Home Blog Page 865

സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും; ദീപികയ്ക്കെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ്  പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്.സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ,തിരിച്ചും നിലപാട് മറ്റേണ്ടി വരും.ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്.ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.കെ സി വേണുഗോപാലിനെയും, ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ?എഫ് സിആർ എ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്.സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

മാണി സി കാപ്പനെ ഷോൺ ജോർജ് പരിഹസിച്ചു.65000ൽ പരം വോട്ട് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞാൽ നന്നായിരുന്നു.കാപ്പൻ്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർത്ഥന.ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു.55000ൽ പരം വോട്ട് തനിക്ക് കിട്ടും.ഭൂരിപക്ഷം എത്രയെന്ന്  പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതേ സമയം കെഎംമാണിയുടെ ചരമവാർഷിക ദിനത്തിൽ പാലായുടെ വികാരം അനുകൂലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം കേന്ദ്രങ്ങൾ വിലിയരുത്തി.സി പി എം വോട്ടുകളും പൂർണ്ണമായി പെട്ടിയിലായി..സഭ വോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് മാണി സി കാപ്പൻ ക്യാമ്പ്.ജോസ് കെ മാണി വിരുദ്ധ വോട്ടുകൾ ഇക്കുറിയും അനുകൂലമായെന്ന് കണക്ക് കൂട്ടൽ

അരൂരിലെ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. എൽഡിഎഫ് , NDA പ്രവർത്തകർക്കെതിരെയും കേസ്.പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കൽ പൊലീസിൻ്റെ നടപടി

പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു.പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിന്നെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു. മൂന്ന് മണിക്കൂർപ്രതിഷേധത്തിന് ശേഷം ഷാനിമോളെ ബൂത്തിൽ കയറ്റി.

also read:

യു ഡി എഫിനനുകൂലമായ കൊടുങ്കാറ്റാണ് വീശിയത്,ഷിബു ബേബിജോണ്‍

കൊല്ലം. യു ഡി എഫിനനുകൂലമായ കൊടുങ്കാറ്റാണ് വീശിയത്. 1977 ആവർത്തിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. പയ്യന്നൂരിൽ നടക്കുന്നത് കാടത്തം. ഇത് ജനാധിപത്യ സമൂഹത്തിൽ ശരിയല്ല. ചുവർ എഴുതാൻ കൊടുത്തതിന് ചുവർ ഇടിച്ചു കളഞ്ഞു ഇത് കേരളത്തിൽ ആദ്യത്തേത്. പശ്ചിമ ബംഗാളിന് സമാനമായ സാഹചര്യം ആണ് സിപിഐ എമ്മിന് കേരളത്തിൽ ഉണ്ടാവുക

എന്താണ് ഭരണവിരുദ്ധ വികാരം എന്ന് ഫലം വരുമ്പോൾ ബോധ്യപ്പെടും. സ്ഥാനാർത്ഥിയുടെ മികവ് നോക്കിയല്ല ജനം വോട്ട് ചെയ്തത് ഭരണം മടുത്തിട്ടാണ് ജനം വോട്ട് ചെയ്തത്.

ബിജെപിക്ക് ഇത്തവണ വോട്ട് ഗണ്യമായി കുറയും

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ യുഡിഎഫ്, കോൺഗ്രസ് പ്രവർത്തകർ ഇതുപോലെ പണിയെടുത്ത മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല

മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് പക്വതയോടെ തീരുമാനമെടുക്കും
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരായ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ട് എന്ന് പറയുന്നത് പോസിറ്റീവ് ആണ്

also read:

ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരയായ ശ്രുതിക്ക് വീടു നൽകേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്

വയനാട്. ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരയായ ശ്രുതിക്ക് വീടു നൽകേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്. സർക്കാർ പദ്ധതിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുന്ന വരെ എന്തുകൊണ്ടാണ് അകറ്റിനിർത്തുന്നത്. ശ്രുതിയെ തെരഞ്ഞെടുപ്പ് വിഷയമാക്കിയ നിന്ദ്യമായ പദ്ധതിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കിയത്. ധർമ്മടത്തും തൃശൂരും വരെ ദുരന്തബാധിതരെ പ്രചാരണത്തിന് ഉപയോഗിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു

വീട് നൽകേണ്ട എന്ന് തീരുമാനമെടുത്തത് കഴിഞ്ഞ പത്തിന്. ചീഫ് സെക്രട്ടറിയുടെ ശുപാർശയുണ്ടായിട്ടും എന്തുകൊണ്ട് വീട് നൽകിയില്ല എന്ന് ടി സിദിഖ്. വീട് കൊടുക്കേണ്ട എന്ന് തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. എംഎൽഎ പറഞ്ഞു പറ്റിച്ചു എന്നു പറഞ്ഞ് വാർത്ത സമ്മേളനം വിളിച്ചത് സിപിഎം ജില്ലാ സെക്രട്ടറി. തെരഞ്ഞെടുപ്പിന് മാനിപ്പുലേറ്റ് ചെയ്യുകയാണ് ചെയ്തത്. ക്യാബിനറ്റ് യോഗം എന്തുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി പറയണം

കോൺഗ്രസ് വീട് കൊടുക്കട്ടെ എന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രി പറയുന്നത്. കോൺഗ്രസിന്റെ തലയിലേക്ക് ഇട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി തല ഊരുന്നത്. സർക്കാർ വീടുകളിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവരെ പരിഗണിക്കുകയാണ് വേണ്ടത്. യുഡിഎഫ് സർക്കാർ വന്നാൽ ഇക്കാര്യത്തിൽ പുന : പരിശോധന ഉണ്ടാകും

ദുരന്തബാധിത മേഖലകളിൽ ഉള്ളവരെ പ്രചരണത്തിന് ഉപയോഗിച്ചു. ധർമ്മടത്തും തൃശൂരിലും കൊണ്ടുപോയി. ദുരന്തബാധിതരെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകും ഉൾപ്പെടെ ആലോചിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമ്മിച്ചു കാണിക്കും. ടൗൺഷിപ്പ് വീടുകളുടെ ഉദ്ഘാടനം നടത്തിയത് തന്നെ പ്രചാരണത്തിന് വേണ്ടി മാത്രമാണ്

കോൺഗ്രസ് വീട് എവിടെ എന്ന് ചോദിക്കുന്നവർ ആദ്യം ടൗൺഷിപ്പിലെ വീട്ടിൽ ആളുകളെ താമസിപ്പിക്കാൻ തയ്യാറാകട്ടെ എന്നും സിദ്ദിഖ് പറഞ്ഞു.

also read:

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനിയ്ക്കായി തിരച്ചിൽ ഊർജ്ജിതം

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനിയ്ക്കായി തിരച്ചിൽ ഊർജ്ജിതം. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (15)യ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം പിന്നിട്ടു. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. പാലക്കാട്ടു നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിനൊപ്പമാണ് ശ്രീ നന്ദയും എത്തിയത്.

കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്.


വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. പാലക്കാടു നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

പാലക്കാട്ടു നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടൻ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പൊലീസിൽ വ്യാഴാഴ്ച പരാതി നൽകിയിട്ടുണ്ട്.

നേമത്ത് ബിജെപി ഒഴുക്കിയത് കോടികൾ; ഒരു വോട്ടിന് നൽകിയത് 15,000 രൂപ വരെ: വി ശിവൻകുട്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി നേമത്ത് പണവും മദ്യവും ഒഴുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിൾ പേ വഴി വോട്ടർമാർക്ക് ബിജെപി കൈമാറി. സംഘടനകളെ വരെ വിലയ്ക്കെടുത്താണ് ബിജെപി വോട്ട് പിടിച്ചതെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രൂക്ഷമായ പരിഹാസം ഉയർത്തി. രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാൻ പറ്റിയ ഏക സ്ഥാനാർത്ഥി അദാനി മാത്രമാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. നേമത്തെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് അനുകൂലമാക്കാൻ യുഡിഎഫ് ശ്രമിച്ചു.

തന്നെക്കുറിച്ച് ബോധപൂർവ്വം അപവാദങ്ങൾ പ്രചരിപ്പിച്ചു. രോഗം വരുന്നത് ഒരു കുറ്റമാണോ എന്നും മന്ത്രി വൈകാരികമായി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങൾക്കും ശിവൻകുട്ടി മറുപടി നൽകി. മുഖ്യമന്ത്രിയുടേത് സ്വാഭാവികമായ പ്രതികരണം മാത്രമാണ്.

പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. കെ സി വേണുഗോപാൽ എഴുതിക്കൊടുത്ത ഡയലോഗാണ് രേവന്ത് റെഡ്ഡി പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബിജെപിയുടെയും യുഡിഎഫിന്റെയും അവിശുദ്ധ കൂട്ടുകെട്ട് തിരുവനന്തപുരത്ത് പരാജയപ്പെടുമെന്നും ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. പണക്കൊഴുപ്പ് ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

ചന്ദ്രനെ അടുത്ത് അറിഞ്ഞ് ആർട്ടെമിസ് 2; സഞ്ചാരികൾ നാളെ ഭൂമിയിലേക്ക് തിരിച്ചെത്തും !

ഫ്ലോറിഡ: മനുഷ്യനെ ചന്ദ്രന്റെ അടുത്ത്‌ എത്തിച്ച ആർട്ടെമിസ് 2 ദൗത്യസംഘം മടക്കയാത്രയിലാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37-ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം പതിക്കും (Splashdown). ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 4.05-നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്ന് സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന കരുത്തുറ്റ റോക്കറ്റ് ഒറൈൺ പേടകത്തെയും വഹിച്ച് ചന്ദ്രനിലേക്ക് കുതിച്ചത്.


ഏപ്രിൽ 6-ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോർഡ് (അപ്പോളോ 13-ന്റെ റെക്കോർഡ് മറികടന്നു) ഈ സംഘം സ്വന്തമാക്കി. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തമായ ‘ഓറിയന്റലെ ബേസ്’ നേരിൽ കണ്ടതും യാത്രയ്ക്കിടെ സൂര്യഗ്രഹണത്തിന് സാക്ഷിയായതും സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി.


ഭാവിയിലെ ആർട്ടെമിസ് 4 ദൗത്യത്തിന് മുന്നോടിയായി പേടകത്തിലെ ലൈഫ് സപ്പോർട്ട്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഈ യാത്രയിൽ വിജയകരമായി പരീക്ഷിച്ചു. 56 ലക്ഷം മനുഷ്യരുടെ പേരുകളടങ്ങിയ മെമ്മറി കാർഡുമായി ‘റൈസ്’ എന്ന കൊച്ചു പാവയും ഈ ദൗത്യത്തിൽ സഞ്ചാരികൾക്കൊപ്പം ഉണ്ടായിരുന്നു.


നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നീ നാസയുടെ ബഹിരാകാശയാത്രികരും കനേഡിയൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശയാത്രികനായ ജെറമി ഹാൻസനുമാണ് യാത്രാ സംഘത്തിലുള്ളത്. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന. പത്ത് ദിവസം നീണ്ട ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രനെ വലംവെച്ച ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.


നാസയുടെ ‘സ്പേസ് ലോഞ്ച് സിസ്റ്റം’ (SLS) റോക്കറ്റും ‘ഓറിയോൺ’ (Orion) പേടകവും സംയുക്തമായി ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Also Read:

വര്‍ഗവഞ്ചകരേ,ടികെ ഗോവിന്ദനെയും ഭാര്യ കെപി രമണിയേയും തടഞ്ഞ് കൂവിവിളിച്ച് സിപിഎം അണികള്‍

കണ്ണൂർ: യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായും മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടികെ ഗോവിന്ദനെയും ഭാര്യ കെപി രമണിയേയും സ്വന്തം നാടായ മലപ്പട്ടത്ത് വർഗ വഞ്ചകരെന്ന് കൂവി വിളിച്ച് സിപിഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിൽ വോട്ടു  ചെയ്യാനെത്തിയ ടികെ ഗോവിന്ദനെയും ഭാര്യ രമണിയെയുമാണ് പ്രവർത്തകർ തടഞ്ഞു നിർത്തി കൂവി വിളിച്ചത്.

ഇവിടെ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തർക്കം എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായിരുന്നു. ഈ സമയം ടികെ ഗോവിന്ദനും കെപി രമണിയും എത്തിയതോടെയാണ് സിപിഎം പ്രവർത്തകർ കൂവി വിളിച്ചത്. സിപിഎം പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചു നിൽക്കുകയായിരുന്നു. വോട്ട് ചെയ്തു കഴിഞ്ഞ കെപി രമണി വീണ്ടും പോളിങ് സ്റ്റേഷനകത്ത് കടന്നത് നിയമവിരുദ്ധമായാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. സ്ഥാനാർഥിയുടെ ഭാര്യയെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവുമുണ്ടായി.

ഇതുകൂടി വായിക്കൂ.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി ശാന്തമാക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥിയും ഭാര്യയും അവിടെ നിന്നു മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തിൽ ടികെ ഗോവിന്ദനും ഭാര്യയ്ക്കും പൊലിസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. തളിപ്പറമ്പിലെ പലയിടങ്ങളിലും നാട്ടിൽ ഇല്ലാത്തവരുടെ ഐഡി കാർഡ് വാങ്ങി സിപിഎം പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് ടികെ ഗോവിന്ദൻ ആരോപണമുന്നയിച്ചു.

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കിലും അവിടുത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടിവരും, സുപ്രിംകോടതി

ന്യൂഡല്‍ഹി. ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കിലും അവിടുത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടിവരുമെന്ന് സുപ്രിംകോടതി . ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.

വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എന്‍.എസ്.എസ്., അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി എന്നിവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വാദിച്ചു. ശബരിമലയില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍, ശബരിമലയില്‍ പോകുന്നവര്‍ അവിടത്തെ പ്രതിഷ്ഠയുടെ ചൈതന്യത്തില്‍ വിശ്വസിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

also read:

വ്യത്യസ്ത വിശ്വാസിസമൂഹങ്ങളില്‍പ്പെട്ടവരാണ് ഹിന്ദുക്കളെന്നും എന്നാല്‍, ക്ഷേത്രത്തിലെത്തിയാല്‍ അവിടത്തെ സമ്പ്രദായങ്ങള്‍ പിന്തുടരണമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. വിശ്വാസിയല്ലാത്തയാള്‍ ക്ഷേത്രത്തില്‍ പോകുകയാണെങ്കിലും അവിടത്തെ ചട്ടങ്ങള്‍ പാലിക്കണമെന്നും അപ്പോള്‍ അവിശ്വാസം പ്രകടിപ്പിക്കാനുള്ള അയാളുടെ അവകാശം താല്‍ക്കാലികമായി ഇല്ലാതാകുമെന്നും ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി വ്യക്തമാക്കി. ഗുരുവായൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് കയറാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് എം എം സുന്ദരേഷും പറഞ്ഞു.

ആചാരങ്ങള്‍ പാലിക്കേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കാന്‍ സിഖ് മതസ്ഥരുടെ ഗുരുദ്വാരയില്‍ പോകുന്നവര്‍ തല മറയ്ക്കണമെന്ന കാര്യവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 2018-ലെ ശബരിമല യുവതീപ്രവേശ വിധിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ നേരത്തേ നിശ്ചയിച്ചപോലെ വ്യാഴാഴ്ച അവസാനിക്കാത്തതിനാല്‍ അടുത്ത ബുധനാഴ്ച തുടരും. ദേവസ്വംബോര്‍ഡ്, ശബരിമല തന്ത്രി, സംസ്ഥാനസര്‍ക്കാര്‍ തുടങ്ങിയ കക്ഷികളുടെ വാദം അന്ന് നടന്നേക്കും.

ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനിയെ ഇതുവരെ കണ്ടെത്താനായില്ല

മൈസൂരു: ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനിയെ ഇതുവരെ കണ്ടെത്താനായില്ല. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (15)യ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം പിന്നിട്ടു. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്.

കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്.

വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. പാലക്കാടു നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

പാലക്കാട്ടു നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടൻ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പൊലീസിൽ വ്യാഴാഴ്ച പരാതി നൽകിയിട്ടുണ്ട്.

ഇതുകൂടി വായിക്കാം.