത്യമുണ്ടോ; അറിയേണ്ടത് എല്ലാം

nadi astrology
reality behind nadi astrology

നാഡി ജ്യോതിഷം ഇന്ത്യയിലെ തമിഴ്‌നാട്ടിലും സമീപ പ്രദേശങ്ങളിലും, പ്രധാനമായും പഴയ തഞ്ചാവൂർ ദേശത്തും, പ്രചാരത്തിലുണ്ടായിരുന്ന ഒരു ജ്യോതിഷ രൂപമാണ് . പുരാതന കാലത്ത് ഹിന്ദു ഋഷിമാർ പല മനുഷ്യരുടെയും ഇന്നത്തെ ജീവിതം മുൻകൂട്ടി കണ്ടിരുന്നു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

ഈ മുഴുവൻ ശാസ്ത്രവും ഏറ്റവും ആഴമേറിയതും ഇന്നും അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ഒന്നാണ്. ഈ രഹസ്യങ്ങൾ പലപ്പോഴും പ്രത്യേക സമൂഹത്തിൽ, അതായത് വള്ളുവർമാർക്കും വണ്ണിയാർമാർക്കും മാത്രമായി സൂക്ഷിക്കപ്പെടുന്നു. മറ്റ് സമുദായങ്ങളിൽപ്പെട്ട ആളുകൾക്ക് ഈ രഹസ്യങ്ങൾ അറിയാൻ കഴിയില്ല.

താളിയോലയിൽ എഴുതിയിരിക്കുന്ന ഉള്ളടക്കം ശിവനും പാർവതിയും തമ്മിലുള്ള സംഭാഷണമാണെന്ന് അവകാശപ്പെടുന്ന മറ്റൊരു കൂട്ടം ജ്യോതിഷികളും ഉണ്ട്. ഇതിനെ “ശിവ നാഡി ജ്യോതിഷ്യം” എന്നും വിളിക്കാറുണ്ട്.

ഒരു വ്യക്തിയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും പ്രവചിക്കുന്ന ശാസ്ത്രമായ ജ്യോതിഷത്തിന് വിവിധ ശാഖകളുണ്ട്. എന്നാല്‍, നാഡിജ്യോതിഷത്തില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും മാത്രമല്ല ജന്മാന്തരങ്ങളെക്കുറിച്ചും പറയുന്നു. ഒരാളുടെ തള്ളവിരലിലെ രേഖയുടെ അടയാളത്തെ ആസ്പ്പദമാക്കി, അയാളുടെ ജനന സമയം, പേര്, അച്ചന്റെ, അമ്മയുടെ, ഭാര്യയുടെ, ഭര്‍ത്താവിന്റെ പേരുകള്‍, ഭൂതം, വര്‍ത്തമാനം ഭാവി എന്നിവ പ്രവചിക്കുന്ന ശാസ്ത്രമാണു നാഡീ ജ്യോതിഷം. നാഡീജ്യോതിഷം പരിശോധിച്ചാല്‍ ഒരു ജ്യോതിഷിക്ക് ഒരാളുടെ ആത്മാവിന്റെ യാത്രകളും ദിശകളും മനസിലാക്കാന്‍ പറ്റുമെന്നാണു വിശ്വസിക്കപ്പെടുന്നത്.

ഒരാളുടെ ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും നാഡീജ്യോതിഷം വിശദീകരണം നല്‍കുന്നുണ്ട്. നിങ്ങളുടെ ജന്മേദ്ദേശ്യവും ജീവിതത്തിലെ സംഭവങ്ങളുടെ അര്‍ത്ഥവും മനസിലാക്കാന്‍ നാഡീജ്യോതിഷം സഹായിക്കും എന്നാണ് പൊതുവെ ഉള്ള സംസാരം.

ഫലം അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ യഥാർഥ ഓല കണ്ടെത്തിക്കഴിഞ്ഞാൽ അതിൽ ആ വ്യക്തിയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. നാഡീ ജ്യോതിഷവുമായി ബന്ധപ്പെട്ട് സംസ്കൃതത്തിലും തമിഴിലും ധാരാളം ഗ്രന്ഥങ്ങൾ ഉണ്ട്. ബൃഹത് പരാശരഹോരയും ഭൃഗുസംഹിതയുമൊക്കെ ഇതുസംബന്ധിച്ച പുരാണഗ്രന്ഥങ്ങളിൽ ചിലതാണ്. കൂടാതെ, ഗുരുനാഡി, ശുക്രനാഡി തുടങ്ങി ഗ്രഹങ്ങളുടെ പേരുമായി ചേർത്ത് അറിയപ്പെടുന്ന പുരാതന നാഡീഗ്രന്ഥങ്ങളും നിലവിലുണ്ട്. ഇപ്പോൾ തഞ്ചാവൂരിലും പരിസരങ്ങളിലുമുള്ളവർ ഉപയോഗിക്കുന്നത് അഗസ്ത്യ മഹർഷി രചിച്ചത് എന്നു കരുതുന്ന പുരാതന ഗ്രന്ഥങ്ങളുടെ പകർപ്പുകളാണ്.

അഖിൽ ഒരു ദിവസം കൊണ്ട് വളർന്ന മരമല്ല! അങ്ങനെ വെയിലത്തുവാടാനുള്ളതല്ല അവന്റെ നിലപാടുകൾ; കോമഡി ചെയ്താൽ ബഫൂൺ ആക്കാമെന്ന് കരുതണ്ട

akhil nrd and wife Megha clash

അഖിൽ എൻ ആർ ഡിയെ അറിയാത്ത സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കുറവാണ്. ഇൻസ്റ്റാഗ്രാം റീൽസ്, മോജ് റീൽ യുട്യൂബ് വീഡിയോസ് അങ്ങനെ അഖിൽ എത്തപെടാത്ത പ്ലാറ്റ്‌ഫോമുകൾ കുറവാണ്,കോമഡിയാണ് അഖിലിന്റെ മെയിൻ ഐറ്റം. യൂട്യൂബിൽ അഞ്ചു മില്യൺ സബ്സ്ക്രൈബേഴ്സിലേക്ക് കുതിക്കുകയാണ് അഖിൽ. ഒരു സെലിബ്രിറ്റി പരിവേഷം ആണ് ഇന്ന് അഖിലിന് ഉള്ളത്. സീരിയയിലിലും സിനിമയിലും ഇതുവരെ അഭിനയിച്ചില്ലെങ്കിലും അഖിലിന്റെ ചാനലിലൂടെ നിരവധി സിനിമകളുടെ പ്രമോഷനും നടക്കാറുണ്ട്. ഇക്കഴിഞ്ഞ ഇടക്കാണ് അഖിലിന്റെ വിവാഹം നടക്കുന്നത്. ഏകദേശം രണ്ടുവര്ഷങ്ങള്ക്ക് മുൻപേ നടന്ന വിവാഹജീവിതത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആയിരുന്നു സംഭവിച്ചത്. അഖിലിനെ കുറ്റപെടുത്തിയും പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് എത്തിയതും. ഒരു സുപ്രഭാതം കൊണ്ട് താൻ നേടിയെടുത്ത എല്ലാം തകർന്നുപോകുന്ന അവസ്ഥയിലേക്ക് ആ മനുഷ്യൻ എത്തിക്കാണും.എന്നാൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ അഖിലിന് അങ്ങനെ വീണു പോകാൻ ആകില്ല. ഒന്നോ രണ്ടോ ഒരു വര്ഷം കൊണ്ടോ നേടിയെടുത്ത ഇമേജ് അല്ല അഖിലിന്റെത്. വർഷങ്ങൾ നീണ്ട അക്ഷീണ പരിശ്രമം. വർഷങ്ങൾ നീണ്ട സ്വപ്നങ്ങളുടെ യാഥാർഥ്യം ഒക്കെ ആയിരുന്നു അഖിലിന്റെ സോഷ്യൽ മീഡിയ ലൈഫ്. മർച്ചന്റ് നേവിയിലെ ഉന്നത ഉദ്യോഗം രാജിവച്ചതും ഈ മേഖലയിലേക്ക് അഖിൽ ഇറങ്ങിയതും ആ സ്വപ്നത്തിന്റെ വഴിയേ സഞ്ചരിക്കാൻ ആയിരുന്നു, കോമഡി വീഡിയോസ് ചെയ്തു വനത്തിന്റെ അർഥം ഒരിക്കലും ജീവിതത്തിലും അദ്ദേഹത്തെ ബഫൂൺ ആക്കാം എന്ന് ആരും കരുതുകയും വേണ്ട.

ഈ അടുത്താണ് മലയാള സിനിമകളിലും അഖിൽ വേഷം ഇടുന്നത്. വീഡിയോ ക്രിയേഷനോട് ചെറുപ്പനാൾ മുതൽ തുടങ്ങിയ താത്പര്യമാണ് സിനിമ എന്ന അഖിലിന്റെ സ്വപ്നത്തിനു കൂടി പിന്തുണ നൽകിയത്. തുടക്കത്തിൽ നല്ല രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു എങ്കിലും ആ വിമർശനങ്ങളെ എല്ലാം പ്രചോദനമായി അഖിൽ ഉൾക്കൊണ്ടു.

ഇടക്ക് വച്ച് അഖിൽ ഇൻകം ടാക്സ് റെയ്ഡും നേരിട്ടിരുന്നു. എന്നാൽ അപ്പോഴൊക്കെ തളരാതെ മുന്നിൽ തന്നെ നിൽക്കുകയായിരുന്നു അഖിൽ ഒപ്പം നിന്നത് കുടുംബവും സുഹൃത്തുക്കളും ആയിരുന്നു. അഖിലിന്റെ കണ്ടന്റ് തിരഞ്ഞെടുക്കുന്നതിൽ ഉള്ള കഴിവിലാണ് ഇത്രത്തോളം ആരാധകരെയും അദ്ദേഹത്തിന് കിട്ടിയത് . അഖിലിന്റെ ചുറ്റുപാടുകളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളും ഒക്കെയാണ് അഖിലിന്റെ വീഡിയോയിലെ കണ്ടന്റുകൾ.

സി എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ വിവാഹ പദ്ധതിയായ മംഗല്യ പതിനൊന്നാം വർഷത്തിലേക്ക്

തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് മംഗല്യ ശുശ്രൂഷ ആഗസ്റ്റ് 15ന് രാവിലെ 10ന് തിരുവനന്തപുരം എം.എം. സി.എസ്.ഐ. കത്തീഡ്രലിൽ നടക്കും. മഹായിടവകയുടെ അധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ. ഡോ. പ്രിൻസ്റ്റൻ ബെൻ തിരുമേനിയുടെ മുഖ്യകാർമികത്വത്തിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്.

മംഗല്യ പദ്ധതിയുടെ ഭാഗമായി അർഹരായ 16 യുവതീയുവാക്കളുടെ വിവാഹമാണ് ഇത്തവണ നടത്തുന്നത്. സഭ വിശ്വാസികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ദക്ഷിണെന്ത്യ സഭ മോഡറേറ്റർ, ഡെപ്യൂട്ടി മോഡറേറ്റർ, സെക്രട്ടറി, ട്രഷറർ, വിവിധ സഭാ നേതാക്കൾ, വൈദികർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ദക്ഷിണകേരള മഹായിടവ സെക്രട്ടറി ഡോ: ടി.ടി. പ്രവീൺ എംഎൽഎ ജനറൽ കൺവീനർ, മഹായിടവക ഔദ്യോഗിക ഭാരവാഹികൾ,സ്ത്രീ ജന സഖ്യ പ്രസിഡന്റ് ബീന പ്രിൻസ്റ്റൺ ബിഷപ്പമ്മ, സെക്രട്ടറി ധന്യ ജോസ്, മംഗല്യ കമ്മറ്റി ഭാരവാഹികളും ചടങ്ങിന് നേതൃത്വം നൽകും.

2016ൽ ആരംഭിച്ച മംഗല്യ പദ്ധതി ഇതിനകം 126 കുടുംബങ്ങൾക്ക് പുതുജീവിതത്തിന് വഴിയൊരുക്കിയിട്ടുണ്ട്. നാളെ 8 കുടുംബങ്ങൾ കൂടെ രൂപീകൃതമാകുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനു കൈത്താങ്ങാകുന്ന മംഗല്യ പദ്ധതിക്ക് തുടർന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 65 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 14,015 രൂപ നൽകണം. അതായത് ഇന്നൊരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,12,120 രൂപയും അതിനു പുറമെ പണിക്കൂലിയും ജിഎസ്ടിയുമുണ്ടാകും. വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്.


ഈ ആഴ്ചയിൽ ആദ്യമായാണ് പൊന്നിന് വില കുറയുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,13,760 രൂപയായിരുന്നു. ഉച്ചയോടെ സ്വർണവില ഗ്രാമിന് 140 രൂപ കുറ‍ഞ്ഞിരുന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,080 രൂപയായിരുന്നു.


ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ ആഗോള വിപണിയെ ബാധിച്ചെങ്കിലും വെള്ളിയാഴ്ചയും ക്രൂഡ് വിലയിൽ ഇടിവ് തുടരുകയാണ്. ബ്രെന്റ് ഫ്യൂച്ചേഴ്സ് വില ഇന്ന് 87.00 ഡോളറിലെത്തി. ഈ മാറ്റങ്ങളാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്.


ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.

ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി ; ശിക്ഷ 18 ന്

ഇ​ടു​ക്കി: പാ​മ്പാ​ടും​പാ​റ​യി​ൽ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കാ​പ്പി​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ ക​ല്ലു​കെ​ട്ടി​ത്താ​ഴ്ത്തി​യ കേ​സി​ൽ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോടതി. തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് കേസിൽ വാദം കേട്ടത്.

ക​ണ്ണ​മു​ണ്ട ഏ​ല​ത്തോ​ട്ട​ത്തി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ മാ​ത്യു ദേ​വ​സ്യ (ത​ങ്ക​ച്ച​ൻ – 63) ആ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ർ വി​ധി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക്കു​ള്ള ശി​ക്ഷ ഈ ​മാ​സം 18-ന് ​പ്ര​ഖ്യാ​പി​ക്കും.

2012 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സംഭവം. തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യും മാ​ത്യു ദേ​വ​സ്യ​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി ഗ​ർ​ഭി​ണി​യാ​യി. മാ​ത്യു​വി​ന് ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ള്ള​തി​നാ​ൽ, യു​വ​തി പ്ര​സ​വി​ച്ചാ​ൽ ത​ന്‍റെ കു​ടും​ബ​ജീ​വി​തം ത​ക​രു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ സ​ത്‌​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

സം​ഭ​വ​ദി​വ​സം ജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ യു​വ​തി​യെ മാ​ത്യു പാ​മ്പാ​ടും​പാ​റ ആ​ന​കു​ത്തി​ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് നേ​ര​ത്തെ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​റും പ​ടു​ത​യും ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​ടു​ക്കി ശ്വാ​സം​മു​ട്ടി​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പ​ടു​ത​യി​ൽ പൊ​തി​ഞ്ഞ് ക​ല്ലു​കെ​ട്ടി കു​ള​ത്തി​ൽ താ​ഴ്ത്തു​ക​യാ​യി​രു​ന്നു.