Home Blog Page 237

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി   ഇന്ന് കേരളത്തില്‍

കോഴിക്കോട്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി   ഇന്ന് കേരളത്തില്‍. കോഴിക്കോട് ബീച്ചില്‍ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ ജില്ലയിലെ യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ഉണര്‍വ് ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ബീച്ചിലെ പൊതുസമ്മേളനത്തിന് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുക. അതേസമയം, വടക്കന്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ മധ്യകേരളത്തില്‍ പ്രചാരണത്തിന് കരുത്തുപകരാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് രംഗത്തിറങ്ങും.

ഇതുകൂടി വായിക്കൂ:

പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലാണ് വി ഡി സതീശന്‍ ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ 9 മണിക്ക് ഒറ്റപ്പാലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും പ്രതിപക്ഷ നേതാവ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ നേതാക്കളുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം വരും ദിവസങ്ങളില്‍ കൂടുതല്‍ ഉച്ചസ്ഥായിയിലാകും.

ആർ എസ് പി ലെനിനിസ്റ്റ് പിളർപ്പിലേക്ക്,സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി ടി ശ്രീകുമാർ രാജിവെച്ചു’

ശാസ്താംകോട്ട. ആർ എസ് പി ലെനിനിസ്റ്റ് പിളർപ്പിലേക്ക്.സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി ടി ശ്രീകുമാർ രാജിവെച്ചു’
പാർട്ടിയുടെ നേതാവെന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ പരാജയമെന്ന് രാജിവെച്ച് ആർ എസ് പി ലെനിനിസ്റ്റ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി ടി ശ്രീകുമാർ പറയുന്നു.ഇത്തവണ തെരഞ്ഞെടുപ്പിൽ കോവൂർ കുഞ്ഞുമോന് തിരിച്ചടി ഉണ്ടാകുമെന്നും സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി

പാർട്ടിയുടെ നേതാവെന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ പരാജയമെന്ന് രാജിവെച്ച് ആർ എസ് പി ലെനിനിസ്റ്റ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി ടി ശ്രീകുമാർ

കേരളത്തിൽ പഞ്ചായത്ത് മെമ്പർ ഇല്ലാത്ത ഏക പാർട്ടി ആർഎസ്പി ലെനിനി സ്റ് ആണ്.
10 വർഷം ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നിട്ടും യാതൊരു ആനുകൂല്യങ്ങളും ബോർഡ് കോർപ്പറേഷൻ സ്ഥാനമാനങ്ങളും മെമ്പർ സ്ഥാനവും പിഎസ്സി അടക്കമുള്ള അംഗങ്ങളും പാർട്ടിക്ക് നേടിയെടുക്കാൻ കുഞ്ഞുമോൻ വിമുഖത കാണിച്ചു മനപ്പൂർവ്വം. ആകെ ഉണ്ടായിരുന്ന ചവറയിലെ ജില്ലാ പഞ്ചായത്ത് സീറ്റ് സിപിഎമ്മിന് അടിയറവ് വച്ചു. മത്സരിച്ച സീറ്റുകളിൽ തിരിഞ്ഞുനോക്കാൻ പോലും എംഎൽഎ എന്ന നിലയിൽ തയ്യാറായിട്ടില്ല. പാർട്ടി ഘടകങ്ങൾ വിളിച്ചുകൂട്ടാനോ തയ്യാറാകുന്നില്ല.

കാലങ്ങളായി 10 വർഷം കൊണ്ട് മൂന്ന് ജനറൽ സെക്രട്ടറിമാരെയാണ് പുറത്താക്കിയത്.അമ്പലത്തറ ശ്രീധരൻ നായർ എന്ന സീനിയർ നേതാവ്,ബലദേവ്,കോട്ടയംകാരനായ ഷാജി ഫിലിപ്പ് ഇത്രയും പേരെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. നിലവിൽ സെക്രട്ടറി ഇല്ല.പാർട്ടിയുടെ എല്ലാ ഘടകങ്ങളും ഇല്ലാതായി. കൊല്ലം ജില്ലയിൽ പോലും കമ്മിറ്റിയോ സ്വന്തം മണ്ഡലമായ കുന്നത്തൂരിൽ പോലും ഒരു മണ്ഡലം കമ്മിറ്റിയോ നിലവിലില്ല.

സംസ്ഥാന ജില്ലാ നിയോജകമണ്ഡലം കമ്മിറ്റികൾ ചർച്ച ചെയ്യാതെയും അറിയാതെയും ആണ് സ്ഥാനാർത്ഥിയായി വന്നത്. സ്ഥാനാർത്ഥിയെ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക. ആർഎസ് പി യിൽ നിന്നും ആർഎസ്പിഎൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും നേതാക്കന്മാർ ബന്ധപ്പെടുന്നുണ്ട് ഒന്നിച്ചു ചേർന്ന് കൺവെൻഷൻ നടത്തി സംസ്ഥാന കൺവെൻഷൻ നടത്തി പുതിയ നയം രൂപീകരിക്കുമെന്ന് പി ടി ശ്രീകുമാര്‍ പറഞ്ഞു

പ്രതിപക്ഷ നേതാവിനും കുടുംബത്തിനും 1,22,27,760 രൂപയുടെ ആസ്തി, സത്യവാങ്മൂലത്തിലെ സ്വത്ത് വിവര കണക്കുകളിലെ വിവരം

കൊച്ചി: പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ വിഡി സതീശനും ഭാര്യ ലക്ഷ്മി പ്രിയയ്ക്കും 1,22,27,760 രൂപയുടെ നിക്ഷേപമുളളതായി നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ വിവരം. സ്വത്ത് വിവര കണക്കുകൾ പ്രകാരം പണവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവും ഉണ്ട്. സതീശന്‍റെ കൈവശം 64,000 രൂപയും ഭാര്യയുടെ പക്കൽ 9000 രൂപയുമുണ്ട്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവും വി ഡ‍ി സതീശനുണ്ട്. ഭാര്യക്ക് 1,128 ഗ്രാം സ്വർണവും മകൾ ഉണ്ണിമായയുടെ പേരിൽ 9,61,000 രൂപയുടെ കാറും സ്വന്തമായുണ്ട്.

വീടും സ്ഥലവും, പൈതൃകമായി കിട്ടിയതും സ്വന്തമായി വാങ്ങിയതും ഉൾപ്പടെ 2,42,63,816 രൂപ മൂല്യമുള്ള വസ്തുക്കളാണ് വി ഡി സതീശന്‍റെ പേരിലുളളത്. പറവൂരിലെ 30 സെന്‍റും വീടും നെട്ടൂരിലെ 33.5 സെന്‍റും ഉൾപ്പെടെയാണിത്. ഭാര്യയ്ക്ക് പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യമുളള ഭൂമിയുണ്ട്. മകളുടെ പേരിൽ വാങ്ങിയ കാറിന്‍റെ വായ്പ 3,29,319 രൂപയും ഭവന വായ്പ 11,71,316 രൂപയും മറ്റ് കടങ്ങളും ഉൾപ്പെടെ 24,00,635 രൂപയുടെ ബാധ്യതയുണ്ട്. 17,45,000 രൂപയുടെ ബാധ്യതയാണ് ഭാര്യയ്ക്കുള്ളത്.

അയാള്‍ എവിടെ പ്രസംഗിച്ചാലും സിപിഎം തോല്‍ക്കും, അയാള്‍ വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍, ജി സുധാകരന്‍

ആലപ്പുഴ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍. ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കണം. ഒരു നേതാവിനെ അവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്ന് ജി സുധാകരന്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇവരെല്ലാം ചേര്‍ന്ന് തന്നെ ഒരു പരുവമാക്കി. അന്നേ മനസില്‍ കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച് സലാമിന് ഭൂരിപക്ഷം കുറഞ്ഞ് എന്ന് പറഞ്ഞാണ് അവര്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.

also read:

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാര്‍ വ്യാപകമായി സിപിഎമ്മിന് വോട്ടു ചെയ്തു. അതുകൊണ്ടാണ് മികച്ച വിജയം നേടാനായതെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന സിപിഎം നേതാവ് വിജയരാഘവനെ പരിഹസിച്ച സുധാകരന്‍ അയാള്‍ എവിടെ പ്രസംഗിച്ചാലും സിപിഎം തോല്‍ക്കുമെന്നും പറഞ്ഞു. അയാള്‍ വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍. ബ്രാഞ്ച് അംഗമാകാനുള്ള നിലവാരം പോലുമില്ല. ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണമെന്നും ജി സുധാകരന്‍ പറഞ്ഞു.

സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്,വേദിയില്‍ വിതുമ്പി എം ലിജു

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു. വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലിജു വികാരാധീനനായത്. രാഷ്ട്രീയ ജീവിതത്തിലെ തുടര്‍ച്ചയായ പരാജയങ്ങളെക്കുറിച്ചുള്ള പരിഹാസങ്ങള്‍ തന്നെ വ്യക്തിപരമായി തളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോല്‍വികള്‍ക്ക് ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ജനവിധി എപ്പോഴും മാനിക്കുന്നു,’ വിറയ്ക്കുന്ന ശബ്ദത്തോടെ ലിജു പറഞ്ഞു.

also read:

തന്റെ നാലാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണിതെന്ന് ലിജു പറഞ്ഞു. ഈ നാടിനെ സേവിക്കാന്‍ തനിക്കൊരു അവസരം നല്‍കണം. അധികാരത്തിന്റെ ശീതളച്ഛായയോ സിംഹാസനങ്ങളോ അല്ല തന്നെ നയിക്കുന്നതെന്നും ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ കായംകുളത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. യു പ്രതിഭയാണ് ഇത്തവണയും മത്സരരംഗത്ത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ 6,298 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് പരാജയപ്പെടുത്തിയത്.

റിപ്പോര്‍ട്ടര്‍ ചാനലിനുള്ള സുരക്ഷ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊച്ചി. റിപ്പോര്‍ട്ടര്‍ ചാനലിനുള്ള സുരക്ഷ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചു. ട്വന്റി20 അധ്യക്ഷന്‍ സാബു എം ജേക്കബിന്റെ ഹര്‍ജിയിലാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്. ഹര്‍ജിയില്‍ ലൈസന്‍സ് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറിയത് ഉടമകള്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചിട്ടുള്ളത്. രണ്ടുമാസത്തിനകം ഇത് സംബന്ധിച്ച വിശാദംശങ്ങള്‍ ഉടമകള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈസന്‍സ് സംബന്ധിച്ച് കേന്ദ്ര പ്രക്ഷേപണമന്ത്രാലയത്തിന് തീരുമാനം കൈക്കൊള്ളാമെന്ന് പറഞ്ഞ് കേസ് തീര്‍പ്പാക്കിയിട്ടുണ്ട്

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈസന്‍സ് ഇന്‍ഡോ എഷ്യന്‍ ന്യൂസ് ചാനലിന്റെ പേരിലാണ്. എംവി നികേഷ് കുമാറും റാണി വര്‍ഗീസുമാണ് നിലവിലെ ഡയറക്ടര്‍മാര്‍.

കാട്ടാന ആക്രമണത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി.മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി.കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു

മരണം കാട്ടാന ആക്രമണത്തിലെന്ന് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. പരിശോധനകൾക്ക് ശേഷമെ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുവെന്ന് വനം വകുപ്പ്

രണ്ടര വയസ്സുകാരനെ മുഖത്ത് തെരുവുനായ കടിച്ചു

നൂറനാട്.രണ്ടര വയസ്സുകാരനെ തെരുവുനായ കടിച്ചു.മാവേലിക്കര ചാരുംമൂട്ടിൽ ആണ് സംഭവം.മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.മുഖത്ത് പരിക്കേറ്റ കുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു

ചാരുംമൂട് സ്വദേശി നിസാമിന്റെ മകൻ നാസിലിനെയാണ് തെരുവുനായ ആക്രമിച്ചത്

രേണു സുധിയെ ദുബായിൽ അറസ്റ്റ് ചെയ്തുവെന്ന വാർത്തയിൽ പ്രതികരണം

രേണു സുധിയെ ദുബായിൽ അറസ്റ്റ് ചെയ്തുവെന്ന യുട്യൂബറുടെ വിഡിയോ പുറത്തു വന്നതിന് പിന്നാലെ വാര്‍ത്തയില്‍ പ്രതികരണവുമായി രേണു സുധി രംഗത്ത്. ദുബായിലേക്ക് പോകാനാകാത്ത തരത്തിൽ കേസ് എടുത്തെന്നാണ് വീഡിയോയിൽ പറയുന്നത്. അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നുമായിരുന്നു വ്ലോഗറുടെ വിഡിയോ. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് രേണു സുധിയുടെ പ്രതികരണം. തന്നെ ആരും ദുബായിൽ നിന്നു കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു വ്യക്തമാക്കി. 

ചില നാണംകെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾക്ക് പിന്നിലെന്നാണ് രേണു പറയുന്നത്. എന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു.   ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട് എന്നാണ് രേണുവിന്റെ മറുപടി. 
റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി ദുബായിലേക്ക് പോയത്.‌

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മാനന്തവാടിയിൽ ചില കോൺഗ്രസ് നേതാക്കൾ ചതിച്ച് തോൽപ്പിച്ചെന്ന് മുൻ മന്ത്രി പി കെ ജയലക്ഷ്മി

വയനാട്: തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് മുൻമന്ത്രി പി കെ ജയലക്ഷ്മി. മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും പി കെ ജയലക്ഷ്മി പറയുന്നു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് ചില നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്ന് പി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മിയുടെ വിമർശനം.

വയനാട് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാലുവാരലും പരസ്യമായി തുറന്നുപറയുകയാണ് പി കെ ജയലക്ഷ്മി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് ജയലക്ഷ്മി പറയുന്നത്. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും അവർ ആരോപിക്കുന്നു. വെള്ളമുണ്ടയിൽ നടന്ന യുഡിഎഫ് കൺവെൻഷനിലാണ് ജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ.